- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിൽ നിന്ന് എത്തിയ അച്ഛനെ വെട്ടിവീഴ്‌ത്താൻ മകന്റെ ക്വട്ടേഷൻ; ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചാത്തന്നൂർ സ്വദേശി ആശുപത്രിയിൽ; മകൻ അച്ഛനെതിരെ തിരിഞ്ഞത് തെറ്റായ കൂട്ടുകെട്ടും സഞ്ചാരവും ചോദ്യംചെയ്തതോടെ
കൊല്ലം: വിദേശത്ത് നിന്നും മടങ്ങിയെത്തിയ അച്ഛൻ സ്വാതന്ത്ര്വം നൽകാത്തതിനെ തുടർന്ന് അച്ഛനെ വെട്ടിവീഴ്‌ത്താൻ പതിനെട്ടുകാരനായ മകൻ കൊട്ടേഷൻ കൊടുത്തു. കൊട്ടേഷൻ ഗുണ്ടാ സംഘത്തിന്റെ അക്രമത്തിനിരയായ പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ഒളിവിലുള്ള മകനെ കുറിച്ചും സംഭവത്തെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് സംഭവം അന്വേഷിക്കുന്ന പൂയപ്പള്ളി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.കൊല്ലം ചാത്തന്നൂരിലെ ചെങ്കുളം എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചെങ്കുളം സ്വദേശിയായ രാജുവിനാണ് കൊട്ടേഷൻ സംഘത്തിന്റെ ആക്രമം നേരിടേണ്ടി വന്നത്. അടുത്തിടെ ചെങ്ങന്നൂരിൽ വിദേശത്തുനിന്ന് എത്തിയ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിലേതുപോലെയാണ് ഇവിടെയും അച്ഛനെതിരെ മകൻ തിരിഞ്ഞതെന്ന് നാട്ടുകാരും പൊലീസും വിലയിരുത്തുന്നു. ഇരുപത്തിയഞ്ച് വർഷത്തോളം ദുബായ് അബുദാബി എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് രാജു അടുത്തിടെ നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരമായ ചില പ്രശ്നങ്ങൾ കാരണമാണ് വിദേശത്തെ ജോലി മതിയാക്കിയത്. രാജു നാട്ടിലെത്തിയതിന് ശേഷം
കൊല്ലം: വിദേശത്ത് നിന്നും മടങ്ങിയെത്തിയ അച്ഛൻ സ്വാതന്ത്ര്വം നൽകാത്തതിനെ തുടർന്ന് അച്ഛനെ വെട്ടിവീഴ്‌ത്താൻ പതിനെട്ടുകാരനായ മകൻ കൊട്ടേഷൻ കൊടുത്തു. കൊട്ടേഷൻ ഗുണ്ടാ സംഘത്തിന്റെ അക്രമത്തിനിരയായ പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.
ഒളിവിലുള്ള മകനെ കുറിച്ചും സംഭവത്തെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് സംഭവം അന്വേഷിക്കുന്ന പൂയപ്പള്ളി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.കൊല്ലം ചാത്തന്നൂരിലെ ചെങ്കുളം എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചെങ്കുളം സ്വദേശിയായ രാജുവിനാണ് കൊട്ടേഷൻ സംഘത്തിന്റെ ആക്രമം നേരിടേണ്ടി വന്നത്. അടുത്തിടെ ചെങ്ങന്നൂരിൽ വിദേശത്തുനിന്ന് എത്തിയ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിലേതുപോലെയാണ് ഇവിടെയും അച്ഛനെതിരെ മകൻ തിരിഞ്ഞതെന്ന് നാട്ടുകാരും പൊലീസും വിലയിരുത്തുന്നു.
ഇരുപത്തിയഞ്ച് വർഷത്തോളം ദുബായ് അബുദാബി എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് രാജു അടുത്തിടെ നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരമായ ചില പ്രശ്നങ്ങൾ കാരണമാണ് വിദേശത്തെ ജോലി മതിയാക്കിയത്.
രാജു നാട്ടിലെത്തിയതിന് ശേഷം നാട്ടിലുണ്ടായിരുന്ന ഭാര്യ സാബി അബുദാബിയിലേക്ക് ജോലിക്ക് പോവുകയായിരുന്നു. ചില സാമ്പത്തിക ബുദ്ധിമുട്ടുതകൾ കാരണമാണ് ഭർത്താവ് നാട്ടടിലെത്തിയ ശേഷം ഭാര്യക്ക് വിദേശത്തേക്ക് പോകേണ്ടി വന്നത്.
രാജു വിദേശത്തായിരുന്നപ്പോൾ ഭാര്യയാണ് മക്കളുടെ കാര്യം നോക്കിയിരുന്നത്. പിന്നീട് മകൻ എബിയുടെ ചില കൂട്ടു കെട്ടുകൾ തെറ്റ്ായ വഴിക്കാണെന്നും മകൻ കഞ്ചാവ് ഉശൾപ്പടെയുള്ളവ ഉപയോഗിക്കുന്നുവെന്ന കാര്യം ചില നാട്ടുകാർ സാബിയെ അറിയിച്ചിരുന്നു. തുടർന്ന് ഇവർ ഭർത്താവിനോട് നാട്ടിലേക്ക് വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. നാട്ടിലെത്തിയ ശേഷം രാജു മകന്റെ കാര്യങ്ങൾ വീക്ഷിച്ചു വരികയായിരുന്നു.
അച്ഛൻ നാട്ടിലെത്തിയതിന് ശേഷം എബിയുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുകയും മകൻ പോകുന്നതും വരുന്നതും എവിടെയൊക്കെയാണെന്ന് ചോദിക്കുകയും ചെയ്ത് തുടങ്ങി. പിന്നീട് അയൽവാസികൾ രാജുവിനോട് മകനെ പല സ്ഥലങ്ങളിലും കണ്ട കാര്യവും പറയുകയായിരുന്നു. പിതാവ് ഇത് ചോദ്യം ചെയ്യുകയും അനാവശ്യമായി കറക്കം വേണ്ടെന്നും വൈകിയുള്ള വീട്ടിൽ വരവ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
പിതാവ് വിദേശത്തായിരുന്ന സമയത്ത് സ്വാതന്ത്ര്യത്തോടെ നടന്ന മകന് പിതാവിന്റെ ചോദ്യം ചെയ്യലുകളും നിയന്ത്രണങ്ങളും ഇഷ്ടക്കേടുണ്ടാക്കുകയും ചെയ്തു. തുടർന്നാണ് മകൻ അച്ഛനെ വെട്ടി വീഴ്‌ത്താൻ ഗുണ്ടാസംഘത്തിന് കൊട്ടേഷൻ കൊടുത്തത്. തുടർന്ന് രാജുവിനെ ഗുണ്ടാസംഘം വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ രാജു ഇപ്പോൾ മീയൂർ അസീസിയ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. എബിക്ക് പുറമെ ഒരു പെൺകുട്ടി കൂടിയുണ്ട്.