- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ഫയലും ഓരോ ജീവിതമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വെറുതെയായി.; 65 വകുപ്പുകളിലായി നാലുലക്ഷത്തോളം ഫയലുകൾ ഉറക്കത്തിൽ; ചാനൽ സിംഹമായി വിലസിയ സുനിൽ കുമാറിന്റെ വകുപ്പിൽ മാത്രം 30,000 ഫയലുകൾക്ക് അനക്കമില്ല; മോട്ടോർ വാഹന വകുപ്പിലും വാണിജ്യ നികുതി വകുപ്പിലും മേശപ്പുറത്ത് ഉറങ്ങുന്ന ഫയലുകളുടെ എണ്ണമേറുന്നു
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികം മെയിൽ ആഘോഷിക്കുകയാണ്. ആഘോഷങ്ങളൊക്കെ എല്ലാ ജില്ലകളിലുമുണ്ട്. എന്നാൽ, ജനകീയ പ്രശ്‌നങ്ങൾ തീർപ്പാക്കുന്നതിൽ സർക്കാർ എത്രമാത്രം മുമ്പിലാണ്? തന്റെ മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ മനുഷ്യരുടെ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് എൽഡിഎഫ് ഭരണത്തിന്റെ ആദ്യനാളുകളിലാണ്. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അറിയാത്ത കാര്യമല്ല പിണറായി വിജയൻ പറഞ്ഞത്. എന്നാൽ ഫയൽ നീക്കത്തിൽ സർക്കാർ ഒട്ടുംപോരെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.സെക്രട്ടറിയേറ്റിലെ കാര്യം അവിടെ നിൽക്കട്ടെ. മററുസർക്കാർ ഓഫീസുകളുടെ കാര്യം എടുത്തുനോക്കാം. സുപ്രഭാതം പത്രത്തിലെ അൻസാർ മുഹമ്മദിന്റെ റിപ്പോർട്ട് ഇതിന്റെ നല്ല ചിത്രം നൽകും. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം സെക്രട്ടേറിയറ്റിന് പുറത്തെ 65 വകുപ്പുകളിൽ കെട്ടിക്കിടക്കുന്നത് 3,94,728 ഫയലുകൾ.ഏറ്റവുമധികം ഫയലുകൾ നീങ്ങാത്തത് മോട്ടോർ വാഹന വകുപ്പിലാണ്. 36,289 ഫയലുകളാണ് തീർപ്പാക്കാനുള്ളത്. വാണിജ്യ നികുതി വകുപ്പ് ഒട്ടും പുറകിലല്ല.29,784 ഫ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികം മെയിൽ ആഘോഷിക്കുകയാണ്. ആഘോഷങ്ങളൊക്കെ എല്ലാ ജില്ലകളിലുമുണ്ട്. എന്നാൽ, ജനകീയ പ്രശ്‌നങ്ങൾ തീർപ്പാക്കുന്നതിൽ സർക്കാർ എത്രമാത്രം മുമ്പിലാണ്? തന്റെ മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ മനുഷ്യരുടെ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് എൽഡിഎഫ് ഭരണത്തിന്റെ ആദ്യനാളുകളിലാണ്.
മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അറിയാത്ത കാര്യമല്ല പിണറായി വിജയൻ പറഞ്ഞത്. എന്നാൽ ഫയൽ നീക്കത്തിൽ സർക്കാർ ഒട്ടുംപോരെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.സെക്രട്ടറിയേറ്റിലെ കാര്യം അവിടെ നിൽക്കട്ടെ. മററുസർക്കാർ ഓഫീസുകളുടെ കാര്യം എടുത്തുനോക്കാം. സുപ്രഭാതം പത്രത്തിലെ അൻസാർ മുഹമ്മദിന്റെ റിപ്പോർട്ട് ഇതിന്റെ നല്ല ചിത്രം നൽകും.
എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം സെക്രട്ടേറിയറ്റിന് പുറത്തെ 65 വകുപ്പുകളിൽ കെട്ടിക്കിടക്കുന്നത് 3,94,728 ഫയലുകൾ.ഏറ്റവുമധികം ഫയലുകൾ നീങ്ങാത്തത് മോട്ടോർ വാഹന വകുപ്പിലാണ്. 36,289 ഫയലുകളാണ് തീർപ്പാക്കാനുള്ളത്. വാണിജ്യ നികുതി വകുപ്പ് ഒട്ടും പുറകിലല്ല.29,784 ഫയലുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. മൂന്നാം സ്ഥാനത്ത് കാർഷിക വികസന ക്ഷേമ വകുപ്പ്. 29,464 ഫയലുകളാണ് അനക്കമില്ലാതെ കിടക്കുന്നത്.
ജീവനക്കാർ ഓഫീസുകളിൽ ക്യത്യമായി ഹാജരുണ്ടെന്ന് ഉറപ്പാക്കാൻ അവധി രജിസ്‌റററും, പഞ്ചിങ്ങും അടക്കമുള്ള സംവിദാനങ്ങളെല്ലാം ഉണ്ടായിട്ടും സ്ഥിതി അത്ര കേമമല്ല എന്ന് കണക്കുകൾ സംസാരിക്കുന്നു.എന്നാൽ, എല്ലായിടത്തും സ്ഥിതി ഇങ്ങനെയാണെന്ന് കുററം പറയാൻ വരട്ടെ. കെമിക്കൽ എക്‌സാമിനേഴ്‌സ് വകുപ്പ്, എൻസിസി, സൈനികക്ഷേമം, ഭവന നിർമ്മാണം എന്നീ വകുപ്പുകളിൽ ഒരൊറ്റ ഫയൽ പോലും തീർപ്പാക്കാനില്ല.എന്നാൽ, എക്‌സൈസ് വകുപ്പിൽ 28,075 ഫയലുകളും പഞ്ചായത്ത് വകുപ്പിൽ 23,432 ഫയലുകളും, പബ്ലിക് ഇൻസ്ട്രക്ഷനിൽ 21,828 ഉം ആരോഗ്്യ വകുപ്പിൽ 18,194 ഉം,റവന്യ വകുപ്പിൽ 17,531 ഫയലുകളും തീർപ്പാക്കാനുണ്ട്.അഞ്ച ഫയലുകൾ മാത്രം.ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിൽ 1,0765 ഫയലുകൾ തീർപ്പാക്കാനുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ഈ പട്ടികയിൽ ഏറ്റവും കുറവ് ഫയലുകൾ തീർപ്പാക്കാനുള്ളത് പരിസ്ഥിതി വകുപ്പാണ്.അഞ്ച ഫയലുകൾ മാത്രം.
സർക്കാർ വിശദീകരണം ഇങ്ങനെ
സർക്കാർ മാന്വൽ അനുശാസിക്കുന്ന വിധം ഫയൽ തീർപ്പാക്കാൻ അദാലത്തിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഫയൽ നീക്കം കാര്യക്ഷമമാക്കാനും, പരിശോധിക്കാനും ഇ-ഓഫീസ് നടപ്പാക്കി വരുന്നുണ്ട്. പേഴ്‌സണൽ രജിസ്റ്ററുകളുടെ പരിശോധന, ഇന്റേണൽ ഓഡിറ്റ് വിങ്ങിന്റെ പരിശോധന, മാസന്തോറും പ്രവർത്തന പട്ടിക സമർപ്പിക്കൽ എന്നിവ കർശനമാക്കിയിട്ടുണ്ട്.സമയബന്ധിതമായി ഫയലുകൾ നീക്കാത്തതിന്റെ പേരിൽ രണ്ടു പേരെ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
ഫയൽ നീക്കം മന്ദഗതിയിലാണെന്ന വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ ഫയലുകൾക്ക് വേഗത കൂട്ടാൻ മുഖ്യമന്ത്രി കഴിഞ്ഞ വർഷം നേരിട്ടിടപെട്ടിരുന്നു.എല്ലാ വകുപ്പുകളിലും ഇ-ഫയലിങ് നടപ്പാക്കുകയാണ് മുഖ്യപരിഹാരമായി ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നത്.