- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളി കന്യാകുമാരിയിലേക്ക്; ആർഎസ്എസ് നിയന്ത്രണമുള്ള വിവേകാനന്ദ കേന്ദ്രത്തിൽ എസ്എൻഡിപി യോഗത്തിന്റെ നേതൃത്വ പരിശീലനം; സമുദായ സംഘടനയെ സംഘപരിവാർ തൊഴുത്തിൽ കെട്ടിയെന്ന വാദത്തിനു മൂർച്ച കൂടും
തിരുവനന്തപുരം: എസ് എൻ ഡി പി യൂണിയനേയും വെള്ളാപ്പള്ളി നടേശൻ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടിയെന്ന വാദം ഇനി കൊഴുക്കും. എസ് എൻ ഡി പി യൂണിയന്റെ പ്രവർത്തന ശിബിരം കന്യാകുമാരി വിവേകാന്ദ കേന്ദ്രത്തിലാണ് നടന്നത്. ആർഎസ്എസുമായുള്ള വെള്ളാപ്പള്ളിയുടെ ബന്ധമാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ആർഎസ്എസ് നിയന്ത്രണത്തിലെ ട്രസ്റ്റാണ് വിവേകാനന്ദ കേന്ദ്രത്തെ നിയക്കുന്നത്. ആർഎസ്എസ് സൈദ്ധാന്തികനായ പി പരമേശ്വരനാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ തലവൻ. ആർഎസ്എസിന്റെ യോഗങ്ങൾ സ്ഥിരമായി നടക്കുന്ന വിവേകാന്ദ്ര കേന്ദ്രത്തിൽ എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തന പരിശീലന ക്യാമ്പ് നടത്തിയതിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്നാണ് ആക്ഷേപം, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന് പിന്നിൽ പ്രവർത്തിച്ചത് ആർഎസ്എസായിരുന്നു. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയാണ് സ്മാരകം യാഥാർത്ഥ്യമാക്കിയതെങ്കിലും ഈ സംഘടനയുടെ പ്രവർത്തനത്തിന്റെ നിയന്ത്രണം നഷ്ടമാകാതിരിക്കുന്ന തരത്തിലാണ് ആർഎസ്എസ് സ്ഥാപനത്തിന് അടിത്തറയിട്ടത്. അഞ്ചൂറ് ഏക്കറോളം സ്ഥലത്താണ് ഈ കേന്ദ്രം പ്രവർത്
തിരുവനന്തപുരം: എസ് എൻ ഡി പി യൂണിയനേയും വെള്ളാപ്പള്ളി നടേശൻ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടിയെന്ന വാദം ഇനി കൊഴുക്കും. എസ് എൻ ഡി പി യൂണിയന്റെ പ്രവർത്തന ശിബിരം കന്യാകുമാരി വിവേകാന്ദ കേന്ദ്രത്തിലാണ് നടന്നത്. ആർഎസ്എസുമായുള്ള വെള്ളാപ്പള്ളിയുടെ ബന്ധമാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ആർഎസ്എസ് നിയന്ത്രണത്തിലെ ട്രസ്റ്റാണ് വിവേകാനന്ദ കേന്ദ്രത്തെ നിയക്കുന്നത്. ആർഎസ്എസ് സൈദ്ധാന്തികനായ പി പരമേശ്വരനാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ തലവൻ. ആർഎസ്എസിന്റെ യോഗങ്ങൾ സ്ഥിരമായി നടക്കുന്ന വിവേകാന്ദ്ര കേന്ദ്രത്തിൽ എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തന പരിശീലന ക്യാമ്പ് നടത്തിയതിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്നാണ് ആക്ഷേപം,
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന് പിന്നിൽ പ്രവർത്തിച്ചത് ആർഎസ്എസായിരുന്നു. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയാണ് സ്മാരകം യാഥാർത്ഥ്യമാക്കിയതെങ്കിലും ഈ സംഘടനയുടെ പ്രവർത്തനത്തിന്റെ നിയന്ത്രണം നഷ്ടമാകാതിരിക്കുന്ന തരത്തിലാണ് ആർഎസ്എസ് സ്ഥാപനത്തിന് അടിത്തറയിട്ടത്. അഞ്ചൂറ് ഏക്കറോളം സ്ഥലത്താണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. വിവേകാനന്ദനെ കുറിച്ചുള്ള പഠനവും ഗവേഷണവുമാണ് ലക്ഷ്യം. ആർഎസ്എസിന്റെ ചിന്തൻ ബൈഠക് ഉൾപ്പെടെയുള്ള യോഗങ്ങൾ ഇവിടെ നടക്കാറുണ്ട്. സർ സംഘചാലക് മോഹൻ ഭാഗവത് വിശ്രമത്തിന് എത്താറുള്ളതും ഇവിടായാണ്. ആർഎസ്എസ് പ്രവർത്തകർ തന്നെയാണ് ഇവിടെയുള്ള ജോലിക്കാരും. മുഴുവൻ സമയ പ്രചാരകന്മാരാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
