- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻകൂർ അനുമതി വാങ്ങാതെ അറസ്റ്റിന് മുതിരരുതെന്ന് കർശന നിർദ്ദേശം നൽകി പിണറായി; ഉമ്മൻ ചാണ്ടിയേയും നേതാക്കളേയും അറസ്റ്റ് ചെയ്യാതെ ലൈംഗിക ശേഷി പരിശോധനക്ക് ഹാജരാക്കുന്നത് എങ്ങനെയെന്ന് അറിയാതെ പൊലീസ്; സമ്മതമില്ലാതെയാണ് ശാരീരിക ബന്ധം എന്ന് തെളിയിക്കാൻ സരിതയോടും ആവശ്യപ്പെടും; അന്വേഷണം തുടങ്ങുന്നത് സരിതയുടെ വിശദമായ മൊഴിയെടുത്ത്
തിരുവനന്തപുരം: സോളാർ കേസിൽ രാജേഷ് ദിവാന്റെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിന് വൻ വെല്ലുവിളികളെ തന്നെ നേരിടേണ്ടി വരും. വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിൽ ഇരയുടെ മെഡിക്കൽ റിപ്പോർട്ട് പൊലീസിനില്ല. പ്രതികളിൽ പലരും പ്രായം ഏറെ ആയവർ. ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ ലൈംഗിക ശേഷി പരിശോധനയും അനിവാര്യം. കേസിൽ പ്രതികളാകുന്നവരെല്ലാം ഉന്നത രാഷ്ട്രീയക്കാരും മുതിർന്ന ഐപിഎസുകാരും. അതുകൊണ്ട് തന്നെ അന്വേഷണ സംഘത്തിന് തലവേദനയേറെയാണ്. അതിനിടയൊണ് ഉമ്മൻ ചാണ്ടിയടക്കമുള്ളവരെ അറസ്റ്റ് ചെയ്യരുതെന്ന സർക്കാരിന്റെ അനൗദ്യോഗിക നിർദ്ദേശം. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ആരേയും അറസ്റ്റ് ചെയ്യരുതെന്നാണ് ആവശ്യം. നിയമോപദേശം തേടിയ ശേഷം മാത്രമാകും അറസ്റ്റുകളിൽ അന്തിമ തീരുമാനം സർക്കാർ എടുക്കുക. സോളാറിൽ കോൺഗ്രസ് കുടുങ്ങിയിരിക്കുകയാണ്. ഇപ്പോഴും സോളാർ വെളിപ്പെടുത്തലുകളെ കുറിച്ച് ജനത്തിന് രണ്ട് മനസ്സാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്താൽ അത് സഹതാപ തരംഗത്തിന് അവസരമൊരുക്കും. അതുകൊണ്ട് തന്നെ സോളർ കൂട്ട നടപടികളോടനുബന്ധിച്ച് ഉ
തിരുവനന്തപുരം: സോളാർ കേസിൽ രാജേഷ് ദിവാന്റെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിന് വൻ വെല്ലുവിളികളെ തന്നെ നേരിടേണ്ടി വരും. വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിൽ ഇരയുടെ മെഡിക്കൽ റിപ്പോർട്ട് പൊലീസിനില്ല. പ്രതികളിൽ പലരും പ്രായം ഏറെ ആയവർ. ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ ലൈംഗിക ശേഷി പരിശോധനയും അനിവാര്യം. കേസിൽ പ്രതികളാകുന്നവരെല്ലാം ഉന്നത രാഷ്ട്രീയക്കാരും മുതിർന്ന ഐപിഎസുകാരും. അതുകൊണ്ട് തന്നെ അന്വേഷണ സംഘത്തിന് തലവേദനയേറെയാണ്. അതിനിടയൊണ് ഉമ്മൻ ചാണ്ടിയടക്കമുള്ളവരെ അറസ്റ്റ് ചെയ്യരുതെന്ന സർക്കാരിന്റെ അനൗദ്യോഗിക നിർദ്ദേശം. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ആരേയും അറസ്റ്റ് ചെയ്യരുതെന്നാണ് ആവശ്യം. നിയമോപദേശം തേടിയ ശേഷം മാത്രമാകും അറസ്റ്റുകളിൽ അന്തിമ തീരുമാനം സർക്കാർ എടുക്കുക.
