- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി പദവി കിട്ടിയാൽ ഏതുചെറുപ്പക്കാരനും എങ്ങനെയാണ് കേരളത്തിൽ മാറാരോഗിയായി മാറുന്നത്? ആരോഗ്യവാനും ചെറുപ്പക്കാരനുമായ സ്പീക്കറും വാങ്ങി ചികിൽസിക്കാനായി നാലേകാൽ ലക്ഷം രൂപ; കട്ടൻകാപ്പിയും ബീഡിയുമാണ് പഥ്യമെങ്കിലും ശ്രീരാമകൃഷ്ണന്റെ കണ്ണാടിക്ക് വില 50,000 രൂപ
തിരുവനന്തപുരം: ആരോഗ്യ മന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തിൽ പെട്ടു.കണ്ണട വാങ്ങിയ വകയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കൈപ്പറ്റിയത് 49,900 രൂപയാണ്. ഇതിൽ ലെൻസിന് 45000 രൂപയും, ഫ്രെയിമിന് 4900 രൂപയുമാണ് കൈപ്പറ്റിയത്. ലെൻസിന് 5000 ത്തിൽ കൂടുതൽ തുക കൈപ്പറ്റാൻ പാടില്ലെന്ന നിയമസഭാസമിതിയുടെ ശുപാർശയുള്ളപ്പോഴാണ് സ്പീക്കർ ഈ തുക വാങ്ങിയത്. ചികിൽസാ ചെലവിനത്തിൽ സ്പീക്കർ 4,25,594 ലക്ഷം രൂപ കൈപ്പറ്റിയെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.സർക്കാർ ചെലവുകൾ ചുരുക്കണം എന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ നിഷ്‌കർഷിക്കുമ്പോവാണ് ചികിൽസാചെലവിനത്തിൽ ഈ ധുർത്തെന്നത് ശ്രദ്ധേയമാണ്. അതേസമയം, താൻ ഡോക്ടർ നിർദ്ദേശിച്ചപ്രകാരമുള്ള കണ്ണടയാണ് വാങ്ങിയതെന്നും,വിശദാംശങ്ങൾ അറിയില്ലെന്നുമുള്ള നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്.ഹ്രസ്വദൃഷ്ടി കറക്ട് ചെയ്യാനാണ് താൻ ഡോക്ടറെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഭർത്താവിന്റെയും അമ്മയുടേയും പേരിൽ വ്യാജ ചികിത്സാബിൽ നൽകി പണം തട്ടിയെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ ഉയർന്ന ആര
തിരുവനന്തപുരം: ആരോഗ്യ മന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തിൽ പെട്ടു.കണ്ണട വാങ്ങിയ വകയിൽ
സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കൈപ്പറ്റിയത് 49,900 രൂപയാണ്. ഇതിൽ ലെൻസിന് 45000 രൂപയും, ഫ്രെയിമിന് 4900 രൂപയുമാണ് കൈപ്പറ്റിയത്. ലെൻസിന് 5000 ത്തിൽ കൂടുതൽ തുക കൈപ്പറ്റാൻ പാടില്ലെന്ന നിയമസഭാസമിതിയുടെ ശുപാർശയുള്ളപ്പോഴാണ് സ്പീക്കർ ഈ തുക വാങ്ങിയത്.
ചികിൽസാ ചെലവിനത്തിൽ സ്പീക്കർ 4,25,594 ലക്ഷം രൂപ കൈപ്പറ്റിയെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.സർക്കാർ ചെലവുകൾ ചുരുക്കണം എന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ നിഷ്‌കർഷിക്കുമ്പോവാണ് ചികിൽസാചെലവിനത്തിൽ ഈ ധുർത്തെന്നത് ശ്രദ്ധേയമാണ്.
അതേസമയം, താൻ ഡോക്ടർ നിർദ്ദേശിച്ചപ്രകാരമുള്ള കണ്ണടയാണ് വാങ്ങിയതെന്നും,വിശദാംശങ്ങൾ അറിയില്ലെന്നുമുള്ള നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്.ഹ്രസ്വദൃഷ്ടി കറക്ട് ചെയ്യാനാണ് താൻ ഡോക്ടറെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഭർത്താവിന്റെയും അമ്മയുടേയും പേരിൽ വ്യാജ ചികിത്സാബിൽ നൽകി പണം തട്ടിയെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ ഉയർന്ന ആരോപണം. മട്ടന്നൂർ നഗരസഭാ ചെയർമാനായിരുന്ന മന്ത്രിയുടെ ഭർത്താവ് കെ. ഭാസ്‌കരൻ സർക്കാരിൽ നിന്ന് പെൻഷൻ വാങ്ങുന്നയാളാണ്. ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നയാൾ ആശ്രിതനാണെന്ന് കാണിച്ച് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം.
മന്ത്രി ശൈലജ 28000 രൂപയ്ക്ക് കണ്ണട വാങ്ങിയതും വിമർശന വിധേയമായിട്ടുണ്ട്. ആരോഗ്യമന്ത്രി ചികിത്സാ സഹായം കൈപ്പറ്റിയത് ചട്ടപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും വീഴ്ചയുണ്ടായെങ്കിൽ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
മന്ത്രിയും കുടുംബവും സ്വകാര്യ ആശുപത്രികളിൽ ചികിത്സകൾക്കായി നവംബർവരെ 3,81,876 രൂപ ചെലവിട്ടതായാണ് കണക്കുകൾ. 2016 സെപ്റ്റംബറിൽ രക്തസമ്മർദം ഉയർന്നതിനെത്തുടർന്നായിരുന്നു ഭാസ്‌കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ചികിത്സച്ചെലവായി അരലക്ഷത്തിലേറെ രൂപയും കൈപ്പറ്റി.
7150 രൂപ പ്രതിദിന വാടകയുള്ള സ്യൂട്ട് റൂമാണ് ആശുപത്രിയിൽ മന്ത്രിയും കുടുംബവും ഉപയോഗിച്ചത്. ഭാസ്‌കരൻ തന്നെമാത്രം ആശ്രയിച്ച് ജീവിക്കുന്നുവെന്നും അദ്ദേഹം തൊഴിൽരഹിതനാണെന്നും ഇതിനായി മന്ത്രി സത്യപ്രസ്താവന നടത്തിയിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ സമയത്ത് ഭാസ്‌കരൻ മട്ടന്നൂർ നഗരസഭാ ചെയർമാനായിരുന്നു. കണ്ണൂർ ജില്ലയിലെ പഴശ്ശി വെസ്റ്റ് എൽ.പി. സ്‌കൂളിലെ പ്രധാനാധ്യാപക പദവിയിൽനിന്ന് വിരമിച്ചയാളാണ് ഭാസ്‌കരൻ. ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നയാൾ ആശ്രിതനാണെന്ന് കാണിച്ച് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം.
ശൈലജയുടെ നടപടിക്കെതിരേ ബിജെപി. നേതാവ് കെ. സുരേന്ദ്രൻ വിജിലൻസിൽ പരാതിനൽകിയിരുന്നു. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ചികിത്സിക്കാതെ പണം എഴുതിവാങ്ങിയ അവർ രാജിവയ്ക്കണമെന്നും ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടിരുന്നു.