- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യമോഹികളെ പുറത്താക്കി ദേശീയ കാർഡ് ഇറക്കി അടിച്ചമർത്താനുള്ള സ്പാനിഷ് സർക്കാരിന്റെ നീക്കം കാറ്റലൻകാർ പൊളിച്ചു; ഇടക്കാല തെരഞ്ഞെടുപ്പിൽ സ്വാതന്ത്ര്യവാദികളുടെ പാർട്ടി വീണ്ടും അധികാരത്തിലേക്ക്; തിരിച്ചെത്തുന്ന നേതാവിനെ അറസ്റ്റ് ചെയ്യാനുറച്ച് സ്പെയിൻ
ബാഴ്‌സലോണ: സ്പെയിനിൽ നിന്നും എത്രയും വേഗം വേറിട്ട് പുതിയ രാജ്യമാകാൻ തന്നെയാണ് കാറ്റലോണിയയിലെ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതെന്ന് ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. സ്വാതന്ത്ര്യമോഹികളെ പുറത്താക്കി ദേശീയ കാർഡ് ഇറക്കി അടിച്ചമർത്താനുള്ള സ്പാനിഷ് സർക്കാരിന്റെ നീക്കം കാറ്റലൻകാർ ഇടക്കാല തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ കാറ്റലൻകാർ പൊളിച്ചിരിക്കുകയാണ്. അതായത് ഈ തെരഞ്ഞെടുപ്പിൽ സ്വാതന്ത്ര്യവാദികളുടെ പാർട്ടി വീണ്ടും അധികാരത്തിലേറാൻ പോവുകയാണ്. എന്നാൽ ശക്തമായി തിരിച്ചെത്തുന്ന സ്വാതന്ത്ര്യ സമര നേതാവ് ചാൾസ് പുയിഗ്‌ഡെമോണ്ടിനെ അറസ്റ്റ് ചെയ്യാനുറച്ച് സ്പെയിൻ മുന്നോട്ട് നീങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന പാർട്ടികൾ തെരഞ്ഞെടുപ്പിൽ തൂത്ത് വാരിയതിനെ തുടർന്ന് ഈ വിജയം ജനാധിപത്യത്തിനും സ്വാതാന്ത്ര്യത്തിനും കാറ്റലൻജനതയ്ക്കുമുള്ളതാണെന്ന് അവകാശപ്പെട്ട് പുയിഗ്‌ഡെമോണ്ട് രംഗത്തെത്തിയിട്ടുണ്ട്. സ്പെയിനിലേക്ക് കടന്നാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നതിനാൽ ബ്രസൽസിൽ വച്ചാണ് അദ്ദ
ബാഴ്‌സലോണ: സ്പെയിനിൽ നിന്നും എത്രയും വേഗം വേറിട്ട് പുതിയ രാജ്യമാകാൻ തന്നെയാണ് കാറ്റലോണിയയിലെ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതെന്ന് ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. സ്വാതന്ത്ര്യമോഹികളെ പുറത്താക്കി ദേശീയ കാർഡ് ഇറക്കി അടിച്ചമർത്താനുള്ള സ്പാനിഷ് സർക്കാരിന്റെ നീക്കം കാറ്റലൻകാർ ഇടക്കാല തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ കാറ്റലൻകാർ പൊളിച്ചിരിക്കുകയാണ്. അതായത് ഈ തെരഞ്ഞെടുപ്പിൽ സ്വാതന്ത്ര്യവാദികളുടെ പാർട്ടി വീണ്ടും അധികാരത്തിലേറാൻ പോവുകയാണ്. എന്നാൽ ശക്തമായി തിരിച്ചെത്തുന്ന സ്വാതന്ത്ര്യ സമര നേതാവ് ചാൾസ് പുയിഗ്‌ഡെമോണ്ടിനെ അറസ്റ്റ് ചെയ്യാനുറച്ച് സ്പെയിൻ മുന്നോട്ട് നീങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്.
കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന പാർട്ടികൾ തെരഞ്ഞെടുപ്പിൽ തൂത്ത് വാരിയതിനെ തുടർന്ന് ഈ വിജയം ജനാധിപത്യത്തിനും സ്വാതാന്ത്ര്യത്തിനും കാറ്റലൻജനതയ്ക്കുമുള്ളതാണെന്ന് അവകാശപ്പെട്ട് പുയിഗ്‌ഡെമോണ്ട് രംഗത്തെത്തിയിട്ടുണ്ട്. സ്പെയിനിലേക്ക് കടന്നാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നതിനാൽ ബ്രസൽസിൽ വച്ചാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രസ്താവനകൾ നടത്തിയിരിക്കുന്നത്. ഈ വർഷംആ ആദ്യം നടത്തിയ റഫറണ്ടത്തെ തുടർന്ന് ജയിലിൽ ആക്കിയ കാറ്റലൻ നേതാക്കളെ ഉടൻ മോചിപ്പിക്കണമന്നെും അദ്ദേഹം സ്പാനിഷ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. തന്നെ കാറ്റലോണിയയിലേക്ക് പ്രവേശിക്കാനും പുതിയ ഗവൺമെന്റ് രൂപീകരിക്കാനും അനുവദിക്കണമെന്നും പുയിഗ്‌ഡെമോണ്ട് ആവശ്യപ്പെടുന്നു.
കാറ്റലോണിയയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയുടെ നിലപാടുകൾക്ക് നേരെയുള്ള ശക്തമായ തിരിച്ചടിയാണെന്നും ഇതിലൂടെ കാറ്റലോണി ലോകത്തിന് വ്യക്തമായ സന്ദേശം നൽകിക്കഴിഞ്ഞെന്നും അദ്ദേഹം ഉയർത്തിക്കാട്ടുന്നു. തങ്ങൾ ശക്തമായി തിരിച്ച് വരാൻ പോകുന്നുവെന്നാണ് ജേർണലിസ്റ്റുകൾക്കുള്ള വാട്സാപ്പ് സന്ദേശത്തിലൂടെ പുയിഗ്‌ഡെമോണ്ട് വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും തെരഞ്ഞെടുപ്പ് ഫലം സ്പാനിഷ് പ്ര്ധാനമന്ത്രിക്ക് കടുത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.
റഫറണ്ടം നടത്തി കാറ്റലോണിയയെ സ്വതന്ത്രമാക്കാൻ ശ്രമിച്ചതിനെ തുടർന്ന് കാറ്റലോണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുയിഗ്‌ഡെമോണ്ടിനെ പുറത്താക്കി രജോയ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. കാറ്റലോണിയയിൽ നടത്തിയ റഫറണ്ടത്തെ സ്പെയിനിലെ കോൺസ്റ്റിറ്റിയൂഷണൽ കോടതി നിയമവിരുദ്ധമായി പ്ര്ഖ്യാപിക്കുകയും ചെയ്തിരുന്നു. രജോയുടെ പാർട്ടിക്ക് വെറും നാല് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ 34കാരനായ ഇനെസ് അരിമാഡാസ് ഗാർസിയ നേതൃത്വം കൊടുക്കുന്ന യൂണിയനിസ്റ്റ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിത്തീർന്നു.
82 ശതമാനം പേരും ഭാഗഭാക്കായി കാറ്റലോണിയൻ ഇടക്കാല തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന റഫറണ്ടത്തിൽ കാറ്റലോണിയയിലെ ഭൂരിഭാഗം പേരും സ്‌പെയിനിൽ നിന്നും വേർപെട്ട് സ്വതന്ത്രരാജ്യമാകുന്നതിനെ അനുകൂലിച്ചിരുന്നു. റഫറണ്ടത്തെ അടിച്ചമർത്താൻ സ്പാനിഷ് സർക്കാർ ശ്രമിച്ചിരുന്നുവെങ്കിലും ദശലക്ഷക്കണക്കിനാളുകളാണ് വോട്ട് ചെയ്യാനെത്തിയിരുന്നത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭീഷണി ശക്തമായപ്പോഴായിരുന്നു പുയിഗ്‌ഡെമോണ്ട് ബെൽജിയത്തിലേക്ക് പലായനം ചെയ്തത്.