പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തയെ യുവതിയെന്നാരോപിച്ച് അക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ. ആർഎസ്എസ് പ്രവർത്തകനായ സൂരജ് എലന്തൂരാണ് പിടിയിലായത്. 52 വയസ്സ് കഴിഞ്ഞ അയ്യപ്പ ഭക്ത മലചവിട്ടാനെത്തിയപ്പോൾ അവർക്ക് നേരെ അക്രമത്തിന് ശ്രമിക്കുകയും മോശം പതപ്രയോഗം നടത്തിയതിനുമാണ് കേസ്. സമാധാനമായി ദർശനം നടത്തുന്നതിന് അയ്യപ്പഭക്തര്ക്ക് തടസ്സമുണ്ടാക്കി കലാപത്തിന് ശ്രമിച്ചു തുടങ്ങിയ വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്തിര ആട്ട മഹോത്സവത്തിന് നട തുറന്ന് ഇന്നലെ ദർശനത്തിന് എത്തിയ സ്ത്രീയോടാണ് സൂരജ് ഉൾപ്പെടുന്ന സംഘം അതിക്ഷേപവും കൊലവിളിയും നടത്തിയത്. മുൻപ് ആറന്മുള എംഎൽഎ വീണ ജോർജിന് എതിരെ പോസ്റ്റ് ഇട്ടതിനും ഇയാൾ പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു.

തൃശൂർ സ്വദേശിയായ ലളിതയെന്ന 52 വയസ്സുകാരിക്ക് നേരെയാണ് പ്രതിഷേധം ഉയർന്നത്. പ്രതിഷേധത്തിന് ഒടുവിൽ അവർ മലകയറി. ഇവർക്ക് 52 വയസ്സു കഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. മകന്റെ കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ് ഇവർ ശബരിമലയിൽ എത്തിയത്. മകനും ഭർത്താവുമടക്കം ഇവർക്ക് ഒപ്പമുണ്ടായിരുന്നു.വലിയ നടപ്പന്തലിലെത്തിയ സ്ത്രീകൾക്കെതിരെ സംഘപരിവാർപ്രവർത്തകർ അക്രമികൾക്ക് സമാനമായി പാഞ്ഞടുക്കുകയായിരുന്നു. സന്നിധാനത്ത് വാക്കേറ്റവും തർക്കവുമുണ്ടായി. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികൾക്കിടയിൽ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്.

മകന്റെ കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ് ഇവർ ശബരിമലയിൽ എത്തിയത്. മകനും ഭർത്താവുമടക്കം ഇവർക്ക് ഒപ്പമുണ്ടായിരുന്നു.എന്നാൽ സ്ത്രീയ്ക്ക് 50 വയസ്സുകഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ഇത് കേൾക്കാൻ കൂട്ടാക്കാതെ ഒരു കൂട്ടം പ്രതിഷേധിക്കുകയായിരുന്നു. 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾ എത്തിയെന്ന വ്യാജ പ്രചരണം നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

നേരത്തെ വീണ ജോർജിനെ ഫേസ്‌ബുക്കിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇയാൾ പോസ്റ്റുകൾ ഇട്ടതിന് എംഎൽഎയുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ടെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ.പൊട്ടിതകർന്ന് ചെളിക്കുളമായി കിടക്കുന്ന ബസ്റ്റാന്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇലന്തൂർ സ്വദേശി സൂരജ് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. എന്നാൽ പോസ്റ്റ് വൈറലായതിന് പിന്നാലെ നിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് വീണ ജോർജ്ജ് സൂരജിനെതിരെ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയക്കുകയായിരുന്നു.