സോളാറിൽ കോൺഗ്രസ് കുടുങ്ങിയിരിക്കുകയാണ്. ഇപ്പോഴും സോളാർ വെളിപ്പെടുത്തലുകളെ കുറിച്ച് ജനത്തിന് രണ്ട് മനസ്സാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്താൽ അത് സഹതാപ തരംഗത്തിന് അവസരമൊരുക്കും. അതുകൊണ്ട് തന്നെ സോളർ കൂട്ട നടപടികളോടനുബന്ധിച്ച് ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന മാനഭംഗക്കേസിൽ തിരക്കിട്ട് അറസ്റ്റിനുള്ള സാധ്യത കുറവാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനമാണ് ഇക്കാര്യത്തിൽ അന്തിമമെങ്കിലും അതിനുള്ള രാഷ്ട്രീയാനുമതി ഈ ഘട്ടത്തിലുണ്ടാകില്ലെന്ന സൂചനയാണു സി.പി.എം നേതാക്കളും ഭരണകേന്ദ്രങ്ങളും നൽകുന്നത്. അല്ലാതെ ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യാൻ സമ്മതിക്കില്ല. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു വൈകാതെ അന്വേഷണം ആരംഭിക്കും. ജാമ്യമില്ലാത്ത 376ാം വകുപ്പ് പ്രകാരമായതിനാൽ വേണമെങ്കിൽ അറസ്റ്റ് ചെയ്യാം. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. വൈദ്യപരിശോധന ആവശ്യമായതിനാൽ അറസ്റ്റ് വേണ്ടിവരികയും ചെയ്യാം.
അതിനിടെ: സോളാർ അന്വേഷണക്കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ-വിജിലൻസ് അന്വേഷണങ്ങൾക്കുള്ള സർക്കാർ ഉത്തരവിന്റെ കരട് തയ്യാറായി. ചീഫ് സെക്രട്ടറിയുടെ ഓഫീസ് തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. വെള്ളിയാഴ്ച ഉത്തരവിറങ്ങുമെന്ന് കരുതിയിരുന്നെങ്കിലും അവസാനനിമിഷം കൂടുതൽ പരിശോധനകൾക്കായി ഇതു മാറ്റിവയ്ക്കുകയായിരുന്നു. ഉത്തരവ് കൈപ്പറ്റിയാലുടൻ നടപടികൾ തുടങ്ങുമെന്ന് അന്വേഷണസംഘത്തലവൻ ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാൻ പറഞ്ഞു. ഇതിനായി അടുത്ത ദിവസം അദ്ദേഹം തിരുവനന്തപുരത്തെത്തും. ഉത്തരവ് പുറത്തിറങ്ങുന്നമുറയ്ക്ക് രാജേഷ് ദിവാൻ നേരിട്ട് സരിതയുടെ മൊഴിയെടുക്കും. ആരോപണങ്ങളിൽ അവർ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനാണിത്. തുടർന്നായിരിക്കും നേതാക്കളെ പ്രതിയാക്കി കേസെടുക്കുക. എ.ഡി.ജി.പി. പത്മകുമാറിന്റെ പേരിലും അന്വേഷണമുണ്ടാകും. ഡിജിപി ഹേമചന്ദ്രനെതിരെ തെളിവ് നശിപ്പിക്കലിനും കേസു വരും. ഒട്ടേറെപ്പേർ പീഡിപ്പിച്ചുവെന്ന സരിതയുടെ മൊഴിയിൽ നടപടിയെടുത്തില്ലെന്ന് കമ്മിഷനെ സരിത അറിയിച്ചിരുന്നു.
മാനഭംഗത്തിനിരയാകുന്ന സ്ത്രീയുടെ പരാതിയിന്മേൽ സ്വീകരിക്കുന്ന ഈ നടപടിക്രമം ഇപ്പോഴത്തെ കേസിൽ പാലിക്കാനാകുമോയെന്ന സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. അതുകൂടി കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥൻ തീരുമാനമെടുക്കാനുള്ള സാധ്യതയാണു ഭരണകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ പ്രതിയാക്കപ്പെട്ടവർക്ക് അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാം. സ്ത്രീയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലുള്ള പൊലീസ് നടപടിയെന്നു പരാതിപ്പെട്ട് എഫ്‌ഐആർ റദ്ദാക്കാൻ ആവശ്യപ്പെടാം. സരിതയ്ക്കും ഇനി മൊഴി മാറ്റണമെങ്കിൽ അത് ഒന്നാം സാക്ഷിയെന്ന നിലയിൽ വിചാരണക്കോടതിയിൽ മാത്രമേ പറ്റൂ. ജുഡീഷ്യൽ കമ്മിഷനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള നടപടി ആയതിനാൽ മറിച്ചൊരു നിലപാടുണ്ടെങ്കിൽ അതു കോടതിയെ ബോധ്യപ്പെടുത്തണം. ഇരയുടെ മൊഴിയും മെഡിക്കൽ തെളിവുകളുമാണ് ഇത്തരം കേസുകളിൽ നിർണായകം.
