തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനവും പൊലീസ് ക്രൂരതകളും മാത്രം വാർത്തയാക്കുന്ന മാധ്യമങ്ങൾക്ക് മുന്നിൽ ഇതാ കേരള പൊലീസിന് ബിഗ് സല്യൂട്ട്.... അടിക്കാവുന്ന ഒരു വാർത്ത. കോളജിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ ബോധക്ഷയം ഉണ്ടായ വിദ്യാർത്ഥിനിക്ക അർദ്ധ രാത്രിയൽ അടിയന്തര ചികിത്സയ്ക്ക് സൗകര്യം ഒരുക്കിയ തിരു നെല്ലി സ്്റ്റേഷനിലെ പൊലീസുകാർക്കാണ് നവമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം തുടരുന്നത്.

കർണാടകയിലെ കുടകിൽ നിന്നു തിരികെ വരുംവഴിയാണ് ആലപ്പുഴ ആര്യാട് ബിഎഡ് കോളജിലെ വിദ്യാർത്ഥിനിക്ക് ബസിൽ വച്ചു ബോധക്ഷയം ഉണ്ടായത്. കാടിന് നടുവിൽവെച്ച് ഉണ്ടായ അത്യാഹിതത്തെ നേരിടാൻ സഹായിച്ച തിരുനെല്ലി പൊലീസി സ്റ്റേഷനിലെ സിവിൽ പൊലീസ ്ഓഫീസർമാരായ കെ യു മിഥുൻ എസ് ' റെജിൻ എന്നിവർക്ക് നന്ദി അറിയിച്ച് ആലപ്പുഴ ജില്ലയിലെ ആര്യാട് ബി എഡ് കോളേജിലെ കുട്ടികൾ പോസ്റ്റ് ചെയ്ത ഫെയ്സ ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സംഭവം ഇങ്ങനെ:

കഴിഞ്ഞ വെള്ളയാഴ്ച തിരുനെല്ലി സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു സിവിൽ പൊലീസ് ഓഫീസർമാരായ കെ യു മിഥുൻ എസ് റെജിൻ എന്നിവർ മാവോയിസ്റ്റ് ഭീക്ഷണി ഉള്ള സ്റ്റേഷൻ ആയതു കൊണ്ട് തന്നെ നൈറ്റ് പട്രോളിംഗിന് പോയ ഇവർക്ക് സുരക്ഷയ്ക്കായി ആയുധധാരിയായ രാജേഷ് എന്ന കമാന്റോയും ഒപ്പമുണ്ടായിരുന്നു. വനാതിർത്തി വഴി പട്രോളിങ് സംഘം നീങ്ങവെ വിജനമായ കാട്ടാനായും കാട്ടു പോത്തും മറ്റു വന്യമൃഗങ്ങളു വിഹരിക്കുന്ന സ്ഥലത്ത്് ഒരു ടൂറിസ്റ്റ് ബസ് കണ്ടത്. കൂടാതെ മാവോയിസ്റ്റ് ഭീക്ഷണിയുള്ള സ്ഥലം കൂടിയാണിത്. വിജനമായ സ്ഥലത്തെ ബസും നിശബ്ദതതയും എന്തോ പന്തികേടുണ്ടെന്ന് പൊലീസുകാർക്ക് മനസിലായി. വയനാട് വന്യജീവി സങ്കേതത്തിലെ ബേഗൂർ റേഞ്ചിലായിരുന്നു സംഭവം.

 

പൊലീസ് വാഹനം വേഗത കുറച്ച് മുന്നോട്ടു നീങ്ങവെ ഒരു യുവാവ് ഓടി ജീപ്പിന് അടുത്തേക്ക് വന്നു. പരിഭ്രമവും വിങ്ങലും കാരണം അവൻ പറയുന്നത് മുഴുവനായി പുറത്തു വരുന്നുണ്ടായിരുന്നില്ല. നാലു ദിവസം മുൻപ് കർണാടകയിലെ കുടകിലേക്ക് വിനോദ യാത്ര പോയ വിദ്യാർത്ഥികളാണിവർ.കൂട്ടത്തിലുള്ള ഒരു പെൺകുട്ടിയുടെ ബോധം നഷ്ടപ്പെട്ടു, ശരീരം തണുത്ത് മരവിച്ചതു പോലെ..... എല്ലാവരും ഭയപ്പെട്ടരിക്കുകയാണ്. ഉടൻ തന്നെ സിവിൽ പൊലീസ് ഓഫീസർ ബസിനുള്ളിൽ കയറി, സംഗതി പന്തികേടാണന്ന് മനസിലായി. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ആശ്വസിപ്പിച്ച പൊലീസുകാർ എന്തു സഹായത്തിനും തയ്യറാണന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലന്നും അറിയിച്ചു. ഇതിനിടയിൽ ഇവർ തന്നെ കൂടുതൽ സഹായം വേണ്ടി വന്നാൽ അതുറപ്പാക്കാൻ തിരുനെല്ലി സ്റ്റേഷനിലും വിവരം അറിയിച്ചു.

