- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയുടെ കത്ത് പരസ്യമായ ഒന്നാണെങ്കിലും സർക്കാർ അത് ഇടയ്ക്കിടെ ഉയർത്തുന്നതു ഹർജിക്കാരുടെ സ്വകാര്യതയെ ബാധിക്കില്ലേ? കമ്മീഷൻ റിപ്പോർട്ടിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് സർക്കാരും; ചെങ്ങന്നൂരിൽ സരിതയും സോളാറും ചർച്ചയാക്കി നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ യുഡിഎഫ്; ഹൈക്കോടതി ഇടപെടലിനെ ആശങ്കയോടെ കണ്ട് ഇടതുപക്ഷം; ഉപതെരഞ്ഞെടുപ്പ് കാലത്ത് പഴയ അഴിമതിക്കഥ വീണ്ടുമെത്തുന്നു
കൊച്ചി: വേങ്ങര ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നീലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. വേങ്ങരയിലെ പ്രചരണത്തിൽ സോളാർ നിറയുകയും ചെയ്തിരുന്നു. ചെങ്ങന്നൂരിലെ ഉപതെഞ്ഞെടുപ്പിൽ സോളാർ റിപ്പോർട്ട് തിരിഞ്ഞു കുത്തുമോ എന്ന ആശങ്ക ഇടതുപക്ഷത്ത് ശക്തമാകുന്നു. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി ഹൈക്കോടതി വിധി വരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ചെങ്ങന്നൂരിൽ കാര്യങ്ങൾ സിപിഎം സ്ഥാനാർത്ഥി സജി ചെറിയാന് എതിരാകും. സോളാർ തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിൽ സരിത എസ്. നായരുടെ വിവാദ കത്ത് ഉൾപ്പെടുത്തിയത് എങ്ങനെയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ തയാറാക്കിയപ്പോൾ ഈ കത്ത് ഉണ്ടായിരുന്നില്ലെന്നും പിന്നീട് എങ്ങനെയാണു കത്ത് ഉൾപ്പെട്ടതെന്നുമായിരുന്നു കോടതിയുടെ ചോദ്യം. കമ്മിഷൻ റിപ്പോർട്ടിനെതിരേ മുൻ മുഖ്യമന
കൊച്ചി: വേങ്ങര ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നീലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. വേങ്ങരയിലെ പ്രചരണത്തിൽ സോളാർ നിറയുകയും ചെയ്തിരുന്നു. ചെങ്ങന്നൂരിലെ ഉപതെഞ്ഞെടുപ്പിൽ സോളാർ റിപ്പോർട്ട് തിരിഞ്ഞു കുത്തുമോ എന്ന ആശങ്ക ഇടതുപക്ഷത്ത് ശക്തമാകുന്നു. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി ഹൈക്കോടതി വിധി വരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ചെങ്ങന്നൂരിൽ കാര്യങ്ങൾ സിപിഎം സ്ഥാനാർത്ഥി സജി ചെറിയാന് എതിരാകും.
സോളാർ തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിൽ സരിത എസ്. നായരുടെ വിവാദ കത്ത് ഉൾപ്പെടുത്തിയത് എങ്ങനെയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ തയാറാക്കിയപ്പോൾ ഈ കത്ത് ഉണ്ടായിരുന്നില്ലെന്നും പിന്നീട് എങ്ങനെയാണു കത്ത് ഉൾപ്പെട്ടതെന്നുമായിരുന്നു കോടതിയുടെ ചോദ്യം. കമ്മിഷൻ റിപ്പോർട്ടിനെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഈ കേസുകളിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ വിധിയുണ്ടായാൽ അത് പിണറായി സർക്കാരിന് കടുത്ത തിരിച്ചടിയായി മാറും. ചെങ്ങന്നൂരിൽ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ സോളാറിൽ വിധിയുണ്ടായാൽ അതും ഫലത്തെ സ്വാധീനിക്കും.
സരിതയുടെ കത്ത് പരസ്യമായ ഒന്നാണെങ്കിലും സർക്കാർ അത് ഇടയ്ക്കിടെ ഉയർത്തുന്നതു ഹർജിക്കാരുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്നാണ് കോടതി ചോദിക്കുന്നത്. സരിത കോടതിയുടെ മുന്നിൽ മൊഴി നൽകിയപ്പോൾ തന്നെ ഈ വിവരങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയെന്നും അതു പൊതുമണ്ഡലത്തിലെത്തിയെന്നും സ്വകാര്യത സംബന്ധിച്ച ആരോപണങ്ങളിൽ കാര്യമില്ലെന്നും സർക്കാർ പറഞ്ഞു. സോളാർ കമ്മിഷൻ റിപ്പോർട്ടിൽ കോടതിക്ക് ഇടപെടാനാവില്ല. റിപ്പോർട്ട് നിയമസഭയുടെ സ്വത്താണ്. നിയമസഭയുടെ അധികാരങ്ങളിൽ ഇടപെടാൻ കോടതിക്കു കഴിയില്ല. കമ്മിഷന്റെ നടപടി ക്രമങ്ങളിൽ പ്രശ്നങൾ ഉണ്ടെങ്കിൽ മാത്രമേ ഇടപെടാനാവു. ഉള്ളടക്കത്തിൽ ആവില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ രജ്ഞിത് കുമാർ വാദിച്ചു.
കേസിൽ സർക്കാരിന്റെ വാദം അടുത്ത മാസം ഏഴിന് തുടരും. കേസിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളും സമർപ്പിച്ച അപേക്ഷകൾ ആറിനു കോടതി പരിഗണിക്കും. കമ്മിഷന്റെ റിപ്പോർട്ടും അതിലെ അന്വേഷണവും റദ്ദാക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നത്. സരിതയുടെ ഒരു കത്ത് കമ്മിഷനു റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിനെ ഉമ്മൻ ചാണ്ടി ഹർജിയിൽ ചോദ്യം ചെയ്യുന്നു.
സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണു കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയതെന്നും ഇതു നിയമവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘിക്കുന്നതാണെന്നും അതിനാൽ റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ് ഇത് വീണ്ടും ചർച്ചയാകുന്നതെന്നാതാണ് ഏറെ പ്രസക്തമായത്.
ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂരിനെയും പ്രതിസ്ഥാനത്ത് നിർത്തുന്നതാണ് യുഡിഎഫ് സർക്കാർ തന്നെ നിയമിച്ച സോളാർ കമ്മിഷൻ റിപ്പോർട്ട്. കമ്മിഷൻ റിപ്പോർട്ടിൽ ശരിയും തെറ്റുമുണ്ടാകാം. അതിൽ നടപടിയെടുക്കേണ്ടത് നിയമസഭയാണ്. അതേസമയം, കമ്മിഷന്റെ നടപടികളിൽ തെറ്റുണ്ടെങ്കിൽ കോടതിക്ക് പരിഗണിക്കാമെന്നാണ് സർക്കാർ നിലപാട്. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ വിധിയുണ്ടാകാതിരിക്കാൻ കൂടിയാണ് സർക്കാർ ഇത്തരത്തിലെ നിലപാട് കോടതിയിൽ എടുക്കുന്നത്. കത്തിനെ മാത്രം അടിസ്ഥാനമാക്കിയല്ല റിപ്പോർട്ടെന്നും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്ക് എതിരെയുള്ള സാക്ഷിമൊഴികളും മറ്റു തെളിവുകളും കൂടി പരിഗണിച്ചാണ് റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയിൽ എടുക്കുന്ന റിപ്പോർട്ട്.