- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽ രാജ്യങ്ങൾക്കായുള്ള മോദിയുടെ സമ്മാനം വിജയപഥത്തിൽ; ജിസാറ്റ്-9 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയത് ഐഎസആർഒ; പാക്കിസ്ഥാൻ ഒഴികെയുള്ള സാർക് രാജ്യങ്ങൾ ഗുണഭോക്താക്കൾ
ശ്രീഹരിക്കോട്ട: അയൽരാജ്യങ്ങൾക്കായുള്ള പ്രധാനമന്ത്രി മോദിയുടെ സമ്മാനമായ ജിസാറ്റ് -9 ഉപഗ്രഹം ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണേഷ്യർ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്കിനായി ഇന്ത്യ നിർമ്മിച്ച ഉപഗ്രഹമാണിത്. വാർത്താവിനിമയ സേവനങ്ങളാണ് ഉപഗ്രഹത്തിൽനിന്നു ലഭിക്കുക. മോദിയുടെ തലയിൽ വിരിഞ്ഞ ആശയമാണ് സാർക് ഉപഗ്രഹ പദ്ധതി. 2014 നവംബറിൽ നേപ്പാളിൽ നടന്ന സാർക് ഉച്ചകോടിയിലാണ് അംഗ രാജ്യങ്ങൾക്കായി പൊതുവായ ഉപഗ്രഹം എന്ന പദ്ധതി മോദി അവതരിപ്പിച്ചത്. മേഖലയിൽ സ്വാധീനം വളർത്താൻ ചൈന കിണഞ്ഞു ശ്രമിക്കുകയും ഇന്ത്യ- പാക്ക് ബന്ധത്തിലെ ഉലച്ചിലുകൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ 'ബഹിരാകാശ നയതന്ത്രം' വിജയത്തിലെത്തിയിരിക്കുന്നത്. 2230 കിലോഗ്രാം ഭാരവും 50 മീറ്ററോളം നീളവുമുള്ള ഈ ഉപഗ്രഹത്തിനുമാത്രം ചെലവ് 235 കോടി രൂപയാണ്. പദ്ധതിക്കു മൊത്തം 450 കോടി ചെലവായി. വാർത്താ വിനിമയ രംഗത്ത് 12 വർഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഉപഗ്രഹം നൽകും. ഉപഗ്രഹത്തിൽനിന്ന് ലഭിക
ശ്രീഹരിക്കോട്ട: അയൽരാജ്യങ്ങൾക്കായുള്ള പ്രധാനമന്ത്രി മോദിയുടെ സമ്മാനമായ ജിസാറ്റ് -9 ഉപഗ്രഹം ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണേഷ്യർ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്കിനായി ഇന്ത്യ നിർമ്മിച്ച ഉപഗ്രഹമാണിത്. വാർത്താവിനിമയ സേവനങ്ങളാണ് ഉപഗ്രഹത്തിൽനിന്നു ലഭിക്കുക.
മോദിയുടെ തലയിൽ വിരിഞ്ഞ ആശയമാണ് സാർക് ഉപഗ്രഹ പദ്ധതി. 2014 നവംബറിൽ നേപ്പാളിൽ നടന്ന സാർക് ഉച്ചകോടിയിലാണ് അംഗ രാജ്യങ്ങൾക്കായി പൊതുവായ ഉപഗ്രഹം എന്ന പദ്ധതി മോദി അവതരിപ്പിച്ചത്. മേഖലയിൽ സ്വാധീനം വളർത്താൻ ചൈന കിണഞ്ഞു ശ്രമിക്കുകയും ഇന്ത്യ- പാക്ക് ബന്ധത്തിലെ ഉലച്ചിലുകൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ 'ബഹിരാകാശ നയതന്ത്രം' വിജയത്തിലെത്തിയിരിക്കുന്നത്.
2230 കിലോഗ്രാം ഭാരവും 50 മീറ്ററോളം നീളവുമുള്ള ഈ ഉപഗ്രഹത്തിനുമാത്രം ചെലവ് 235 കോടി രൂപയാണ്. പദ്ധതിക്കു മൊത്തം 450 കോടി ചെലവായി. വാർത്താ വിനിമയ രംഗത്ത് 12 വർഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഉപഗ്രഹം നൽകും. ഉപഗ്രഹത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ രാജ്യങ്ങൾ പരസ്പരം കൈമാറും.
ഐഎസ്ആർഒ ആണ് ഉപഗ്രഹം വിക്ഷേപിച്ചത്. ശീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം. ജിഎസ്എൽവി മാർക് രണ്ട് റോക്കറ്റാണ് ഇതിനായി ഉപയോഗിച്ചത്. ജിഎസ്എൽവിയുടെ 11ാം ബഹിരാകാശ ദൗത്യമാണ് വിജയം കണ്ടിരിക്കുന്നത്. ഓരോ രാജ്യത്തിനും പ്രത്യേകം ട്രാൻസ്പോണ്ടറുകളും എല്ലവർക്കുമായുള്ള പൊതു ട്രാൻസ്പോണ്ടറുകളും ഉപഗ്രഹത്തിലുണ്ട്.
ആദ്യം സാർക് സാറ്റലൈറ്റ് എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പിന്നീട് പാക്കിസ്ഥാൻ പിന്മാറിയതോടെ സൗത്ത് ഏഷ്യൻ ഉപഗ്രഹം എന്ന് പേര് മാറ്റുകയായിരുന്നു. നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും.