കൊല്ലം:വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ചു മകൻ. കൊല്ലം ചവറയിലാണ് സംഭവം.84 വയസ്സുള്ള ഓമനയെ ആണ് മകൻ പണം ചോദിച്ച് അസഭ്യം വിളിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.ഇന്നലെ ഉച്ചയോടെയാണ് ക്രൂരമർദ്ദനം അരങ്ങേറിയത്.അമ്മയുടെ കൈയിൽ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു മർദ്ദനം. വരാന്തയിലേക്ക് എടുത്തെറിയുകയും, മഴ നനഞ്ഞ മുറ്റത്ത് കൂടെ വലിച്ചഴക്കുകയും, മുതുകിനും തലയ്ക്കും അടിക്കുകയും ചവിട്ടുകയും ചെയ്തു

അയൽവാസിയായ വിദ്യാർത്ഥിയാണ് വൃദ്ധയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്.ക്രൂരത മുഴുവൻ വിഡിയോയിൽ വ്യക്തമായിക്കാണാവുന്നതാണ്.മർദ്ദനത്തിനിടെ തടയാൻ ചെന്ന സഹോദരനെയും മർദ്ദിച്ചു.ഇതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.വിഡിയോ പുറത്തെത്തിയതോടെ സംഭവത്തിൽ പ്രതി ഓമനക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുരുതരമായി പരിക്കേറ്റ ഓമനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പൊലീസ് മൊഴിയെടുക്കാൻ എത്തിയപ്പോൾ തന്നെ ആരും മർദിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ഓമന പറഞ്ഞത്. എന്നാൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വാർഡ് മെമ്പറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.