- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണുപ്പിൽ നിന്ന് രക്ഷനേടാൻ കണ്ടെയ്‌നറിനുള്ളിൽ അടുപ്പുകൂട്ടി തീ കാഞ്ഞു; ഉറക്കം കണ്ണിൽ കയറിയപ്പോൾ തീ അണയ്ക്കാതെ കണ്ടെയ്നർ അടച്ചു ഉറങ്ങാൻ കിടന്നു: ഡൽഹിയിൽ കണ്ടെയ്നറിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസം മുട്ടി മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കണ്ടെയ്‌നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസം മുട്ടി മരിച്ചു. കന്റോൺമെന്റ് മേഖലയിലാണ് സംഭവം. ശക്തമായ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കണ്ടെയ്‌നറിനുള്ളിൽ തീ കൂട്ടി. തീകാഞ്ഞ ശേഷം അത് അണയ്ക്കാതെ കണ്ടെയ്‌നറിന്റെ വാതിൽ അടച്ച് കിടന്നുറങ്ങുകയും ചെയ്തു. ഇതാണ് ശ്വാസം മുട്ടിമരിക്കാൻ കാരണം. രുദ്രാപുർ സ്വദേശികളായ അമിത്, പങ്കജ്, അനിൽ, നേപ്പാൾ സ്വദേശി കമൽ, ഗോരഖ്പുർ സ്വദേശികളായ അവ്ധാൽ, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്. കന്റോൺമെന്റ് മേഖലയിലെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയതായിരുന്നു കേറ്ററിങ് പണിയെടുത്തിരുന്ന ഇവരെന്ന് പൊലീസ് അറിയിച്ചു. സൂപ്പർവൈസറായ നിർമൽ സിങ് രാത്രി വൈകി എഴുന്നേറ്റു കൂടെയുള്ളവരെ വിളിച്ചപ്പോൾ അവർ പ്രതികരിച്ചില്ല. ഉടൻതന്നെ പൊലീസിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ അമിത്, പങ്കജ്, അനിൽ, കമൽ എന്നിവർ മരിച്ചിരുന്നു. അവ്ധാലും ദീപ് ചന്ദും ചികിൽസയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു. അടച്ചിട്ടമുറിയിൽ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നാണു പൊലീസിന്റെ വിശദീക
ന്യൂഡൽഹി: ഡൽഹിയിൽ കണ്ടെയ്‌നറിനുള്ളിൽ കിടന്നുറങ്ങിയ ആറു പേർ ശ്വാസം മുട്ടി മരിച്ചു. കന്റോൺമെന്റ് മേഖലയിലാണ് സംഭവം. ശക്തമായ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കണ്ടെയ്‌നറിനുള്ളിൽ തീ കൂട്ടി. തീകാഞ്ഞ ശേഷം അത് അണയ്ക്കാതെ കണ്ടെയ്‌നറിന്റെ വാതിൽ അടച്ച് കിടന്നുറങ്ങുകയും ചെയ്തു. ഇതാണ് ശ്വാസം മുട്ടിമരിക്കാൻ കാരണം.
രുദ്രാപുർ സ്വദേശികളായ അമിത്, പങ്കജ്, അനിൽ, നേപ്പാൾ സ്വദേശി കമൽ, ഗോരഖ്പുർ സ്വദേശികളായ അവ്ധാൽ, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്. കന്റോൺമെന്റ് മേഖലയിലെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയതായിരുന്നു കേറ്ററിങ് പണിയെടുത്തിരുന്ന ഇവരെന്ന് പൊലീസ് അറിയിച്ചു.
സൂപ്പർവൈസറായ നിർമൽ സിങ് രാത്രി വൈകി എഴുന്നേറ്റു കൂടെയുള്ളവരെ വിളിച്ചപ്പോൾ അവർ പ്രതികരിച്ചില്ല. ഉടൻതന്നെ പൊലീസിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ അമിത്, പങ്കജ്, അനിൽ, കമൽ എന്നിവർ മരിച്ചിരുന്നു. അവ്ധാലും ദീപ് ചന്ദും ചികിൽസയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു.
അടച്ചിട്ടമുറിയിൽ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നാണു പൊലീസിന്റെ വിശദീകരണം. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.