യുവാവ് പറഞ്ഞതെല്ലാം ശരിയാണന്ന് മനസിലാക്കിയ പൊലീസുകാർ ഉടൻ തന്നെ പെൺ കുട്ടിയെ പൊലീസ് ജീപ്പിൽ കയറ്റി. കൂടെ ഒരു അധ്യപികയും അദ്ധ്യാപകനും കയറാൻ പൊലീസ്‌കാർ തന്നെ നിർദ്ദേശിച്ചു. ജീപ്പിലെ സ്ഥല പരിമിതി കാരണം സുരക്ഷയ്ക്ക് നിയോഗിച്ച കമാന്റോ അവിടെ ഇറങ്ങി. പിന്നീട് പെൺ കുട്ടിയെയും കൊണ്ട് ജീപ്പ് ശരവേഗത്തിൽ പാഞ്ഞു. അരമണിക്കൂറിൽ കൂടുതൽ യാത്രാ സമയം വേണ്ടി വരുന്ന മാനന്തവാടി മെഡിക്കൽ കോളേജിൽ 15 മിനിട്ടു കൊണ്ട് അവർ എത്തി. രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ കുട്ടിയെ പരിശോധിച്ചു. മരുന്നുകൾ ന്ല്കി. കൃത്യം ഒരു മണിക്കൂറിന് ശേഷം കുട്ടിക്ക് ബോധം വീണു. പെൺ കുട്ടി് അപകട നില ധരണം ചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞ ശേഷം പുലർച്ചയോടെ തങ്ങളുടെ ഡ്യൂട്ടി തുടരുന്നതിനായി തിരുനെല്ലി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ആശുപത്രി വിട്ടു. ആശുപത്രി വിടുമ്പോൾ പൊലീസുകാരെ ചേർത്ത് പിടിച്ച് നന്ദി പറഞ്ഞാണ് കുട്ടികളും അദ്ധ്യാപകരും യാത്രയാക്കിയത്.

ആര്യാട് ബി എഡ് കോളേിന്റെ ഫെയ്സ ബുക്ക് പോസ്റ്റ് - പൂർണ രൂപം

കേരളാ പൊലീസിന് നന്ദി, കോളേജ് ടൂറിന് പോയി മടങ്ങും വഴി രാത്രി 1.30 ന് വയനാട് കാട്ടിക്കുളം വനത്തിൽ വച്ച് യാത്രാമധ്യേ കൂടെ വന്ന വിദ്യാർത്ഥിനിക്ക് ബോധക്ഷയം ഉണ്ടായി. മാനന്തവാടി യ്ക്ക് അടുത്താണ് സംഭവം. അതു വഴി പോയ പൊലീസിന്റെ അടിയന്തിര ഇടപെടൽ മൂലം മാനന്തവാടി മെഡിക്കൽ കോളേജ് ൽ എത്തിക്കുകയും കുട്ടി, അപകട നില തരണം ചെയ്യുകയും ചെയ്തു : സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീ മിഥുൻ നും റെജിനും ഞങ്ങളെ ഈ അടിയന്തിര സാഹചര്യത്തിൽ സഹായിച്ചതിൽ , ഒപ്പം മാനന്തവാടി ഗവ: മെഡിക്കൽ കോളേജ് Dr Jaseena ഉൽപ്പടെയുള്ള ഡോക്ടേഴ്സിനും ആലപ്പുഴ ആര്യാട് BEd കോളേജിന്റെ നന്ദി.