അറസ്റ്റ് ചെയ്യാതെ ഇത്തരമൊരു കേസിൽ അന്വേഷണം നടത്താനാകില്ല. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്താൻ നിരവധി ചോദ്യം ചെയ്യലും വേണ്ടി വരും. ഈ സാഹചര്യത്തിൽ കേസെടുത്താൽ ഉമ്മൻ ചാണ്ടിയുടേയും പത്മകുമാറിന്റേയും അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ്. അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം. റിമാൻഡ് ചെയ്യുകയും വേണം. ഇതൊക്കെ സർക്കാരിനെ ആലോചിക്കുന്നുണ്ട്. രാഷ്ട്രീയ സഹാചര്യം കോൺഗ്രസിന് അനുകൂലമാക്കാൻ ഇത് ഉപകരിക്കുമോ എന്നാണ് സി.പി.എം പരിശോധിക്കുന്നത്. ഇടതു പക്ഷത്തുള്ള എംഎൽഎ കെബി ഗണേശ് കുമാറിനെതിരേയും ആരോപണമുണ്ട്. എന്നാൽ ഇതിലൊന്നും അന്വേഷണമില്ല.
സോളാർ കേസിൽ ജുഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രത്യേകാന്വേഷണസംഘം രൂപീകരിക്കാനുള്ള സർക്കാർ ഉത്തരവ് ആശയക്കുഴപ്പത്തേത്തുടർന്ന് അവസാനനിമിഷം മാറ്റിവച്ചുവെന്നും സൂചനയുണ്ട്. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഒപ്പുവച്ച ഉത്തരവ് ആഭ്യന്തരവകുപ്പിന് കൈമാറുന്നതിനു തൊട്ടുമുമ്പു മാറ്റിവച്ചത് ഉന്നതതല ഇടപെടലിനേത്തുടർന്നെന്നു സൂചന. അന്വേഷണസംഘം വിപുലീകരിക്കുന്ന കാര്യത്തിൽ വിശദപരിശോധന ആവശ്യമാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ചശേഷം ഉത്തരവിറക്കുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇനി തിങ്കളാഴ്ചയോടെയേ ഉത്തരവിറങ്ങൂ.
ജുഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. അന്വേഷണം എങ്ങനെയായിരിക്കണമെന്നു പ്രത്യേകസംഘത്തിനു തീരുമാനിക്കാമെന്നും നിർദേശിച്ചിരുന്നു. സോളാർ ഇടപാടുമായി ബന്ധപ്പെട്ടു ഡി.ജി.പി: എ. ഹേമചന്ദ്രന്റെ നേതൃത്വത്തിൽ മുമ്പ് അന്വേഷിച്ച എല്ലാ കേസും രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തിനു പുതുതായി അന്വേഷിക്കേണ്ടിവരും. കമ്മിഷൻ ചില കണ്ടെത്തലുകൾ നടത്തിയതല്ലാതെ തെളിവുകളൊന്നും റിപ്പോർട്ടിൽ പരാമർശിക്കാത്തതു ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയാൽ സരിതാ എസ്. നായരുടെ മൊഴി വീണ്ടുമെടുക്കും. സരിത ആരോപണങ്ങളിൽ ഉറച്ചുനിന്നാൽ ആരോപണവിധേയരായ നേതാക്കളെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യും.
അതിനിടെ സോളാർ അന്വേഷണം ഏറ്റെടുക്കാൻ വൈമനസ്യം കാട്ടിയെന്ന പ്രചാരണം ശരിയല്ലെന്ന് രാജേഷ് ദിവാൻ പറഞ്ഞു. ഔദ്യോഗിക അറിയിപ്പു ലഭിക്കാതിരുന്നതിനാലാണ് നടപടികൾ തുടങ്ങാത്തത്. കേസിൽ അന്വേഷണം നടത്താനാവില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ കൈക്കൂലി ഇടപാടുകൾ നടന്നുവെന്ന് ജുഡീഷ്യൽ കമ്മിഷൻ ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾക്ക് എൻഫോഴ്സ്മെന്റ് നടപടികളും നേരിടേണ്ടിവരും. ഇടപാടിലെ പണം കണ്ടുകെട്ടാനും ഉറവിടം കണ്ടെത്താനുമുള്ള നടപടികളുണ്ടാകുമെന്നാണ് അറിയുന്നത്. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട അഴിമതിയിലെ വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ, പ്രതിയാക്കപ്പെട്ടയാളിന്റെ സ്വത്തുക്കൾ അടുത്തിടെ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു.
അതിനിടെ, അന്വേഷണ റിപ്പോർട്ടിൽ പരാമർശമുള്ള ഡി.ജി.പി. ഹേമചന്ദ്രൻ വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ടു. പൊലീസ് നടപടികളിൽ കുറ്റം കണ്ടെത്താൻ കമ്മിഷൻ വ്യഗ്രതകാണിക്കുന്നുവെന്ന് സിറ്റിങ്ങിനിടെ ഹേമചന്ദ്രൻ സത്യവാങ്മൂലം നൽകിയുന്നു. ഇത് കമ്മിഷന്റെ അപ്രീതിക്ക് ഇടയാക്കിയെന്ന സംശയമുൾപ്പെടെ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം.