- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളൊരു നടിയാണോ? ഐറ്റം ഗേളല്ലേ? സണ്ണി ലിയോണിന്റെ അഭിമുഖത്തിനിടെ അപമാനിക്കുന്ന ചോദ്യങ്ങൾ ചോദിച്ച സിഎൻഎൻ- ഐബിഎൻ എഡിറ്റർക്കെതിരെ സോഷ്യൽ മീഡിയ; മാദ്ധ്യമപ്രവർത്തകന്റെ സ്ത്രീവിരുദ്ധത പുറത്തുവന്നെന്നു വിമർശനം
ജേർണലിസ്റ്റുകളായാൽ എന്തുമാകാമോ? സിഎൻഎൻ-ഐബിഎൻ എക്‌സിക്യൂട്ടീവ് എഡിറ്റർ ഭൂപീന്ദ്ര ചോബെയ്‌ക്കെതിരെ സോഷ്യൽ മീഡിയയുടെ രോഷം പുകയുകയാണ്. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അഭിമുഖത്തിൽ അനാവശ്യപരാമർശങ്ങൾ നടത്തിയതിനെ തുടർന്നാണു സൈബർ ലോകം ഭൂപീന്ദ്രയ്‌ക്കെതിരെ തിരിഞ്ഞത്. മുൻ പോൺ സ്റ്റാറായ സണ്ണിയെ അഭിമുഖം ചെയ്തപ്പോൾ ഭൂപീന്ദ്രയുടെ ഉള്ളിലു
ജേർണലിസ്റ്റുകളായാൽ എന്തുമാകാമോ? സിഎൻഎൻ-ഐബിഎൻ എക്‌സിക്യൂട്ടീവ് എഡിറ്റർ ഭൂപീന്ദ്ര ചോബെയ്‌ക്കെതിരെ സോഷ്യൽ മീഡിയയുടെ രോഷം പുകയുകയാണ്. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അഭിമുഖത്തിൽ അനാവശ്യപരാമർശങ്ങൾ നടത്തിയതിനെ തുടർന്നാണു സൈബർ ലോകം ഭൂപീന്ദ്രയ്‌ക്കെതിരെ തിരിഞ്ഞത്.
മുൻ പോൺ സ്റ്റാറായ സണ്ണിയെ അഭിമുഖം ചെയ്തപ്പോൾ ഭൂപീന്ദ്രയുടെ ഉള്ളിലുള്ള സ്ത്രീവിരോധി പുറത്തുവന്നുവെന്നാണു സോഷ്യൽ മീഡിയ പറയുന്നത്. 19 മിനിറ്റോളം നീണ്ടുനിന്ന അഭിമുഖത്തിൽ ഭൂപീന്ദ്ര ചോദിച്ചത് മുഴുവൻ സണ്ണിയെ അപമാനിക്കുന്ന ചോദ്യങ്ങളായിരുന്നു.
സണ്ണിയുടെ സ്ഥാനത്തു തങ്ങളായിരുന്നുവെങ്കിൽ ഷോയിൽനിന്ന് ഇറങ്ങി പോകുകയോ ചുരുങ്ങിയ പക്ഷം ഭൂപീന്ദ്രയുടെ മുഖത്തടിക്കുകയോ ചെയ്യുമായിരുന്നുവെന്നും ചിലർ പറയുന്നു. സണ്ണി ലിയോണിന്റെ ഭൂതകാലത്തെ കിള്ളി തലക്കെട്ടുണ്ടാക്കാനുള്ള ശ്രമമായിരുന്നു മാദ്ധ്യമപ്രവർത്തകൻ നടത്തിയതെന്നും ജേർണലിസത്തിന് ഇതിലും അധഃപതിക്കാൻ സാധിക്കില്ലെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.
തന്റെ ഡയറക്ട് ക്വസ്റ്റ്യനിങ് മെതേഡ് (നേരിട്ട് ചോദ്യം ചോദിക്കുന്ന രീതി) തന്നെ അലോസരപ്പെടുത്തിയതായി സണ്ണി ലിയോൺ പറഞ്ഞതായി ഭൂപീന്ദർ അഭിമുഖത്തിനു പിന്നാലെ വന്ന ചർച്ചയിൽ പറയുന്നുമുണ്ട്. സണ്ണി ലിയോണിന്റെ എക്‌സ്‌ക്ലൂസീവ് ഇന്റർവ്യൂവാണ് ചാനൽ നൽകിയത്.
ഭൂപീന്ദ്ര ചോദിച്ച ചോദ്യങ്ങൾ എല്ലാം തന്നെ ഒരു താരം എന്ന നിലയിൽ സ്ഥാനമുള്ള സണ്ണി ലിയോണിനെ അധിക്ഷേപിക്കുന്നതായിരുന്നു. നിങ്ങൾ ഒരു നടിയാണോ, നിങ്ങൾ അഭിനയ കലയുടെ നിലവാരം ഇടിച്ചുകളഞ്ഞു, നിങ്ങൾ ഒരു ഐറ്റം ഗേൾ അല്ലേ തുടങ്ങിയ അധിക്ഷേപങ്ങളായിരുന്നു ഭൂപീന്ദ്ര ചോദ്യങ്ങളായി ഉന്നയിച്ചത്.