- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രബോസിന്റെ കൊലയാളി മുഹമ്മദ് നിസാമിനെ രക്ഷിക്കാൻ ശ്രമിച്ച ജേക്കബ് ജോബ് തെറിച്ചു; പത്തനംതിട്ട എസ്പിക്ക് സസ്‌പെൻഷൻ; അന്വേഷണ സംഘത്തെ ഒഴിവാക്കി നിസാമുമായി സംസാരിച്ചത് അട്ടിമറിക്കാനെന്ന് നിഗമനം
തൃശ്ശൂർ: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ആഢംബര കാർ ഇടിച്ച് കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിക്കാൻ ശ്രമിച്ച തൃശ്ശൂർ മുൻ കമ്മീഷണറും പത്തനംതിട്ട എസ്‌പിയുമായ ജേക്കബ് ജോബിന് സസ്‌പെൻഷൻ. നിസാമിനെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്. അറസ്റ്റിലായ വേളയിൽ അന്വ
തൃശ്ശൂർ: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ആഢംബര കാർ ഇടിച്ച് കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിക്കാൻ ശ്രമിച്ച തൃശ്ശൂർ മുൻ കമ്മീഷണറും പത്തനംതിട്ട എസ്‌പിയുമായ ജേക്കബ് ജോബിന് സസ്‌പെൻഷൻ. നിസാമിനെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്. അറസ്റ്റിലായ വേളയിൽ അന്വേഷണ സംഘത്തെ അറിയിക്കാതെ നിസാമുമായി രഹസ്യ കൂടിക്കാഴ്‌ച്ച് നടത്തിയത് ദുരുദ്ദേശത്തോടെയാണെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ അന്വേഷണത്തിന് ഇടെയാണ് തൃശൂർ കമ്മീഷണറായിരുന്ന ജേക്കബ് ജോബ് പത്തനംതിട്ടയിലേക്ക് മാറ്റിയത്.
മറ്റൊരു കേസിൽ നിഷാമിനെ കോടതിയിൽ ഹാജരാക്കിയത് അതീവ രഹസ്യമായി. കോടതി നടപടി ആരംഭിക്കുന്നതിനു മുമ്പ് രഹസ്യമായി ഓഫീസ് മുറിയിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് വേണ്ടപ്പെട്ടവരുമായി സംസാരിക്കാനും നിസാമിനു പൊലീസ് സൗകര്യമൊരുക്കിയെന്ന വാർത്തകൾ് നേരത്തെ പുറത്തുവന്നിരുന്നു. നിസാമിനെ ചന്ദ്രബോസ് വധക്കേസിൽനിന്നും രക്ഷിക്കാൻ ജേക്കബ് ജോബ് ശ്രമിക്കുന്നുവെന്ന് ആരോപണം ശക്തമായ സാഹചര്യത്തിലാണ് ജേക്കബ് ജോബിന് സസ്‌പെൻഷൻ നൽകിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ചന്ദ്രബോസ് വധവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നേതൃത്വം നൽകിയത് ജേക്കബ് ജോബായിരുന്നു. സംഭവദിവസം പൊലീസ് ഔദ്യോഗികമായി നിസാമിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പൊലീസ് കമ്മീഷണർ അടച്ചിട്ട മുറിയിൽ നിസാമുമായി രഹസ്യ ചർച്ച നടത്തിയത് ഏറെ വിവാദങ്ങൽക്ക് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെ നിസാമിന്റെ ഇളേപ്പ ജേക്കബ് ജോബുമായി അന്വേഷണത്തിനിടെ ബന്ധപ്പെട്ടുവെന്ന് ചാനൽ വാർത്ത പുറത്തുവന്നത്. ഇതും ജേക്കബ് ജോബിനെ ശിക്ഷിക്കാൻ ഇടയായി.
ഇദ്ദേഹത്തിനെതിരെ ആക്ഷേപങ്ങൾ ശക്തമായപ്പോൾ എ.ഡി.ജി.പി. ശങ്കർ റെഡ്ഡി ജേക്കബ് ജോബിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ തൃശൂർ റേഞ്ച് ഐ.ജി ടി.ജെ. ജോസ് ജേക്കബ് ജോബിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിസാമിനെ അന്വേഷണസംഘം സുഖവാസത്തിനെന്ന പോലെയാണു ബെംഗളൂരുവിൽ തെളിവെടുപ്പിനു കൊണ്ടുപോയതെന്ന വാർത്തയുടെ നിജസ്ഥിതി മനസിലാക്കാനും പൊലീസുകാർ നിസാമിനോട് പണം ചോദിച്ചു എന്ന വിവരം അറിഞ്ഞതിനെതുടർന്നുമാണ് താൻ തനിച്ചു നിസാമിനെ ചോദ്യം ചെയ്തതെന്നാണ് ജേക്കബ് ജോബ് മൊഴി നൽകുകയുണ്ടായി. സ്‌റ്റേഷനിൽ റൈറ്റർ പണം ചോദിച്ചുവെന്ന് നിസാം സമ്മതിച്ചെന്നും എന്നാൽ മൊഴി നൽകാൻ തയ്യാറായില്ലെന്നും ജേക്കബ് പറഞ്ഞു. നിന്റെ രക്ഷ ഞാൻ എഴുതുന്നത് അനുസരിച്ചാകുമെന്ന് ഈ പൊലീസുകാരൻ പറഞ്ഞതായി നിസാം വെളിപ്പെടുത്തിയിരുന്നു. ശങ്കർ റെഡ്ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇപ്പോൾ ജേക്കബ് ജോബിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
നേരത്തെ രമേശ് ചെന്നിത്തല ചന്ദ്രബോസിന്റെ വീട് സന്ദർശിച്ചപ്പോൾ നിലവിൽ കേസ് അന്വേഷിക്കുന്ന പേരാമംഗലം സി.ഐയിൽ വിശ്വാസമില്ലെന്നും മാറ്റണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. മുൻ അന്വേഷണ സംഘത്തെ കുറിച്ച് പരാതിയും ഇവർ രേഖപ്പെടുത്തുകയുണ്ടായി. കേസിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ലെന്നും ചെന്നിത്തല ഉറപ്പു നൽകിയിരുന്നു.
ചങ്ങനാശ്ശേരി ഫാത്തിമാപുരം സ്വദേശിയായ ജേക്കബ് ജോബ് 1981 ലാണ് സംസ്ഥാന പൊലീസ് സർവീസിൽ പ്രവേശിച്ചത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറായി 2014 ആഗസ്തിലാണ് ജേക്കബ്ബ് ജോബ് നിയമിക്കപ്പെട്ടത്. കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തകനായി തുടങ്ങി രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണിയായാണ് ജേക്കബ് ജോബ് പൊലീസിൽ എത്തിയത്. ഐപിഎസ് പദവി ലഭിക്കാൻ വേണ്ടി ജേക്കബ് ജോബിന് വേണ്ടി തലസ്ഥാനത്തെ ഒരു പ്രമുഖ തിരുമേനിയാണ് റെക്കമെൻഡ് ചെയ്തത്.