- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മാർട്ട്ഫോണുകൾ വ്യാപകമായിട്ടും നൂറുകോടിയോളം ഇന്ത്യക്കാർക്ക് ഇപ്പോഴും ഇന്റർനെറ്റ് അപ്രാപ്യം; ക്യാഷ്‌ലെസ് എക്കണോമിക്ക് മോദി ശ്രമിക്കുമ്പോൾ ലോകം ചിരിക്കുന്നത് വെറുതെയല്ല
ഇന്ത്യയെ കറൻസിരഹിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ലക്ഷ്യം. സാമ്പത്തിക ഇടപാടുകൾ ഡിജിറ്റൽ ആക്കുന്നതിന് ഒട്ടേറെ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ, ഡിജിറ്റൽ ഇടപാടുകൾക്ക് അത്യന്താപേക്ഷിതമായ ഇന്റർനെറ്റ് കണക്ടിവിറ്റി വ്യാപകമാവാതെ ഇന്ത്യ എങ്ങനെ ക്യാഷ്‌ലെസ് ഇക്കോണമി ആകുമെന്നാണ് ലോകം ചിന്തിക്കുന്നത്. സ്മാർട്ടഫോണുകൾ വ്യാപകമായുണ്ടെങ്കിലും ഇന്ത്യയിലിപ്പോഴും നൂറുകോടിയോളം ജനങ്ങൾക്ക് ഇന്റർനെറ്റ് അപ്രാപ്യമാണെന്നാണ് കണക്കാക്കുന്നത്. ലോകത്തേറ്റവും ചെലവുകുറഞ്ഞ ഡാറ്റ പ്ലാനുകളാണ് ഇന്ത്യയിലേത്. എന്നിട്ടും 95 കോടിയോളം ജനങ്ങളും ഇന്റർനെറ്റ് ലോകത്തിന് പുറത്താണെന്ന് ഏറ്റവും പുതിയ അസോചം-ഡിലോയ് പഠനത്തിൽ പറയുന്നു. എന്നാൽ, അതിവേഗത്തിലാണ് ഇന്ത്യയിൽ ഇന്റർനെറ്റ് വ്യാപിക്കുന്നതെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ബ്രോഡ്ബാൻഡ് കണക്ഷനുകളുടെയും സ്മാർട്ട്‌ഫോണുകളുടെയും ഡാറ്റ പ്ലാനുകളുടെയും രംഗത്ത് വൻതോതിലുള്ള കുതിപ്പ് സമീപകാലത്തുണ്ടായതായും പഠനം കണ്ടെതത്തിയിട്ടുണ്ട്. എന
ഇന്ത്യയെ കറൻസിരഹിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ലക്ഷ്യം. സാമ്പത്തിക ഇടപാടുകൾ ഡിജിറ്റൽ ആക്കുന്നതിന് ഒട്ടേറെ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു.
എന്നാൽ, ഡിജിറ്റൽ ഇടപാടുകൾക്ക് അത്യന്താപേക്ഷിതമായ ഇന്റർനെറ്റ് കണക്ടിവിറ്റി വ്യാപകമാവാതെ ഇന്ത്യ എങ്ങനെ ക്യാഷ്‌ലെസ് ഇക്കോണമി ആകുമെന്നാണ് ലോകം ചിന്തിക്കുന്നത്. സ്മാർട്ടഫോണുകൾ വ്യാപകമായുണ്ടെങ്കിലും ഇന്ത്യയിലിപ്പോഴും നൂറുകോടിയോളം ജനങ്ങൾക്ക് ഇന്റർനെറ്റ് അപ്രാപ്യമാണെന്നാണ് കണക്കാക്കുന്നത്.
ലോകത്തേറ്റവും ചെലവുകുറഞ്ഞ ഡാറ്റ പ്ലാനുകളാണ് ഇന്ത്യയിലേത്. എന്നിട്ടും 95 കോടിയോളം ജനങ്ങളും ഇന്റർനെറ്റ് ലോകത്തിന് പുറത്താണെന്ന് ഏറ്റവും പുതിയ അസോചം-ഡിലോയ് പഠനത്തിൽ പറയുന്നു. എന്നാൽ, അതിവേഗത്തിലാണ് ഇന്ത്യയിൽ ഇന്റർനെറ്റ് വ്യാപിക്കുന്നതെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ബ്രോഡ്ബാൻഡ് കണക്ഷനുകളുടെയും സ്മാർട്ട്‌ഫോണുകളുടെയും ഡാറ്റ പ്ലാനുകളുടെയും രംഗത്ത് വൻതോതിലുള്ള കുതിപ്പ് സമീപകാലത്തുണ്ടായതായും പഠനം കണ്ടെതത്തിയിട്ടുണ്ട്.
എന്നാൽ, ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലേക്ക് ഇന്റർനെറ്റിന്റെ സേവനമെത്തിക്കുന്നതിന് ഇനിയും ഏറെദൂരം പോകാനുണ്ട്. ജനങ്ങൾക്ക് ഇന്റർനെറ്റിനോടുള്ള അകൽച്ച കുറയണമെങ്കിൽ സ്‌കൂളുകളിലും കോളേജുകളിലും ഇതുസംബന്ധിച്ച പരിശീലനം നൽകണമെന്നും പഠനം ആവശ്യപ്പെടുന്നു. വിവരസാങ്കേതിക വിദ്‌യയുടെ പ്രയോജനം ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാരുകൾക്കും കഴിയണം. ദുർബല വിഭാഗങ്ങളെയും സൈബർ ലോകത്തേയ്ക്ക് എത്തിക്കുമ്പോൾത്തന്നെ അവരുടെ ജീവിതനിലവാരവും ഉയർത്താൻ ശ്രമികക്കണം.
സ്വകാര്യമേഖലയുടെ സഹകരണത്തോടെ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്താവുന്നതേയുള്ളൂ എന്ന് പഠനം സൂചിപ്പിക്കുന്നു. ഓരോ പ്രദേശത്തിന്റെയും ആവശ്യത്തിനും സൗകര്യത്തിനും അനുസരിച്ചുള്ള ആപ്പുകൾ വികസിപ്പിച്ചെടുക്കുന്ന സ്റ്റാർട്ടപ്പുകൾ വരണം.
ഇന്ത്യയിൽ 1600-ഓളം ഭാഷകളും അതിന്റെ വകഭേദങ്ങളുമുണ്ട്. സൈബർലോകത്തേയ്ക്ക് എല്ലാവരെയും എത്തിക്കുന്നതിന്റെ ഏറ്റവും വലിയ വെല്ലുവിളി ഭാഷയാണ്. അത് മറികടക്കാനുള്ള ശ്രമങ്ങളുമുണ്ടാകണമെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു.