- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമ്മാതല്ല ഏത് തെണ്ടിത്തരത്തേയും ന്യായീകരിക്കാൻ കൂട്ടത്തോടെ അവർ രംഗത്തിറങ്ങുന്നത്; ഇതുവരെ കഴിവു തെളിയിച്ച 25 ന്യായീകരണ തൊഴിലാളികൾക്ക് സർക്കാർ ജോലി കൊടുക്കുന്നു; പിആർഡിയുടെ കീഴിൽ സർക്കാരിനെ ന്യായീകരിക്കുന്ന സംഘത്തലവന് ഒന്നേകാൽ ലക്ഷം ശമ്പളം കിട്ടുമ്പോൾ കണ്ടന്റ് മാനേജർക്ക് 75,000 വീതം നൽകും; പിആർഡിയും പിആർഒമാരും മുഖ്യമന്ത്രിയുടെ ഓഫീസിലെ എണ്ണമറ്റ ഉപദേശകരും പരാജയപ്പെട്ടപ്പോൾ സൈബർ സഖാക്കളെ തന്നെ രംഗത്തിറക്കി പിണറായി വിജയൻ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ശമ്പളവും പെൻഷനും കൊടുത്തു മുടിഞ്ഞ ഖജനാവ്. എല്ലാ പാപഭാരവും ജനങ്ങൾക്കും. ആഡംബര കാറിൽ യാത്ര ചെയ്യുന്ന മന്ത്രിമാർ. ഇതിന് വേണ്ടി ഖജനാവിൽ നിന്ന് എടുത്തത് 7 കോടി. അങ്ങനെ ധൂർത്തിന്റെ കഥകളാണ് എങ്ങും നിറയുന്നത്. സർക്കാരിനെതിരെ പുറത്തുവരുന്നതെല്ലാം നെഗറ്റീവ് വാർത്തകളാണ്. ഇത് ഉണ്ടാകാതിരിക്കാൻ എടുത്ത കരുതലെല്ലാം പാളി. സോഷ്യൽ മീഡിയാ ആക്രമണത്തിൽ പിണറായി സർക്കാർ ആകെ പ്രശ്നത്തിലാണ്. അട്ടപ്പാടിയിലെ മധുവിന്റെ മരണം ഉൾപ്പെടെ ചർച്ചയാക്കിയത് സോഷ്യൽ മീഡിയയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ കരുതലെടുക്കുകയാണ് പിണറായി. ഇത് ഖജനാവിനെ കൂടുതൽ കാലിയാക്കുകയും ചെയ്യും. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ 25 അംഗ പ്രഫഷനൽ സംഘത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാണ് നീക്കം. വൻ ശമ്പളം നൽകിയാകും ടീമിനെ വയ്ക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇപ്പോൾ പിആർഒ ടീമിൽ നാല് മാധ്യമ പ്രവർത്തകരുണ്ട്. ഇതിൽ മാധ്യമ ഉപദേഷ്ടാവായ കൈരളി ടിവിയുടെ എംഡി കൂടിയ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ശമ്പളവും പെൻഷനും കൊടുത്തു മുടിഞ്ഞ ഖജനാവ്. എല്ലാ പാപഭാരവും ജനങ്ങൾക്കും. ആഡംബര കാറിൽ യാത്ര ചെയ്യുന്ന മന്ത്രിമാർ. ഇതിന് വേണ്ടി ഖജനാവിൽ നിന്ന് എടുത്തത് 7 കോടി. അങ്ങനെ ധൂർത്തിന്റെ കഥകളാണ് എങ്ങും നിറയുന്നത്. സർക്കാരിനെതിരെ പുറത്തുവരുന്നതെല്ലാം നെഗറ്റീവ് വാർത്തകളാണ്. ഇത് ഉണ്ടാകാതിരിക്കാൻ എടുത്ത കരുതലെല്ലാം പാളി.
