- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂരിൽ പ്രവാസിയെ മകൻ കുത്തിക്കൊന്നത് ബൈക്ക് വാങ്ങി നൽകാത്തതിന്റെ പേരിൽ; അച്ഛനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കസ്റ്റഡിയിലായ മകന്റെ കൂസലില്ലായ്മ കണ്ട് അമ്പരന്ന് പൊലീസും; പ്രവാസ ജീവിതം കഴിഞ്ഞ തോമസ് നാട്ടിലെത്തിയത് പത്ത് ദിവസം മുൻപ്
അടൂർ: അപകടത്തിൽ നട്ടെല്ലിന് പരുക്കേറ്റ് വീൽചെയറിൽ മാത്രം കഴിഞ്ഞിരുന്ന പിതാവിനെ മകൻ കുത്തിക്കൊന്നത് ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ. നിതാന്ത ശത്രുവിനെയെന്ന വണ്ണം പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കസ്റ്റഡിയിലായ മകന്റെ കൂസലില്ലായ്മ കണ്ട് പൊലീസും അമ്പരന്നു. ആനന്ദപ്പള്ളി കോട്ടവിളയിൽ വീട്ടിൽ തോമസി (64) നെയാണ് മകൻ ഐസക് തോമസ് (23) കൊലപ്പെടുത്തിയത്. തടസം പിടിക്കാനെത്തിയ മാതാവ് മറിയാമ്മയുടെ കഴുത്തിലും കുത്തേറ്റു. ബുധനാഴ്ച രാത്രി 11.30നാണ് സംഭവം. വാഹനാപകടത്തെ തുടർന്ന് വർഷങ്ങളായി അരയ്ക്കു താഴെ തളർന്ന് എഴുന്നേറ്റു നടക്കാൻ പോലും കഴിയാതിരുന്ന തോമസ് നാട്ടിൽ ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് ഭാര്യ മറിയാമ്മയ്‌ക്കൊപ്പം വിദേശ വാസം അവസാനിപ്പിച്ച് ഒരാഴ്ച മുൻപ് ആനന്ദപ്പള്ളിയിലെ വീട്ടിൽ എത്തിയത്. വർഷങ്ങളായി തോമസും കുടുംബവും ദുബായിലായിരുന്നു താമസം. അവിടെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ സിവിൽ സൂപ്പർവൈസറായിരുന്നു തോമസ്. ഭാര്യ മറിയാമ്മ നഴ്‌സും. ഐസക്കിനെ കൂടാതെ നാലു പെൺമക്കളും ഇവർക്കുണ്ട്. ഇപ്പോൾ രണ്ടു പേ
അടൂർ: അപകടത്തിൽ നട്ടെല്ലിന് പരുക്കേറ്റ് വീൽചെയറിൽ മാത്രം കഴിഞ്ഞിരുന്ന പിതാവിനെ മകൻ കുത്തിക്കൊന്നത് ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ. നിതാന്ത ശത്രുവിനെയെന്ന വണ്ണം പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കസ്റ്റഡിയിലായ മകന്റെ കൂസലില്ലായ്മ കണ്ട് പൊലീസും അമ്പരന്നു. ആനന്ദപ്പള്ളി കോട്ടവിളയിൽ വീട്ടിൽ തോമസി (64) നെയാണ് മകൻ ഐസക് തോമസ് (23) കൊലപ്പെടുത്തിയത്. തടസം പിടിക്കാനെത്തിയ മാതാവ് മറിയാമ്മയുടെ കഴുത്തിലും കുത്തേറ്റു. ബുധനാഴ്ച രാത്രി 11.30നാണ് സംഭവം.
വാഹനാപകടത്തെ തുടർന്ന് വർഷങ്ങളായി അരയ്ക്കു താഴെ തളർന്ന് എഴുന്നേറ്റു നടക്കാൻ പോലും കഴിയാതിരുന്ന തോമസ് നാട്ടിൽ ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് ഭാര്യ മറിയാമ്മയ്‌ക്കൊപ്പം വിദേശ വാസം അവസാനിപ്പിച്ച് ഒരാഴ്ച മുൻപ് ആനന്ദപ്പള്ളിയിലെ വീട്ടിൽ എത്തിയത്. വർഷങ്ങളായി തോമസും കുടുംബവും ദുബായിലായിരുന്നു താമസം. അവിടെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ സിവിൽ സൂപ്പർവൈസറായിരുന്നു തോമസ്. ഭാര്യ മറിയാമ്മ നഴ്‌സും.
ഐസക്കിനെ കൂടാതെ നാലു പെൺമക്കളും ഇവർക്കുണ്ട്. ഇപ്പോൾ രണ്ടു പേർ ദുബായിലും രണ്ടു പേർ ബംഗളൂരുവിലും ജോലി ചെയ്യുന്നു. ഐസക് പന്ത്രണ്ടാം ക്ലാസിനു ശേഷം എൻജിനീയറിങ് പഠനത്തിനായി നാട്ടിലെത്തിയതാണ്. 1998 ൽ ദുബായിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് തോമസിന്റെ അരയ്ക്കു താഴെ തളർന്നത്. മറിയാമ്മ ജോലിയിൽ നിന്നു വിരമിച്ചതോടെയാണ് ഇരുവരും നാട്ടിലേക്കു മടങ്ങിയത്. മാർത്താണ്ഡത്ത് സ്വകാര്യ എൻജിനീയറിങ് കോളജിലെ പഠനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് സിവിൽ എൻജിനീയറിങ് അനുബന്ധ കോഴ്‌സിനു പഠിക്കുകയായിരുന്ന മകൻ ഐസക് മാതാപിതാക്കൾ നാട്ടിലെത്തുന്നതിന് ഒരാഴ്ച മുൻപാണ് അടൂരിലേക്ക് വന്നത്.
വിദേശ വാസം അവസാനിപ്പിച്ച് നാട്ടിലെത്തിയതിന്റെ സന്തോഷം പങ്കിടാൻ മാതാപിതാക്കൾക്കൊപ്പം ബംഗളൂരുവിൽ ഉണ്ടായിരുന്ന മകളും എത്തിയിരുന്നു. ബൈക്ക് വാങ്ങുന്ന കാര്യം പറഞ്ഞ് തോമസുമായി വാക്കേറ്റം ഉണ്ടാവുകയും ഐസക് കൈയിൽകരുതിയിരുന്ന കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
തടസം പിടിക്കുതിനിടെയാണ് മാതാവ് മറിയാമ്മക്ക് കുത്തേറ്റത്. ഭയന്നു പോയ ഇവർ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്ക് ഓടിപ്പോയി. കറിക്കത്തി ഉപയോഗിച്ചാണ് ഐസക് പിതാവിനെയും മാതാവിനെയും ആക്രമിച്ചത്. തോമസിന്റെ വയറിൽ മൂന്നു കുത്തുകളാണേറ്റത്. ഇതിൽ ഒന്ന് ആഴമേറിയതായിരുന്നു. ഇതിലൂടെ കുടൽമാല പുറത്തു ചാടിയെന്നും പൊലീസ് പറഞ്ഞു. മറിയാമ്മയുടെ കഴുത്തിനാണ് കത്തി കൊണ്ട് വെേട്ടറ്റത്. ഇതിന് ശേഷം ഐസക് തോമസ് സമീപത്തുള്ള കാണിക്ക വഞ്ചിക്കടുത്ത് താമസിക്കുന്ന പിതൃസഹോദരൻ ജോയിയുടെ വീട്ടിലേക്ക് ഓടിക്കയറി. തുടർന്ന് ഇയാൾ ടെലിവിഷൻ, കമ്പ്യൂട്ടർ എന്നിവ വലിച്ചു താഴെയിട്ട ശേഷം കെട്ടിടത്തിലെ രണ്ടാം നിലയിൽ കയറി താഴേക്കു ചാടി. ഈ സമയം അവിടെയെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനക്കു ശേഷം ഇയാളെ പെലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
മാർത്താണ്ഡത്ത് പഠിക്കുന്നിതിനിടെ പിതൃസഹോദരൻ ജോയിയുടെ വീട്ടിൽ ഇടക്കിടെ ഐസക് എത്തുമായിരുന്നു.വീടിന്റെ ഹാളിന്റെ സമീപത്തെ ഇടനാഴിയിൽ ഐസക് കുത്താൻ ഉപയോഗിച്ചതായി കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തു. ഐസക് തോമസിന്റെ സ്വഭാവത്തിൽ മൂന്നു ദിവസമായി ചെറിയ മാറ്റം കണ്ടിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും സംശയമുണ്ട്.