- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മലയാളി ഉൾപ്പെടെ രണ്ട് ജവാന്മാർക്കു വീരമൃത്യു; ജീവൻ വെടിഞ്ഞവർ കൊയിലാണ്ടി പൂക്കാട് സ്വദേശി നായിക് സുബേദാർ എം.ശ്രീജിത്തും ആന്ധ്രാപ്രദേശ് സ്വദേശി ജസ്വന്ത് റെഡ്ഡിയും; രണ്ടു ഭീകരരെ വധിച്ചു; മറ്റുള്ളവർക്കായി മേഖലയിൽ തിരച്ചിൽ തുടരുന്നു; ഭീകരരുമായി മുഖാമുഖം വന്നത് സേനയുടെ പരിശോധനയ്ക്കിടെ
ശ്രീനഗർ: ജമ്മുകശ്മീരിൽ സുന്ദർഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടു പേർ വീരമൃത്യു വരിച്ചു. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശിയായ നായിക് സുബേദാർ എം.ശ്രീജിത്ത് (42), ആന്ധ്രാപ്രദേശ് സ്വദേശി ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ടു ഭീകരരെ സേന വധിച്ചു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.
ജമ്മു വിമാനത്താവളത്തിനു നേരേ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യൻ സേന മേഖലയിൽ വ്യാപക പരിശോധനയാണു നടത്തുന്നത്. ജൂൺ 29നു രാജൗരി ജില്ലയിൽ സേന പരിശോധന നടത്തിയിരുന്നു.
'മേഖലയിൽ ഭീകരർ ഉള്ളതായി വീണ്ടും വിവരം ലഭിച്ചതോടെ ഇവരെ കണ്ടെത്തി നശിപ്പിക്കാൻ സേന വീണ്ടും തിരച്ചിൽ തുടങ്ങുകയായിരുന്നു. ഇതിനിടെ ദാദൽ കാടുകളിൽവച്ചു സേന ഭീകരരുമായി മുഖാമുഖം വന്നു. തീവ്രവാദികൾ വെടിവയ്‌പ്പും ഗ്രനേഡ് ഉപയോഗവും തുടങ്ങിയതോടെ തിരിച്ചടിച്ച സേന 2 ഭീകരരെ വധിച്ചു. 2 ജവാന്മാരും വീരമൃത്യു വരിച്ചു.' സേനാ വക്താവ് അറിയിച്ചു.
തിരുവങ്ങൂർ മാക്കാട് വൽസന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കൾ: അതുൽജിത്ത്, തന്മയ ലക്ഷ്മി. ചേമഞ്ചേരി പൂക്കാട് ശ്രീജിത്ത് പുതുതായി വീട് നിർമ്മിച്ചിരുന്നു
ന്യൂസ് ഡെസ്ക്