- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് മുമ്പ് ഇസ്ലാമാകാമെന്ന് ഹിന്ദു യുവതിയെ കൊണ്ട് കരാറുണ്ടാക്കി; പീഡിപ്പിച്ച ശേഷം മതപഠന കേന്ദ്രത്തിലാക്കി രക്ഷപ്പെടാൻ ശ്രമം; ചതി തിരിച്ചറിഞ്ഞതോടെ പൊലീസിൽ പരാതിയെത്തി; പറവൂരിൽ കുടുങ്ങിയ സിയാദ് മൂന്നു കുട്ടികളുടെ അച്ഛൻ
പറവൂർ: വിവാഹത്തിന് മുമ്പ് മതം മാറാമെന്ന് നോട്ടറി മുമ്പാകെ കരാറുണ്ടാക്കി യുവതിയെ പീഡിപ്പിച്ച ശേഷം ഒഴിഞ്ഞുമാറാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. യുവതിയുടെ പരാതിയിൽ പറവൂർ മന്നം മാട്ടുപുറം കരിയമ്പിള്ളി വീട്ടിൽ സിയാദാണ് (32) പറവൂർ പൊലീസിന്റെ പിടിയിലായത്. പറവൂരിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ഹിന്ദുവായ യുവതി വിവാഹത്തിനു മുമ്പ് ഇസ്‌ളാം മതം സ്വീകരിക്കാമെന്നാണ് കരാറുണ്ടാക്കിയത്. യുവതിയെ മതപഠന കേന്ദ്രത്തിലാക്കി രക്ഷപ്പെടാനായിരുന്നു സിയാദിന്റെ നീക്കം. ഇത് മനസ്സിലാക്കിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയെ വീട്ടിൽ വച്ചും മൂന്നാർ, ബാംഗ്‌ളൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയും ഒന്നര വർഷത്തോളം പീഡിപ്പിച്ചതായാണ് ആരോപണം. കഴിഞ്ഞ ജൂലായിൽ ചെങ്ങമനാട് സബ് രജിസ്ട്രാർ ഓഫീസിൽ ഇരുവരും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ അപേക്ഷ നൽകി. സിയാദിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ടെന്ന് പരാതി വന്നതോടെ വിവാഹം നടന്നില്ല. കഴിഞ്ഞ വർഷം നവംബറിൽ ഇരുവരും ബാംഗ്‌ളൂരിലേക്ക് പോയപ്പോൾ സിയാദിനെ കാണാനില്ലെന്ന്
പറവൂർ: വിവാഹത്തിന് മുമ്പ് മതം മാറാമെന്ന് നോട്ടറി മുമ്പാകെ കരാറുണ്ടാക്കി യുവതിയെ പീഡിപ്പിച്ച ശേഷം ഒഴിഞ്ഞുമാറാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. യുവതിയുടെ പരാതിയിൽ പറവൂർ മന്നം മാട്ടുപുറം കരിയമ്പിള്ളി വീട്ടിൽ സിയാദാണ് (32) പറവൂർ പൊലീസിന്റെ പിടിയിലായത്. പറവൂരിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ഹിന്ദുവായ യുവതി വിവാഹത്തിനു മുമ്പ് ഇസ്‌ളാം മതം സ്വീകരിക്കാമെന്നാണ് കരാറുണ്ടാക്കിയത്.
യുവതിയെ മതപഠന കേന്ദ്രത്തിലാക്കി രക്ഷപ്പെടാനായിരുന്നു സിയാദിന്റെ നീക്കം. ഇത് മനസ്സിലാക്കിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയെ വീട്ടിൽ വച്ചും മൂന്നാർ, ബാംഗ്‌ളൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയും ഒന്നര വർഷത്തോളം പീഡിപ്പിച്ചതായാണ് ആരോപണം.
കഴിഞ്ഞ ജൂലായിൽ ചെങ്ങമനാട് സബ് രജിസ്ട്രാർ ഓഫീസിൽ ഇരുവരും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ അപേക്ഷ നൽകി. സിയാദിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ടെന്ന് പരാതി വന്നതോടെ വിവാഹം നടന്നില്ല. കഴിഞ്ഞ വർഷം നവംബറിൽ ഇരുവരും ബാംഗ്‌ളൂരിലേക്ക് പോയപ്പോൾ സിയാദിനെ കാണാനില്ലെന്ന് പിതാവ് ആലങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഒരാഴ്ചയ്ക്കു ശേഷം സ്റ്റേഷനിൽ എത്തിയ ഇവരെ പൊലീസ് കോടതിയിൽ ഹാജരാക്കി. യുവതിയുടെ ബന്ധുക്കൾ കോടതിയിൽ എത്താതിരുന്നതിനാൽ ഗേൾസ് ഹോമിലേക്ക് മാറ്റി. പിന്നീട് ഇളയച്ഛൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മുമ്പ് സിയാദ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോൾ പറവൂർ സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു.
അന്ന് വിവാഹം നടത്താമെന്ന് ബന്ധുക്കളുടെ മദ്ധ്യസ്ഥതയിൽ ഒത്തുതീർപ്പുണ്ടാക്കി വിട്ടിരുന്നു. സിയാദ് അടുത്തിടെ മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് കയറുകയും ഫോൺ നമ്പർ മാറ്റുകയും ചെയതിരുന്നു.