- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ രാഷ്ട്രപതിയാകുന്നത് തടഞ്ഞത് പ്രകാശ് കാരാട്ടെന്ന് സോമനാഥ് ചാറ്റർജി; തന്നെ രാഷ്ട്രപതിയാക്കാൻ മുൻകയ്യെടുത്തത് കോൺഗ്രസ്;കാരാട്ട് എതിർത്തില്ലായിരുന്നുവെങ്കിൽ താൻ രാഷ്ട്രപതിയാകുമായിരുന്നുവെന്നും സോമനാഥ്; സോമനാഥിന്റെ ആരോപണം ബംഗാളി ദിനപത്രമായ ആജ്കലിന് നൽകിയ അഭിമുഖത്തിൽ
കൊൽക്കത്ത: താൻ രാഷ്ട്രപതിയാകുന്നത് തടഞ്ഞത് സി പിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്ന് മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി. ബംഗാളി ദിനപത്രമായ ആജ്കലിന് നൽകിയ അഭിമുഖത്തിലാണ് സോമനാഥിന്റെ ആരോപണം.'2007 ൽ ലോക്സഭാ സ്പീക്കറായിരിക്കെ ജെഡിയു നേതാവ് ശരദ് യാദവ് തന്നെ വന്നു കണ്ടിരുന്നു.രാഷ്ട്രപതി സ്ഥാനാർത്ഥിയാകണമെന്നതായിരുന്നു ആവശ്യം. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അദ്ദേഹം തന്നെ വന്നുകണ്ടത്. ജെഡിയുവിന് പുറമെ, ഡിഎംകെ, ബിജെഡി. ശിരോമണി അകാലിദൾ എന്നീ കക്ഷികളും പിന്തുണ അറിയിച്ചതായി അവർ പറഞ്ഞു. ഇക്കാര്യം പാർട്ടി നേതൃത്വവുമായി സംസാരിക്കാൻ താൻ ശരദ് യാദവിനോട് പറഞ്ഞുവിട്ടു. എന്നാൽ തന്നെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് തള്ളിക്കളയുകയായിരുന്നു. അദ്ദേഹം അന്ന് എതിർത്തില്ലായിരുന്നുവെങ്കിൽ താൻ രാഷ്ട്രപതിയാകുമായിരുന്നു. സ്ഥാനാർത്ഥിയെ പോലും നിർത്തേണ്ടെന്ന് ബിജെപി തീരുമാനിച്ച സമയത്തായിരുന്നു ഇത്. അത് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം കാരാട്ട് എന്നെ വന്നു
കൊൽക്കത്ത: താൻ രാഷ്ട്രപതിയാകുന്നത് തടഞ്ഞത് സി പിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്ന് മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി. ബംഗാളി ദിനപത്രമായ ആജ്കലിന് നൽകിയ അഭിമുഖത്തിലാണ് സോമനാഥിന്റെ ആരോപണം.'2007 ൽ ലോക്സഭാ സ്പീക്കറായിരിക്കെ ജെഡിയു നേതാവ് ശരദ് യാദവ് തന്നെ വന്നു കണ്ടിരുന്നു.രാഷ്ട്രപതി സ്ഥാനാർത്ഥിയാകണമെന്നതായിരുന്നു ആവശ്യം. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അദ്ദേഹം തന്നെ വന്നുകണ്ടത്.
ജെഡിയുവിന് പുറമെ, ഡിഎംകെ, ബിജെഡി. ശിരോമണി അകാലിദൾ എന്നീ കക്ഷികളും പിന്തുണ അറിയിച്ചതായി അവർ പറഞ്ഞു. ഇക്കാര്യം പാർട്ടി നേതൃത്വവുമായി സംസാരിക്കാൻ താൻ ശരദ് യാദവിനോട് പറഞ്ഞുവിട്ടു. എന്നാൽ തന്നെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് തള്ളിക്കളയുകയായിരുന്നു.
അദ്ദേഹം അന്ന് എതിർത്തില്ലായിരുന്നുവെങ്കിൽ താൻ രാഷ്ട്രപതിയാകുമായിരുന്നു. സ്ഥാനാർത്ഥിയെ പോലും നിർത്തേണ്ടെന്ന് ബിജെപി തീരുമാനിച്ച സമയത്തായിരുന്നു ഇത്. അത് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം കാരാട്ട് എന്നെ വന്നു കണ്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം ആരെയും സ്ഥാനാർത്ഥിയായി നിർദ്ദേശിക്കില്ലെന്ന് പറയുകയുണ്ടായി.
ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാകുന്നതിൽ നിന്ന് തടഞ്ഞത് വച്ച് നോക്കുമ്പോൾ തന്റെ കാര്യം വളരെ ചെറിയ വിഷയം മാത്രമാണെന്നും സോമനാഥ് പറയുന്നു. പ്രകാശ് കാരാട്ടിന്റെ എതിർപ്പ് മൂലമായിരുന്നു ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കം പാളിയത്. ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ പേരിൽ ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച കാരാട്ടിന്റെ തീരുമാനത്തേയും അദ്ദേഹം വിമർശിച്ചു.