- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽ പുല്ല് വെട്ടുന്നതിനിടെ കത്തിയുമായെത്തി അക്രമിച്ചു; തൃശ്ശൂരിൽ പട്ടാപ്പകൽ നടുറോഡിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന് മകൻ; അമ്മയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതം; കൊലപാതക വിവരം പൊലീസിനെ വിളിച്ചറിയിച്ച് പ്രതി ഒളിവിൽ; അരുംകൊല കുടുംബ വഴക്കിനെത്തുടർന്നെന്ന് നിഗമനം
തൃശൂർ: തൃശൂരിൽ പട്ടാപ്പകൽ റോഡരികിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. കുട്ടനും (60) ഭാര്യ ചന്ദ്രികയുമാണ് (55) മരിച്ചത്. കൃത്യത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ അനീഷിനായി (30) പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഒൻപതരയോടെ ഇഞ്ചക്കുണ്ടിലാണ് സംഭവം. വീടിന് വെളിയിൽ പുല്ലു ചെത്തുകയായിരുന്നു കുട്ടനും ഭാര്യയും.അനീഷും മാതാപിതാക്കളും തമ്മിൽ വീട്ടിൽ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ഞായറാഴ്ച രാവിലെ വീടിന് മുമ്പിൽ പുല്ലരിയുകയായിരുന്നു ദമ്പതിമാർ. ഈ സമയത്താണ് മകൻ അനീഷ് ഇവിടേക്കെത്തിയത്. തുടർന്ന് മാതാപിതാക്കളുമായി ഇയാൾ വഴക്കിട്ടു.
പിന്നാലെ വീടിനകത്തേക്ക് പോയ യുവാവ് വെട്ടുകത്തിയുമായി തിരികെവന്ന് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി മാതാപിതാക്കൾ വീട്ടുവളപ്പിൽ നിന്ന് പുറത്തേക്ക് ഓടിയെങ്കിലും പിന്തുടർന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു.കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്.അച്ഛന് ഇരുപതോളം വെട്ടേറ്റിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം.റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്.
സംഭവത്തിന് പിന്നാലെ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് അനീഷ് തന്നെയാണ് കൊലപാതകവിവരം അറിയിച്ചത്. അതിനിടെ സംഭവം കണ്ട വഴിയാത്രക്കാരും പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.സംഭവത്തിന് പിന്നാലെ വീട്ടിൽ നിന്ന ബൈക്ക് എടുത്ത് അനീഷ് പുറത്തുപോയി.
ഒളിവിൽ പോയ അനീഷിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറയുന്നു.കുട്ടന്റെ വീട്ടിൽ സ്ഥിരമായി വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുടുംബവഴക്കിനെത്തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. അനീഷ് അവിവാഹിതനാണ്.
മറുനാടന് മലയാളി ബ്യൂറോ