- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസുഖ ബാധിതയായ അമ്മ ബാധ്യതയായി; അമ്മകാരണം സന്തോഷമില്ലെന്ന് പറഞ്ഞ മകൻ അമ്മയെ ടെറസിൽ നിന്നും താഴേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തി ആത്മഹത്യയാക്കി: ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുജറാത്തിലെ യുവ പ്രൊഫസർ അറസ്റ്റിൽ
ഗുജറാത്ത്: അസുഖ ബാധിതയായ അമ്മ ബാധ്യതയായപ്പോൾ മകൻ ടെറസിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. 84കാരിയായ ജയശ്രീ ബെന്നിനെ യുവ പ്രൊഫസറായ മകൻ സന്ദീപ് ആണ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റിയത്. എന്നാൽ പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാന്തതിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലായി. ഗുജറാത്തിലെ രാജ്കോട്ടിലാണു സംഭവം. അമ്മ ഇനി ഈ ലോകത്ത് ജീവിക്കേണ്ട അമ്മ കാരണം, എനിക്കു സന്തോഷമില്ല, അമ്മയെ കൊലപ്പെടുത്തകൻ കൊണ്ടു പോകുകയാണ് എന്നായിരുന്നു കൊലപ്പെടുത്തുന്നതിനു മുമ്പ് ഇയാൾ അമ്മയോടു പറഞ്ഞ്. ശേഷം തനിയെ നടക്കാൻ ആവതില്ലാത്ത അമ്മയെ വീടിന്റെ മുകളിലേക്ക് കൂട്ടി കൊണ്ടു പോവുകയും താഴേയ്ക്ക് എറിഞ്ഞ് കൊല്ലുകയുമായിരുന്നു. തുടർന്ന് അമ്മ തങ്ങളുടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് എടുത്തു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ഇയാൾ പൊലീസിൽ മൊഴി നൽകി. ഇതോടെ ആത്മഹത്യക്കു കേസ് എടുത്തു പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ലഭിച്ച് ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യമായി അന്വേഷിച്ച പൊലീസ് മരണം കൊലപാ
ഗുജറാത്ത്: അസുഖ ബാധിതയായ അമ്മ ബാധ്യതയായപ്പോൾ മകൻ ടെറസിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. 84കാരിയായ ജയശ്രീ ബെന്നിനെ യുവ പ്രൊഫസറായ മകൻ സന്ദീപ് ആണ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റിയത്. എന്നാൽ പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാന്തതിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലായി. ഗുജറാത്തിലെ രാജ്കോട്ടിലാണു സംഭവം.
അമ്മ ഇനി ഈ ലോകത്ത് ജീവിക്കേണ്ട അമ്മ കാരണം, എനിക്കു സന്തോഷമില്ല, അമ്മയെ കൊലപ്പെടുത്തകൻ കൊണ്ടു പോകുകയാണ് എന്നായിരുന്നു കൊലപ്പെടുത്തുന്നതിനു മുമ്പ് ഇയാൾ അമ്മയോടു പറഞ്ഞ്. ശേഷം തനിയെ നടക്കാൻ ആവതില്ലാത്ത അമ്മയെ വീടിന്റെ മുകളിലേക്ക് കൂട്ടി കൊണ്ടു പോവുകയും താഴേയ്ക്ക് എറിഞ്ഞ് കൊല്ലുകയുമായിരുന്നു.
തുടർന്ന് അമ്മ തങ്ങളുടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് എടുത്തു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ഇയാൾ പൊലീസിൽ മൊഴി നൽകി. ഇതോടെ ആത്മഹത്യക്കു കേസ് എടുത്തു പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ലഭിച്ച് ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യമായി അന്വേഷിച്ച പൊലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. അസുഖബാധിതയായ ഇവരെ ടെറസിലേക്ക് മകൻ കൂട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
വളരെ പണിപ്പെട്ടായിരുന്ന് ഇയാൾ ടെറസിന് മുകളിലേക്ക് അമ്മയെ കൊണ്ടു പോയത് എന്നും വ്യക്തമായിരുന്നു. ഇതോടെ അസുഖ ബാധിതയായ ഇവർക്കു തനിയേ നടന്നു ടെറസിൽ എത്താൻ സാധിക്കില്ല എന്നു തെളിയുകയായിരുന്നു.
ഇതോടെ പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്തു. സൂര്യപ്രകാശം ഏൽപ്പിക്കാനാണു താൻ അമ്മയെ ടെറസിൽ കൊണ്ടു പോയത് എന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ സ്വന്തമായി നിൽകിക്കാനൻ പോലും കഴിയാത്ത ഇവർ എങ്ങനെ ടെറസിന്റെ രണ്ട് അടി ഉയരമുള്ള മതിൽ കടന്നു ചടി എന്ന ചോദ്യത്തിൽ ഇയാൾ കുടുങ്ങുകായയിരുന്നു.
അമ്മയുടെ രോഗം മൂലം താൻ ആകെ ദുരിതത്തിലായി എന്നും ഇതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു എന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.