- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വണ്ടിയൊന്നും മോദിഫിക്കേഷൻ ചെയ്യേണ്ട..ചെയ്യും..ഞാൻ ചെയ്യും; പോയിട്ട് പണീണ്ടൊന്ന് നോക്കാൻ പറ': മോട്ടോർ വാഹന വകുപ്പിനെ പരോക്ഷമായി വെല്ലുവിളിക്കുന്ന മല്ലു ട്രാവലറിന്റെ പഴയ വീഡിയോ കുത്തിപൊക്കി സോഷ്യൽ മീഡിയ
കൊച്ചി: യുവസഞ്ചാരികളുടെ ഇടയിലെ ഹീറോയാണ് മല്ലൂ ട്രാവലർ എന്ന പേരിൽ പ്രശസ്തനായ . ഹോണ്ട ഗോൾഡ്വിങ് എന്ന പേര് ഒരുപക്ഷെ കേരളത്തിൽ പ്രശസ്തമാക്കിയത് യൂട്ഊബർ ആയ മല്ലു ട്രാവലറാണ്. ഈ വ്‌ലോഗ്ഗർ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുമൊത്തുകൊച്ചി നഗരത്തിൽ നടത്തിയ ബൈക്ക് റൈഡും വൈറലായിരുന്നു. അതേസമയം, ഇ ബുൾജെറ്റ് വ്‌ളോഗർമാരെ മോട്ടോർ വാഹന വകുപ്പ് പിടികൂടിയതോടെ, മല്ലു ട്രാവലറിന്റെ പഴയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങുകയാണ്. വാഹന മോദിഫിക്കേഷൻ സുരക്ഷിതമായി ചെയ്യുന്നതിൽ തെറ്റ് എന്തെന്ന് ചോദിക്കുന്ന ഷാക്കിർ സുബ്ഹാൻ പരോക്ഷമായി മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിക്കുന്നുണ്ട്. താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെന്നും അവിടെയൊന്നും തന്റെ മോദിഫൈഡ് വാഹനത്തിനെ ആരും പിടികൂടുകയോ ഫൈൻ അടപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
'വണ്ടിയൊന്നും മോദിഫിക്കേഷൻ ചെയ്യേണ്ട..ചെയ്യും..ഞാൻ ചെയ്യും..എന്താ..ഞാൻ പൈസ കൊടുത്ത് മേടിച്ചിട്ട് ടാക്‌സും കൊടുത്ത് മേടിച്ച പാർട്‌സ് മോദിഫിക്കേഷൻ ചെയ്യാൻ എനിക്ക് അവകാശമില്ലേ? പോയിട്ട് പണീണ്ടൊന്ന് നോക്കാൻ പറ. നാട്ടിൽ വന്ന് പച്ചയ്ക്ക് ഞാൻ ചെയ്യും. ബാക്കി വരുന്നിടത്ത് വച്ച് കാണാം. .....ആ വണ്ടിയുടെ 70 ശതമാനത്തോളം മോദിഫിക്കേഷനാ..കസ്റ്റമൈസ്ഡ് പ്രോഡക്റ്റാ...ഏകദേശം അഞ്ച് രാജ്യങ്ങളില് ഓടീട്ട് പിടിച്ചിട്ടില്ല..കേരളത്തിൽ എത്തീട്ട് പിടിച്ചാല്..ഞാൻ പിന്നെ അതിനെന്താ പറയേണ്ടത്...
