ന്യൂഡൽഹി: എൻഡിഎയുടെ ഉപ രാഷ്ട്രപതി സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ നിശ്ചയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് നൽകും.

വാർത്താവിതരണ-പ്രക്ഷേപണ വകുപ്പ്, നഗരവികസന വകുപ്പ് എന്നിവയാണ് വെങ്കയ്യ നായിഡു കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകൾ.
ടെക്സ്‌റ്റൈൽസ് വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനിക്ക് വാർത്താവിതരണ, പ്രക്ഷേപണ വകുപ്പിന്റെ അധിക ചുമതല നൽകും.

നഗരവികസന വകുപ്പ് ഖനിവകുപ്പ് മന്ത്രിയായ നരേന്ദ്ര സിങ് തോമറിന് അധിക ചുമതലയായി നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ഇന്നാണ് വെങ്കയ്യ നായിഡു മന്ത്രിസ്ഥാനവും രാജ്യസഭാ അംഗത്വവും രാജിവെച്ചത്.