- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്കെതിരെയുള്ളത് വദനസുരതം അടപ്പമുള്ള ലൈംഗികാരോപണങ്ങൾ; കെസി വേണുഗോപാലിനെതിരെ ഔദ്യോഗിക വസതിയിലെ ബലാത്സംഗവും; ആര്യാടനും അനിൽകുമാറിനുമെതിരെ ഏത് സമയവും കേസെടുത്തേക്കാം; ഡിജിപി പത്മകുമാറിനെതിരെ പ്രത്യേക പരാതി കൊടുക്കാതിരിക്കാനും ചരട് വലികൾ; സോളാറിൽ പിണറായി ലക്ഷ്യമിടുന്നത് കോൺഗ്രസിനെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാൻ; സരിതയും പീഡനവും വീണ്ടും രാഷ്ട്രീയ വിഷയമാകും
തിരുവനന്തപുരം: മുൻ യു.ഡി.എഫ്. സർക്കാരിലെ പ്രമുഖർ ഉൾപ്പെടെ 18 ഉന്നതർ തന്നെ പീഡിപ്പിച്ചതായാണ് സോളാർ കേസിലെ പ്രതി സരിത എസ്. നായർ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയിലുള്ളത്. പീഡകരുടെ പട്ടികയിൽ രാഷ്ട്രീയക്കാരും പൊലീസ് ഉന്നതരും മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. ഇവർക്കെതിരെ പീഡനത്തിന് കേസുവരും. കത്തിലെ പ്രമുഖരായത് പത്തു പേരാണ്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, അനിൽകുമാർ എന്നിങ്ങനെ നീളുന്നു പ്രമുഖരുടെ പട്ടിക. ഇതൊക്കെ തന്നെയാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിലുമുള്ളത്. സ്ത്രീ പീഡന പരാതിയാണ് ഉന്നയിക്കപ്പെട്ടത് എന്നതിനാൽ മറ്റുള്ളവരെ പോലെ ഇവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടക്കാൻ പിണറായി സർക്കാർ തയ്യാറാകുമോ എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് വ്യക്തമായ പരാതിയുണ്ടെങ്കിൽ മാത്രം ബലാത്സംഗ കേസെടുക്കാനായിരുന്നു തീരുമാനം. ഇത് വീണ്ടും സരിത നൽകിയതോടെയാണ് യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള തീരുമാനം ഉണ്ടായത്. ജാമ്യമില്ലാ കേസ് ആയതിനാൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ എ
തിരുവനന്തപുരം: മുൻ യു.ഡി.എഫ്. സർക്കാരിലെ പ്രമുഖർ ഉൾപ്പെടെ 18 ഉന്നതർ തന്നെ പീഡിപ്പിച്ചതായാണ് സോളാർ കേസിലെ പ്രതി സരിത എസ്. നായർ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയിലുള്ളത്. പീഡകരുടെ പട്ടികയിൽ രാഷ്ട്രീയക്കാരും പൊലീസ് ഉന്നതരും മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. ഇവർക്കെതിരെ പീഡനത്തിന് കേസുവരും. കത്തിലെ പ്രമുഖരായത് പത്തു പേരാണ്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, അനിൽകുമാർ എന്നിങ്ങനെ നീളുന്നു പ്രമുഖരുടെ പട്ടിക. ഇതൊക്കെ തന്നെയാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിലുമുള്ളത്. സ്ത്രീ പീഡന പരാതിയാണ് ഉന്നയിക്കപ്പെട്ടത് എന്നതിനാൽ മറ്റുള്ളവരെ പോലെ ഇവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടക്കാൻ പിണറായി സർക്കാർ തയ്യാറാകുമോ എന്ന ചോദ്യം ഉയർന്നിരുന്നു.
