- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണ നൽകുമെന്ന് സോണിയഗാന്ധി; സ്ത്രീ ശാക്തീകരണത്തെ പാർട്ടി എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കോൺഗ്രസ് അധ്യക്ഷ
ന്യൂഡൽഹി: വനിതാ സംവരണബിൽ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കത്ത്. വനിതാ സംവരണ ബിൽ 2010 മാർച്ച് ഒമ്പതിന് രാജ്യസഭ പാസാക്കിയിരുന്നുവെന്ന കാര്യം സോണിയ കത്തിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് പലകാരണങ്ങൾമൂലം നീക്കം അവഗണിക്കപ്പെട്ടു. ലോക്സഭയിൽ സർക്കാരിനുള്ള ഭൂരിപക്ഷം പ്രയോജനപ്പെടുത്തി വനിതാ സംവരണ ബിൽ പാസാക്കണമെന്ന് സോണിയ കത്തിൽ അഭ്യർത്ഥിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ കോൺഗ്രസ് എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും തുടർന്നും പിന്തുണയുണ്ടാവുമെന്നും സോണിയ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ സംവരണം ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചത് കോൺഗ്രസ് പാർട്ടിയും മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ആയിരുന്നു. 1989 ൽ പ്രതിപക്ഷ പാർട്ടികൾ ഇതിനുള്ള നീക്കം തടസപ്പെടുത്തിയെങ്കിലും 1993 ൽ ഭരണഘടനാ ഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയെന്നും സോണിയാഗാ
ന്യൂഡൽഹി: വനിതാ സംവരണബിൽ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കത്ത്.
വനിതാ സംവരണ ബിൽ 2010 മാർച്ച് ഒമ്പതിന് രാജ്യസഭ പാസാക്കിയിരുന്നുവെന്ന കാര്യം സോണിയ കത്തിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് പലകാരണങ്ങൾമൂലം നീക്കം അവഗണിക്കപ്പെട്ടു. ലോക്സഭയിൽ സർക്കാരിനുള്ള ഭൂരിപക്ഷം പ്രയോജനപ്പെടുത്തി വനിതാ സംവരണ ബിൽ പാസാക്കണമെന്ന് സോണിയ കത്തിൽ അഭ്യർത്ഥിച്ചു.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ കോൺഗ്രസ് എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും തുടർന്നും പിന്തുണയുണ്ടാവുമെന്നും സോണിയ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ സംവരണം ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചത് കോൺഗ്രസ് പാർട്ടിയും മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ആയിരുന്നു.
1989 ൽ പ്രതിപക്ഷ പാർട്ടികൾ ഇതിനുള്ള നീക്കം തടസപ്പെടുത്തിയെങ്കിലും 1993 ൽ ഭരണഘടനാ ഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയെന്നും സോണിയാഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വനിതാ ശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായി വനിതാ സംവരണ ബിൽ പൊടിതട്ടിയെടുക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.
മുത്തലാഖ് നിരോധനം, പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി പാചകവാതക കണക്ഷൻ നൽകുന്ന പ്രധാന്മന്ത്രി ഉജ്ജ്വൽ യോജന, സ്ത്രീകൾക്കായി സീറോ ബാലൻസ് അക്കൗണ്ട് തുറക്കൽ, റേഷൻ സബ്‌സിഡി ഉൾപ്പെടെ സ്ത്രീകളുടെ അക്കൗണ്ടിലെത്തിക്കൽ തുടങ്ങിയ നടപടികൾ കേന്ദ്രസർക്കാർ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന വനിതാ സംവരണ ബില്ലുകൂടി കൊണ്ടുവരാൻ നീക്കം തുടങ്ങിയെന്നായിരുന്നു വാർത്തകൾ.