- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ മലയാളിയുടെ മരണത്തിൽ ദുരൂഹത; മാസങ്ങൾക്ക് മുമ്പു മരിച്ചിട്ടും വിവരമറിഞ്ഞത് കഴിഞ്ഞ ദിനം; ശരീരത്തിലാകെ പരിക്കുകൾ പണമിടപാടിനെ തുടർന്നുള്ള കൊലയെന്നു സൂചന; രണ്ടുപേർ കസ്റ്റഡിയിൽ
മലപ്പുറം: സൗദിഅറേബ്യയിൽ കഴിഞ്ഞ ദിവസം മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. മലപ്പുറം എ.ആർ സ്വദേശി പുതിയത്ത് പുറായ ഐന്തൂർ പൊക്കാട്ട് എള്ളാടശ്ശേരിയിൽ പരേതനായ അബ്ദുള്ളക്കുട്ടി ഹാജിയുടെ മകൻ യൂനുസ് അലി (37) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ജിദ്ദയിലെ ബഹ്ദാദിയ്യയിൽ ഫാർമസി ജീവനക്കാരനായിരുന്നു യുനുസ് അലി. കഴിഞ്ഞ ഓഗസ്റ്റ് മൂന്നു മുതൽ കാണാത
മലപ്പുറം: സൗദിഅറേബ്യയിൽ കഴിഞ്ഞ ദിവസം മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. മലപ്പുറം എ.ആർ സ്വദേശി പുതിയത്ത് പുറായ ഐന്തൂർ പൊക്കാട്ട് എള്ളാടശ്ശേരിയിൽ പരേതനായ അബ്ദുള്ളക്കുട്ടി ഹാജിയുടെ മകൻ യൂനുസ് അലി (37) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ജിദ്ദയിലെ ബഹ്ദാദിയ്യയിൽ ഫാർമസി ജീവനക്കാരനായിരുന്നു യുനുസ് അലി. കഴിഞ്ഞ ഓഗസ്റ്റ് മൂന്നു മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കളും കൂട്ടുകാരും തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിൽ രണ്ടുദിവസം മുമ്പ് മലപ്പുറം എസ്‌പിക്ക് മരിച്ച വിവരം ലഭിക്കുകയായിരുന്നു. താമസിച്ചിരുന്ന ജിദ്ദയിൽ ബാഹ്ദാദിയ്യ റൂമിനോട് ചേർന്നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
എന്നാൽ മരണം മാസങ്ങൾക്കു മുമ്പുതന്നെ സംഭവിച്ചിരുന്നതായാണ് സൗദിപൊലീസ് വിവരം നൽകിയിട്ടുള്ളത്. എന്നാൽ നാട്ടിൽ കഴിഞ്ഞ ദിവസം മാത്രമാണ് വിവരം ലഭിച്ചത്. നാലു മാസമായി കാണാതായ യൂനുസിനെ സുഹൃത്തുക്കൾ അന്വേഷി്ച്ചു വരികയാണെന്നും ഇഖാമ പുതുക്കാത്തതിന് പൊലീസ് പിടിച്ചതാണെന്നുമായിരുന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം. എന്നാൽ ഇതനുസരിച്ച് ജയിലുകളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടർന്ന് കഴിഞ്ഞ ദിവസം കോൺസുലേറ്റിന്റെ അറിയിപ്പ് മലപ്പുറം പൊലീസിന് എത്തുകയായിരുന്നു. കാണാതായ പിറ്റേന്നു തന്നെ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് സൗദി പൊലീസ് നൽകിയ വിവരം. എന്നാൽ തലയിൽ ചതവും രക്തസ്രാവവും ശരീരത്തിൽ ഗുരുതര പരിക്കുമേറ്റാണ് മരണപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. നാട്ടിലുള്ള ചില സുഹൃത്തുക്കളുമായി പണമിടപാട് നടത്തിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ചില വാക്കേറ്റങ്ങൾ നടന്നതായും ബന്ധുക്കൾക്ക് പൊലീസിൽ വിവരം നൽകിയിട്ടുണ്ട്. അതേസമയം സൗദി പൊലീസിന്റെ അന്വേഷണത്തിൽ രണ്ടു മലപ്പുറം ജില്ലക്കാർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. പണമിടപാടാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത റിപ്പോർട്ട് ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇപ്പോൾ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ സൗദി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതു പ്രകാരം പൊലീസ് അന്വേഷണം നടത്തി വരികയാണ്. നിയമ നടപടികൾ അവസാനിച്ചാലുടൻ മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടുവരാനാകും. 2013 മാർച്ചിലാണ് സലീം നാട്ടിൽ നിന്നും ജിദ്ദയിൽ എത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന സലീം ഷറഫിയ്യക്കു സമീപം ബാഗ്ദാദിയ്യയിലാണ് താമസിച്ചിരുന്നത്.