തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സോളാർ ജുഡീഷ്യൽ കമീഷനിൽനിന്ന് ഒരു തിരച്ചടി ഭയക്കുന്നുണ്ടോ? മാണിക്കുനേരെ കോടതി പരാമർശങ്ങൾ വന്നതുപോയെ തനക്കുനേരെ സോളാർ കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷനിൽ നിന്ന് എന്തെങ്കിലും പരാമർശം ഉണ്ടാവുമോയെന്ന് മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങൾ നേരത്തെ സൂചന നൽകിയിരുന്നു. കോൺഗ്രസ് വക്താവ് അജയ് തറയിൽ ഒരു ചാനലിൽ പറഞ്ഞ്, മാണിക്കെതിരെയെന്നപോലെ സോളാർ കമീഷിനിൽനിന്ന് കടുത്ത വിമർശനം ഉണ്ടായാൽ ഉമ്മൻ ചാണ്ടിയും രാജിവെക്കുമെന്നാണ്.

സോളാർ കമീഷനുമുമ്പാകെ ഹാജരാകാതിരിക്കാനും ക്രോസ് വിസ്താരത്തിൽനിന്ന് രക്ഷപ്പെടാനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു .സോളാർ അഴിമതിക്കേസിൽ പ്രതിയാകാൻ സാധ്യതയുള്ള പി.എ. മാധവൻ എംഎ‍ൽഎക്ക് അന്വേഷണ കമ്മിഷൻ നോട്ടീസ് നൽകിയിരിക്കുകയാണ്. അദ്ദേഹം ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കുന്നു. കമ്മിഷൻ കർശന നടപടി സ്വീകരിച്ചതിനെതുടർന്ന് മാധവനുവേണ്ടി സീനിയർ അഭിഭാഷകൻ ഹാജരായി. തടസ്സവാദങ്ങൾ അനുവദിക്കാതെ എംഎ‍ൽഎ തന്നെ ഹാജരാകണമെന്ന് കമ്മിഷൻ ഉത്തരവ് നൽകിയിരിക്കുകയാണ്. ഇതിനെതിരെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങാനാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ ശ്രമമെന്ന് വി എസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

മാധവനെ ഉമ്മൻ ചാണ്ടി ടെസ്റ്റ് ഡോസ് ആയാണ് ഉപയോഗിച്ചത്. നോട്ടീസ് കിട്ടിയ ഉമ്മൻ ചാണ്ടിയും കമീഷന് മുന്നിൽ ഹാജരാകുന്നതിൽനിന്ന് ഒഴിയാനാണ് ശ്രമിക്കുന്നത്. സ്റ്റാഫ് അംഗങ്ങളുടെ മൊഴിയിലും മറ്റ് മൊഴികളിലും മുഖ്യമന്ത്രി പ്രതിയാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ചെപ്പടിവിദ്യയുമായി മുഖ്യമന്ത്രി മുന്നോട്ടുപോകുന്നതെന്നും വി എസ് ആരോപിച്ചു.

മുഖ്യമന്ത്രിയൂടെ പേര് നേരിട്ട് ഉയർവന്ന കേസാണ് സോളാർ. അതുകൊണ്ടുതന്നെ അദ്ദേഹം വരുംദിവസങ്ങളിൽ ഹാജരാവേണ്ടിയും വരും. ഇപ്പോൾ തന്നെ നേതാക്കൾ നിസ്സഹകരിക്കുന്നതിൽ കമീഷന് കടുത്ത അതൃപ്തിയുണ്ട്.നേരത്തെ കെപിസിസി അധ്യക്ഷൻ വി എം സുധീരനെ വിളിച്ചുവരുത്തി കമ്മിഷൻ കാര്യമായി ഗുണദോഷിച്ചിരുന്നു.