എന്നാൽ ആരോപണങ്ങൾക്ക് വ്യക്തമായ പരാതിയുണ്ടെങ്കിൽ മാത്രം ബലാത്സംഗ കേസെടുക്കാനായിരുന്നു തീരുമാനം. ഇത് വീണ്ടും സരിത നൽകിയതോടെയാണ് യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള തീരുമാനം ഉണ്ടായത്. ജാമ്യമില്ലാ കേസ് ആയതിനാൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ എല്ലാം അറസ്റ്റ് ചെയ്യേണ്ടി വരും. ഡിജിപി അനിൽ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നൽകിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ കേസെടുത്തത്. ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവരുൾപ്പെടെ നാലുപേർക്കെതിരെ സരിതാ നായർ നേരത്തേ പരാതി നൽകിയിരുെന്നങ്കിലും കേസെടുക്കാനാകില്ലെന്ന നിയമോപദേശമാണ് പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്.
സരിത നൽകിയ ഒറ്റ പരാതിയിൽ പലർക്കെതിേര കേസെടുക്കാനാകില്ലെന്നായിരുന്നു രാജേഷ് ദിവാൻ, ദിനേന്ദ്ര കശ്യപ് എന്നിവരുൾപ്പെട്ട അന്വേഷണസംഘത്തിന്റെ അന്നത്തെ നിലപാട്. ഇതിനുശേഷമാണ് സരിത ഏതാനും നാൾ മുൻപ് ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ പ്രത്യേകം പരാതി നൽകിയത്. ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, എപി അനിൽകുമാർ, അടൂർ പ്രകാശ്, എന്നീ മുൻ മന്ത്രിമാരും ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, മോൻസ് ജോസഫ്, അബ്ദുള്ളക്കുട്ടി എന്നീ എംഎൽഎമാരും കെസി വേണുഗോപാൽ, ജോസ് കെ മാണി, എംകെ രാഘവൻ എന്നീ എംപിമാരും എസ്എസ് പളനിമാണി എന്ന കേന്ദ്രമന്ത്രിയും പ്രതിക്കൂട്ടിലാണ്. മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്ന് സരിത പറഞ്ഞിരുന്നു. ഇതെല്ലാം വീണ്ടും പൊടി തട്ടിയെടുക്കുകയാണ് പിണറായി സർക്കാർ.
ബ്രൂവറി ചലഞ്ചിലും ശബരിമലയിലും ആടിയുലയുന്ന പിണറായി സർക്കാർ അവസാന ആയുധമെന്ന നിലയിലാണ് സോളാർ ചർച്ചകളിലെത്തിക്കുന്നത്. കോൺഗ്രസ് ഭരണകാലത്തെ അഴിമതിയും പീഡനവും ചർച്ചയാക്കുകയാണ് ലക്ഷ്യം. ബ്രൂവറിയിൽ സർക്കാരിനെ കടന്നാക്രമിച്ച കോൺഗ്രസിനുള്ള പണിയാണ് ഇതെന്ന വാദവും സജീവമാണ്. ഷൊർണ്ണൂർ എംഎൽഎ പികെ ശശിക്കെതിരെയുള്ള പീഡന വിവാദം മറച്ചു വയ്ക്കുന്ന സിപിഎം നേതൃത്വം പ്രതികാര ബുദ്ധിയോടെ നടത്തുന്ന നീക്കങ്ങളെ കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രതിരോധിക്കും. എല്ലാം രാഷ്ട്രീയ പ്രതികാരമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനുള്ള തന്ത്രമാണെന്നും പ്രതിരോധക്കോട്ട തീർക്കും. അങ്ങനെ ഇനിയുള്ള ദിവസങ്ങളിൽ സോളാർ തന്നെയാകും പ്രധാന ചർച്ചാ വിഷയം. എഡിജിപി പത്മകുമാറിനെതിരേയും സരിത പലവട്ടം പരാതിപ്പെട്ടിട്ടുണ്ട്. ഇത് പ്രത്യേക പരാതിയായി കൊടുക്കാതിരിക്കാൻ സരിതയിൽ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന.
ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നതായും സർക്കാർ സഹായം വാഗ്ദാനം ചെയ്യപ്പെട്ടതിനാൽ അതിലൂടെ സോളാർ പദ്ധതിയിലേക്ക് തനിക്ക് അനേകം ഇടപാടുകാരെ ഉണ്ടാക്കാൻ കഴിഞ്ഞതായും പറഞ്ഞു. തങ്ങളുടെ പദ്ധതി അടിസ്ഥാനമാക്കി പുതിയൊരു ഊർജ്ജ പദ്ധതി രൂപീകരിക്കാൻ തന്നിൽ നിന്നും 1.90 കോടി രൂപയോളം ഉമ്മൻ ചാണ്ടി കൈപ്പറ്റിയതായും ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുകയാണ് സോളാർ കമ്മീഷൻ റിപ്പോർട്ടും. ക്ലിഫ് ഹൗസിൽ വദനസുരതത്തിന് വിധേയനാക്കിയെന്ന ആരോപണം ഉമ്മൻ ചാണ്ടിക്കെതിരെ ചർച്ചയായി. ഇതിൽ സരിതയുടെ കത്ത് ഹൈക്കോടതി ഇടപെട്ട് കമ്മീഷൻ റിപ്പോർട്ടിൽ നിന്നും മാറ്റുകയും ചെയ്തു.
2012 ലാണ് താൻ ക്ളിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിക്കപ്പെട്ടത്. അത്തരം ഒരാളിൽ നിന്നും താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സരിത പറഞ്ഞിരുന്നു. അക്കാലത്ത് കമ്പനി പ്രതിസന്ധിയിൽ നിൽക്കുകയയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ടീമിലെയും ആൾക്കാരെ സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. ഈ കാലത്ത് പിസി വിഷ്ണുനാഥ് മാനവിക യാത്രയ്ക്കായി തന്നിൽ നിന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു ഘട്ടമായി ഒറ്റപ്പാലത്തും എറണാകുളത്തുമായി രണ്ടുലക്ഷം രൂപ നൽകി. ബെന്നി ബഹന്നാൻ പാർട്ടി ഫണ്ടായി അഞ്ചു ലക്ഷം വാങ്ങിയിട്ടുണ്ട്. അങ്ങനെ കോൺഗ്രസിലെ ഉമ്മൻ ചാണ്ടി പക്ഷത്തെ വെട്ടിലാക്കുന്ന പല വെളിപ്പെടുത്തലും സരിത നടത്തിയിരുന്നു.
ജിക്കുമോൻ, സലിംരാജ്, ടെന്നിജോപ്പൻ, തോമസ് കുരുവിള എന്നിവർക്കെല്ലാം ടീം സോളാർ കമ്പനിയുടെ മെഗാ പ്രൊജക്ട് പദ്ധതികളുമായി ബന്ധമുണ്ടായിരുന്നു. കൈക്കൂലി ഇടപാടുകൾ നടത്തിയിരുന്നത് ഇവരായിരുന്നു. എന്നാൽ അന്വേഷണം വന്നപ്പോൾ ഇവരെല്ലാം രക്ഷപ്പെടുകയും താൻ ബലിയാടാകുകയും ചെയ്തു. എല്ലാ തെളിവുകൾ നശിപ്പിക്കാനും സാക്ഷിമൊഴികൾ വഴിതിരിച്ചുവിടാനും ഗൂഢാലോചന നടത്തിയത് ഉമ്മൻ ചാണ്ടിയും തമ്പാനൂർ രവിയും ബെന്നി ബഹന്നാനും ചേർന്നായിരുന്നു. ബാലകൃഷ്ണപിള്ള, ശരണ്യമനോജ്, ഗണേശ്കുമാർ, പ്രദീപ് കുമാർ എന്നിവർ വഴി തന്റെ അമ്മ ഇന്ദിരയെ സമീപിക്കുകയും ചെയ്തു. ഇവരുടെ തുടർച്ചയായ ഭീഷണിയും സമ്മർദ്ദവും മൂലം മാതാവ് ഏറെ സമ്മർദ്ദം അനുഭവിക്കുകയും ചെയ്തു. തന്നെ ഇവർ കൊന്നുകളയുമോ എന്നായിരുന്നു ഭയപ്പെട്ടത്. എന്നാൽ ഇതിനിടയിൽ കോടതി വഴി താൻ വിവരം ജനങ്ങളിൽ എത്തിച്ചുവെന്നും സരിത പറഞ്ഞിരുന്നു.
സരിതയെ വിളിക്കാൻ മാത്രം അടൂർ പ്രകാശ് പ്രത്യേക മൊബൈൽ കണക്ഷൻ എടുത്തിരുന്നുവെന്നത് നേരത്തെ ചർച്ചയായ കാര്യമാണ്. അക്കാലത്ത് രാത്രി ഫോണിൽ മുഴുവൻ അടുർ പ്രകാശിന്റെ വിളിയായിരുന്നു. ഫോൺ എടുത്തില്ലെങ്കിൽ രാത്രി രണ്ട് മണി വരേയും വിളിക്കും. അറുപത്തിയഞ്ച് കോൾ വിളച്ചന്നെും വ്യക്തമാക്കിയിരുന്നു. ഇതും കമ്മീഷൻ കണ്ടെത്തലായി വരുന്നു. എപി അനിൽകുമാറിനെതിരേയും ഒന്നിലേറെ പീഡന സംഭവങ്ങളുണ്ട്. മന്ത്രിമന്ദിരത്തിലും ഗസ്റ്റ് ഹൗസിലുമെല്ലാം അനിൽകുമാറിന്റെ കാമകേളി നടന്നു. മന്ത്രിസഭയിലെ മുതിർന്ന അംഗമായിരുന്നു അര്യാടൻ. ആര്യാടനെതിരേയും പീഡന കുറ്റം ആരോപിച്ചിരുന്നു. ആര്യാടൻ മുഹമ്മദ് 25 ലക്ഷം രൂപ സരിതയിൽ നിന്നും കൈപറ്റിയെന്നും സോളാർ റിപ്പോർട്ടിൽ പറയുന്നു. എപി അനിൽ കുമാർ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സെക്രട്ടറി നസറുള്ള വഴി 7 ലക്ഷം രൂപ എപി അനിൽ കുമാർ കൈപ്പറ്റി. മുന്മന്ത്രി അടൂർപ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ബംഗളൂരുവിലെ ഹോട്ടലിൽ വച്ചായിരുന്നു പീഡനം.ഹൈബി ഈഡൻ എംഎൽഎയും ലൈംഗികമായി പീഡിപ്പിച്ചു. എംഎൽഎ ഹോസ്റ്റലിൽ വെച്ചും ഗസ്റ്റ് ഹൗസിൽ വെച്ചും പീഡിപ്പിച്ചു . കെസി വേണുഗോപാലും ബലാൽസംഗം ചെയ്തു.ജോസ് കെ മാണി എം പിഡൽഹിയിൽവച്ച് വദനസുരതം നടത്തി. വിഷ്ണു നാഥ് സരിതയെ നിരവധി തവണ ഫോണിൽ വിളിച്ചു . മോശം മെസേജുകൾ അയച്ചു . ഐ ജി പത്മകുമാർ കലൂരിലെ ഫ്ലാറ്റിൽ പീഡിപ്പിച്ചു. കേന്ദ്രമന്ത്രി പളനിമാണിക്യം പീഡിപ്പിച്ചു.ആദായ നികുതി ഒഴിവാക്കാമെന്നു പറഞ്ഞു 25 ലക്ഷം രൂപ കൈകൂലി വാങ്ങി . കോഴിക്കോട്ടെ കോൺഗ്രസ് നേതാവ് എൻ സുബ്രമണ്യം ഹോട്ടലിൽ പീഡിപ്പിച്ചു.മുൻ എംഎൽഎ അബ്ദുള്ള കുട്ടി മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും സരിത നേരത്തെ ആരോപിച്ചിരുന്നു.