ഇത്തരമൊരു കേന്ദ്രത്തിൽ എസ്എൻഡിപിയുടെ യോഗം നടത്തിയത് എന്തിനാണെന്നാണ് ഉയരുന്ന വിമർശനം. തമിഴ്‌നാട് ജില്ലയിലേക്ക് എസ് എൻ ഡി പി യോഗങ്ങൾ മാറ്റുന്നത് പ്രതിഷേധങ്ങൾ ഭയന്നാണമെന്നാണ് വിമർശനം. കേരളത്തിൽ യോഗങ്ങൾ ചേർന്നാൽ എതിരഭിപ്രായം ഉള്ളവർ പ്രതിഷേധിക്കും. ആർഎസ്എസ് ആസ്ഥാനത്ത് സംഘപരിവാർ അജണ്ടകളെ അംഗീകരിക്കുന്ന സ്വന്തം അണികളെ മാത്രം എത്തിച്ച് എസ് എൻ ഡി പിയിലെ എതിർപ്പുകളെ അവഗണിക്കാനാണ് നീക്കമെന്നാണ് ആക്ഷേപം. എസ് എൻ ഡി പിയെ സന്ത്വം കുടുംബ സ്വത്താക്കി മാറ്റിയ വെള്ളാപ്പള്ളിയുടെ നടപടിയാണിതെന്നും വിലയിരുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വെള്ളാപ്പള്ളി ബിജെപിയുമായി അടുത്തു. എന്നാൽ വിവാദം വന്നതോടെ രാഷ്ട്രീയ സംഘടനയുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞു. യോഗത്തിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ തുടർന്നും പ്രവർത്തിക്കുമെന്നും പറഞ്ഞു. എന്നാൽ ബിജെപി ഹെലികോപ്ടർ നൽകിയപ്പോൾ വെള്ളാപ്പള്ളി പ്രചരണത്തിലെത്തി. സിപിഐ(എം)-കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ നീചമായ പ്രചരണം നടത്തി. എന്നാൽ ബിഡിജെഎസിന് സീറ്റ് കിട്ടാതെ വന്നതോടെ ചെറിയ മാറ്റം നിലപാടിൽ വരുത്തി. ബിഡിജെഎസുമായി ബന്ധമില്ലെന്ന് ആവർത്തിച്ചു. എന്നാൽ വിവേകാനന്ദ കേന്ദ്രത്തിലെ പ്രവർത്തക പരിശീലനത്തോടെ എല്ലാം കള്ളമാണെന്ന് തെളിഞ്ഞെന്ന് മറുവിഭാഗം ആരോപിക്കുന്നു.
ആർഎസ്എസ് നേതാക്കളെ കൊണ്ട് എസ്എൻഡിപിക്കാർക്ക് പരിശീലനം കൊടുക്കുകയാണ് വെള്ളാപ്പള്ളിയെന്നാണ് വിദ്യാസാഗറിനെ പോലുള്ള വിമത നേതാക്കളുടെ അനുയായികൾ ആരോപിക്കുന്നത്. സിപിഐ(എം) അധികാരത്തിൽ എത്തിയതോടെ കേരളത്തിൽ രക്ഷയില്ലെന്ന് വെള്ളാപ്പള്ളി തിരിച്ചറിഞ്ഞു. അതിനാൽ തമിഴ്‌നാട്ടിലേക്ക് ആർഎസ്എസ് സഹായത്തോടെ പലായനം ചെയ്യുകയാണ് വെള്ളാപ്പള്ളിയെന്നാണ് വിമർശനം. മകൻ തുഷാർ വെള്ളാപ്പള്ളിക്ക് കോർപ്പറേഷൻ ചെയർമാനം സ്ഥാനം ലഭിക്കാൻ പ്രധാനമന്ത്രി മോദിയെ സ്വാധീനിക്കാനും വെള്ളാപ്പള്ളി ഈ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വെള്ളാപ്പള്ളിയുടെ ആർഎസ്എസ് അജണ്ട തുറന്നുകാട്ടാൻ സിപിഐ(എം) തീരുമാനിച്ചിരുന്നു. ഇതിന് കൂട്ടായ്മ രൂപീകരിക്കാനും തീരുമാനിച്ചു. പ്രഫസർ എംകെ സാനുവിനെ മുന്നിൽ നിർത്തിയാണ് നീക്കം. ശാഖാ യോഗങ്ങളിലെ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനും സിപിഐ(എം) തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ(എം) അധികാരത്തിൽ എത്തിയ സാഹചര്യത്തിലായിരുന്നു വെള്ളാപ്പള്ളിക്കെതിരായ നീക്കങ്ങൾ. ഇത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥിരമായി പുകഴ്‌ത്താൻ വെള്ളാപ്പള്ളി തുടർന്നു. അപ്പോഴും മുഖ്യമന്ത്രി വെള്ളാപ്പള്ളിക്ക് അനുകൂലമായില്ല.
ഈ സാഹചര്യത്തിൽ ആർഎസ്എസ് പിന്തുണ കൂടി നഷ്ടമാകുന്നത് ദോഷം ചെയ്യുമെന്ന് വെള്ളാപ്പള്ളി വിലയിരുത്തി. അതിന്റെ ഭാഗമാണ് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ എസ്എൻഡിപിയുടെ പ്രത്യേക യോഗം.