സോഷ്യൽ മീഡിയാ ആക്രമണത്തിൽ പിണറായി സർക്കാർ ആകെ പ്രശ്നത്തിലാണ്. അട്ടപ്പാടിയിലെ മധുവിന്റെ മരണം ഉൾപ്പെടെ ചർച്ചയാക്കിയത് സോഷ്യൽ മീഡിയയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ കരുതലെടുക്കുകയാണ് പിണറായി. ഇത് ഖജനാവിനെ കൂടുതൽ കാലിയാക്കുകയും ചെയ്യും. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ 25 അംഗ പ്രഫഷനൽ സംഘത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാണ് നീക്കം. വൻ ശമ്പളം നൽകിയാകും ടീമിനെ വയ്ക്കുക.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇപ്പോൾ പിആർഒ ടീമിൽ നാല് മാധ്യമ പ്രവർത്തകരുണ്ട്. ഇതിൽ മാധ്യമ ഉപദേഷ്ടാവായ കൈരളി ടിവിയുടെ എംഡി കൂടിയായ ജോൺ ബ്രിട്ടാസ് കാശൊന്നും വാങ്ങുന്നില്ല. പിന്നെയുള്ളത് ദേശാഭിമാനിക്കാരായ പ്രഭാവർമ്മ, അബൂബേക്കർ, റിപ്പോർട്ടറിൽ നിന്നെത്തിയ രതീഷ്. പോരാത്തതിന് നിരവധി ഉപദേശകരും. ഇവരല്ലാം വിചാരിച്ചിട്ടും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തുന്നില്ല. സോഷ്യൽ മീഡിയയിൽ പ്രചരണവും ശക്തം. ഈ സാഹചര്യത്തിലാണ് പുതിയ സോഷ്യൽ മീഡിയാ സംഘമെത്തുന്നത്.
ഇതിലേക്ക് ആളുകളെ നിയമിക്കുക രാഷ്ട്രീയം നോക്കി തന്നെയാകും. അതായത് സിപിഎമ്മിന് വേണ്ടി സൈബർ യുദ്ധത്തിൽ ഏർപ്പെടുന്നവർക്ക് ജീവിതത്തിൽ പുതിയൊരു വഴിയുണ്ടാക്കുന്ന തീരുമാനം. മുഖ്യമന്ത്രിയുടെ വണ്ടിയിടിക്കൽ പരാമർശവും അത് മാത്യഭൂമി ന്യൂസിലെ ശ്രീജിത്താണെന്നും പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് സൈബർ സഖാക്കളാണ്. എന്തുണ്ടായാലും സർക്കാരിനെ സഹായിക്കാനെത്തുന്നത് അവരാണ്. ഇവർക്ക് വേണ്ടിയാണ് പുതിയ സൈബർ പോരാളികളെ സർക്കാർ ശമ്പളം കൊടുത്ത് നിയമിക്കുന്നത്.
ഈ പ്രൊഫഷണൽ ഗ്രൂപ്പിന്റെ സംഘത്തലവനു മാത്രം പ്രതിമാസ ശമ്പളം ഒന്നേകാൽ ലക്ഷം രൂപ കൊടുക്കും. സംഘത്തിനായി പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിൽ സോഷ്യൽ മീഡിയ സെൽ രൂപീകരിക്കും. പ്രതിമാസം 41 ലക്ഷം രൂപ ചെലവു കണക്കാക്കുന്ന സമൂഹ മാധ്യമ പ്രചാരണത്തിനുള്ള പടയെ സർക്കാർ രംഗത്തിറക്കുന്നതിനെ ധനവകുപ്പ് പൂർണ്ണമായും അനുകൂലിക്കുന്നില്ല. ഇത് പാഴ് ചെലവാണെന്ന് ധനമന്ത്രി തോമസ് ഐസക്കിനും അറിയാം. എന്നാൽ എതിർത്താൽ പാർട്ടിയിൽ ഒറ്റപ്പെടും.
മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാകും. സോഷ്യൽ മീഡിയാ സംഘത്തിന്റെ തീരുമാനവും സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാന പ്രകാരമാണ്. ഇവിടേയും പിണറായിക്ക് ഏകപക്ഷീയ ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് തന്നെ ഇതും പാർട്ടി നിർദ്ദേശ പ്രകാരമുള്ള തീരുമാനമാണ്. ഇതിനെതിരെ നിന്നാൽ സൈബർ സഖാക്കളും തോമസ് ഐസക്കിന് എതിരാകും. അങ്ങനെ ധനവകുപ്പിനെ വെട്ടിലാക്കി തീരുമാനത്തിന് അംഗീകാരം നേടിയെടുക്കുകയാണ് മുഖ്യമന്ത്രി.
പാർട്ടിയുടെ സൈബർ പോരാളികളും ഫേസ്ബുക്കിലെ ന്യായീകരണ പ്രമുഖരും പുതിയ ടീമിലെത്തും. ഇതിനായുള്ള പട്ടിക പാർട്ടി തയ്യാറാക്കുമെന്നും സൂചനയുണ്ട്. മോഹ ശമ്പളം കിട്ടുന്ന തസ്തികയിലേക്ക് കരാർ നിയമനം തരപ്പെടുത്താൻ സൈബർ സഖാക്കളും രംഗത്തിറങ്ങിക്കഴിഞ്ഞു. ടീം ലീഡർക്കു കീഴിൽ പ്രവർത്തിക്കുന്ന സംഘത്തിൽ നാലു കണ്ടന്റ് മാനേജർമാരുണ്ടാകും.
ഇവർക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് ഡവലപ്പർമാർക്ക് 25,000 രൂപ വീതമാണു ശമ്പളം. രണ്ടു ഡേറ്റാ അനലിസ്റ്റുകൾക്ക് അര ലക്ഷം രൂപ വീതവും മൂന്നു കണ്ടന്റ് അസിസ്റ്റന്റുമാർക്ക് 25,000 രൂപ വീതവും പ്രതിഫലം തീരുമാനിച്ചിട്ടുണ്ട്. ഏത് പദവി ലഭിച്ചാലും കോളടിച്ചുവെന്ന മട്ടിലാണ് സൈബർ സഖാക്കളുടെ പദവി നേടിയെടുക്കാനുള്ള ഇടപെടൽ.
കണ്ടന്റ് ഡവലപ്മെന്റ് വെണ്ടർമാർക്ക് ആകെ മൂന്നു ലക്ഷം രൂപയും ഡേറ്റാ വെണ്ടർമാർക്ക് രണ്ടു ലക്ഷം രൂപയും ക്യാംപെയ്ൻ വെണ്ടർമാർക്ക് എട്ടു ലക്ഷം രൂപയും ചെലവിടും. സമൂഹ മാധ്യമങ്ങളിൽ നിന്ന് എഴുത്തുകൾ, ഓഡിയോ, വിഡിയോ തുടങ്ങിയ ഉള്ളടക്കങ്ങൾ ശേഖരിച്ചു മറിച്ചു വിൽക്കുന്ന കമ്പനികൾക്കു 10 ലക്ഷം രൂപ നൽകി ഡേറ്റാബേസ് സ്വന്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ഉദ്ദേശം എന്തെന്നാണ് പിആർഡിക്കാർ തന്നെ ചോദിക്കുന്നത്.
ഇനി ഇത്തരമൊരു സംവിധാനം ആവശ്യമുണ്ടെങ്കിൽ അത് സ്ഥിര സംവിധാനമാക്കാം. കൂടുതൽ ജീവനക്കാരെ പിആർഡി വഴി നിയമിക്കാം. പിഎസ് സി ലിസ്റ്റിലൂടെ ആളെ എടുക്കാം. ഇതൊന്നും സർക്കാരിന് താൽപ്പര്യമില്ല. വളഞ്ഞ വഴിയിൽ സൈബർ സഖാക്കൾക്ക് പുതിയ ജോലിയും വരുമാനവും നൽകാനാണ് പുതിയ നീക്കമെന്ന് ഏവർക്കും അറിയാം. ദുർബ്ബലമായ പ്രതിപക്ഷം ഇതിനെ ചോദ്യം ചെയ്യുകയുമില്ല.