സേഫ്റ്റി ആണെങ്കിൽ ഇത്രയും രാജ്യങ്ങളിലൂടെ ഓടീട്ടും എനിക്ക് ഒരു സേഫ്റ്റ് പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇത്രയും ടെറൈനിലൂടെ, മോശം ക്ലമൈറ്റിലൂടെ ഓടീട്ടും സേഫ്റ്റി പ്രശ്‌നം ഉണ്ടായിട്ടില്ല. നമ്മൾ വണ്ടി കസ്റ്റമൈസ് ചെയ്യുന്നത് മോർ സേഫ്റ്റിക്കും , മോർ കംഫർട്ടിനും വേണ്ടിയാണ്. എന്നിട്ടാ ആ വണ്ടി എന്തെങ്കിലും മോദിഫിക്കേഷൻ എന്ന് പറഞ്ഞ് എംവിഡി കൈകാണിച്ച് പിടിച്ച് ഫൈനിട്ടാൽ പിന്നെ തീർന്നു അതോടെ. എംവിഡി മാമന്മാരെ പേടിച്ചിട്ട് വണ്ടി മിക്കവാറും ഞാൻ ലോറിയിലാണ്..വണ്ടി പൊക്കിയാലോ( കളിയാക്കി) മോദിഫിക്കേഷൻ
ഞാനൊരു കാര്യം ചോദിക്കട്ടെ...നിങ്ങൾ എല്ലാവരും എന്നെ ട്രാൻസ്‌പോർട്ട് മിനിസ്റ്റർ ആക്കി തരുമോ?. അടുത്ത ഇലക്ഷനിൽ നിങ്ങൾ എന്നെ ട്രാൻസ്‌പോർട്ട് മിനിസ്റ്റർ ആക്കിയാൽ, ഞാൻ നിങ്ങൾക്ക് തിരിച്ചുതരുന്ന പ്രോമിസ് എന്താണെന്ന് അറിയുമോ? നിങ്ങളുടെ വണ്ടി നിങ്ങൾക്ക് ഏത് തരത്തിലും കസ്റ്റമൈസ് ചെയ്യാൻ പറ്റും. ആ രീതിയിൽ പുതിയ നിയമംകൊണ്ടുവരും. നിങ്ങളുടെ വണ്ടി പത്ത് ടയർ ചെയ്തിട്ടുണ്ടോ, 20 ടയർ ചെയ്തിട്ടുണ്ടോ...നിങ്ങൾ പച്ച പെയിന്റോ, നീല പെയിന്റോ, പെയിന്റേ വേണ്ടേ..ബംബറോ വേണോ..ഇഷ്ടമുള്ള പോലെ നിങ്ങൾക്ക് കസ്റ്റമൈസ് ചെയ്തുകൊണ്ടുവരാനുള്ള നിയമം കൊണ്ടുവരും.
https://www.facebook.com/watch/?v=268944457982725
2019 ൽ ടിവി എസ്സിന്റെ അപ്പാച്ചെ RTR200 4V എന്ന ബൈക്കിൽ ലോകം ചുറ്റാൻ ഇറങ്ങിയതോടെയാണ് മല്ലൂ ട്രാവലർ പ്രശസ്തനാകുന്നത്. കേരളത്തിൽ നിന്ന് യൂറോപ്പിലേക്കായിരുന്നു യാത്ര.
പിന്നീട് മല്ലു ട്രാവലറിന് ടിവി എസ് പുതിയ അപ്പാച്ചെ RR310 സമ്മാനിക്കുകയും ചെയതു. അപ്രതീക്ഷിതമായി എത്തിയ കൊറോണ വൈറസ് ഷാക്കിർ സുബ്ഹാന്റെ യാത്രയും വഴിമുടക്കി. അഞ്ച് രാജ്യങ്ങളിലെ യാത്ര കഴിഞ്ഞ് ആറാമത്തെ രാജ്യമായ ജോർജ്ജിയയിലേക്ക് അസർബൈജാനിൽ നിന്ന് കടക്കുമ്പോഴാണ് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്.
പ്രതിമാസം 4.5 ലക്ഷം രൂപയാണ് മല്ലു ട്രാവറിന്റെ വരുമാനം. ദുബൈയിലെ ഇലക്ട്രോണിക് കടയിലെ സെയിൽസ്മാൻ ജോലി വേണ്ടെന്ന് വച്ചാണ്, 29 കാരനായ കണ്ണൂർ ഇരട്ടി സ്വദേശിയായ , ട്രാവൽ വ്‌ലോഗ്ർ യാത്രകൾക്ക് തുടക്കമിടുന്നത്.2018 ൽ യു ട്യൂബ് ചാനൽ തുടങ്ങി, നേപ്പാളിലേക്ക് യാത്ര തുടങ്ങിയത് അഞ്ച് രൂപ പോക്കറ്റിൽ ഇല്ലാതെയായിരുന്നു. വഴിയിൽ പലരും സഹായം നൽകിയതുകൊണ്ട് ആദ്യ യാത്ര വിജയകരമായെന്ന് ഷാകിർ ഓർമിക്കുന്നു.
രണ്ടു വർഷം കൊണ്ട് 29 രാജ്യങ്ങൾ സന്ദർശിച്ച്, ട്രാവൽ വ്‌ലോഗിലൂടെ കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായി മാറി മല്ലു ട്രാവലർ.ലാളിത്യം നിറഞ്ഞ അവതരണവും, സാഹസിക
ബൈക്ക് യാത്രയുമാണ് മല്ലു ട്രാവലറിന് ലക്ഷക്കണക്കിന് ആരാധകരെ നേടികൊടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