സർക്കാർ പദ്ധതികളുടെ പ്രചാരണങ്ങൾക്കും മറ്റുമായി സർക്കാരിനു കീഴിൽ തന്നെ പബ്ലിക് റിലേഷൻസ് വകുപ്പും അതിൽ ആവശ്യത്തിനു ജീവനക്കാരുമുണ്ട്. പോരാത്തതിന് എല്ലാ മന്ത്രിമാർക്കും പ്രസ് സെക്രട്ടറിയും. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സോഷ്യൽ മീഡിയാ ടീം. ഇവർക്കെല്ലാമായി ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ഒഴുക്കുന്നു. ഇതിന് പുറമേയുള്ള പുതിയ നീക്കം പി ആർ ഡി ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്. പി ആർ ഡിയുടെ സൂപ്പർ ഡയറക്ടറായി പുതിയ ടീം ലീഡർ മാറുമെന്നാണ് ഇവരുടെ ആശങ്ക.
ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാർക്ക് വേണ്ടി കാര്യങ്ങൾ നിയന്ത്രിക്കുന്ന നേരിട്ടുള്ള സംവിധാനമായി ടീം ലീഡർ മാറും. ഇത് ജീവനക്കാരേയും ആശങ്കപ്പെടുത്തുന്നു. ഇത്തരമൊരു സംഘത്തെ വേണമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി നിയമിക്കണമായിരുന്നുവെന്നാണ് ഇവരുടെ വാദം. എന്നും പിൻവാതിൽ നിയമനത്തെ എതിർക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. ഈ സാഹചര്യത്തിൽ ഇതും പിൻവാതിൽ നിയമനം അല്ലേ എന്നതാണ് ഉയരുന്ന ചോദ്യം.
സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തുടരുന്നുവെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി ആവർത്തിച്ചെങ്കിലും ഒഴിവാക്കാവുന്ന ചെലവുകൾപോലും നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നതിന്റെ തെളിവാണിത്. നേട്ടങ്ങൾ പ്രചരിപ്പിക്കാനും അറിയിപ്പുകൾ കൈമാറാനും മുഖ്യമന്ത്രിക്കായി പ്രത്യേക സോഷ്യൽ മീഡിയ സംഘവും മന്ത്രിമാർക്ക് പിആർഒമാരും ഇപ്പോഴുണ്ട്. സർക്കാർ നടപടികളെ പുകഴ്ത്തുന്ന മുഖ്യമന്ത്രിയുടെ ടിവി പരമ്പരയും.
ഇതൊന്നും ഒരു ഗുണവും സർക്കാരിനുണ്ടാക്കിയിട്ടില്ല. നാം മുന്നോട്ട് എന്ന ടിവി റിയാലിറ്റി ഷോയിൽ പിണറായി പങ്കെടുക്കുന്നുണ്ട്. ഇത് വിവിധ ടിവി ചാനലുകളിൽ കാണിക്കാൻ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഈ പരിപാടിയും വലിയ പരാജയമാണെന്നാണ് വിലയിരുത്തൽ. അങ്ങനെ സർക്കാരിന്റെ പ്രചരണ തന്ത്രങ്ങൾ ഓരോന്നും ഖജനാവിന് വലിയ ബാധ്യതയാവുകയാണ്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയാ പോരാളികളെ നിയമിച്ച് പുതിയൊരു ബാധ്യത കൂടി ഉണ്ടാക്കാൻ പിണറായി സർക്കാർ തയ്യാറെടുക്കുന്നത്.
സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികളിൽ പ്രമുഖരായ 25 പേരെയാകും പുതിയ ടീമിലും നിയമിക്കുക. ഈ തെരഞ്ഞെടുപ്പ് സൈബർ സഖാക്കൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ സാധ്യതയുണ്ട്. അങ്ങനെ ഒരോ വർഷ കരാർ കൊടുത്ത് കൂടുതൽ പേരെ മൂന്ന് വർഷം കൊണ്ട് ഈ സംഘത്തിലെത്തിച്ച് സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് തീരുമാനം.