- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ എംഎൽഎ മാരെ വച്ച് നോക്കുമ്പോൾ ശൈലജ ടീച്ചറൊക്കെ വെറും പാവം! ചിറ്റയം ഗോപകുമാർ എംഎൽഎ കണ്ണാടി വാങ്ങാൻ ഖജനാവിൽ നിന്നെടുത്തത് 48,000 രൂപയെങ്കിലും പാവങ്ങൾക്ക് വേണ്ടി സ്വന്തമായി ലെനിനിസ്റ്റ് പാർട്ടി ഉണ്ടാക്കിയ കോവൂർ കുഞ്ഞുമോനും കിട്ടി 44,000 രൂപ! നോമിനേറ്റഡ് എംഎൽഎ ജോൺ ഫെർണാണ്ടസ് 45700രൂപയുടെ കണ്ണട വാങ്ങിയപ്പോൾ അരൂർ എംഎൽഎ ആരിഫ് സർക്കാരിൽ നിന്നും എടുത്തത് 43,800 രൂപ
കോട്ടയം: മന്ത്രി കെ.കെ. ശൈലജ 27,000 രൂപയുടെ കണ്ണട വാങ്ങിയത് പിണറായി മന്ത്രിസഭയെ വിവാദത്തിലാക്കി. കമ്മ്യൂണിസ്റ്റുകൾക്ക് ചേർന്നതാണോ ഇതെന്ന ചർച്ച സജീവമാക്കി. എന്നാൽ ശൈലജയെക്കാൾ കൂടിയ കണ്ണട വാങ്ങിയവർ ഈ നിയമസഭയിലുണ്ട്. എല്ലാം ഇടതു പക്ഷക്കാർ. നാല് ഭരണപക്ഷ എംഎൽഎമാർ വാങ്ങിയ കണ്ണടകൾക്ക് ശരാശരി 45,000 രൂപ വില വന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതുവഴി സർക്കാർ ഖജനാവിന് ആകെ ചെലവായത് 1.81 ലക്ഷം രൂപയെന്നാണ് റിപ്പോർട്ട്. നിയമപരമായി തെറ്റില്ലെങ്കിലും സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയുള്ള എംഎൽഎമാരുടെ ഈ നടപടി ചർച്ചയാവുകയാണ്. ഇത് ഭരണപക്ഷ എംഎൽഎമാരുടെ ധൂർത്താണെന്ന് വിമർശനം ഉയരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എംഎൽഎമാർ ചികിത്സാ ചെലവ് ഇനത്തിൽ കൈപ്പറ്റിയ തുക സംബന്ധിച്ച വിവരാവകാശ രേഖയിലാണ് കണ്ണടകൾക്കായി ഇത്രയും രൂപ റീ ഇമ്പേഴ്‌സ് ചെയ്ത വിവരമുള്ളത്. സിപിഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആർ.എസ്‌പി (ലെനിനിസ്റ്റ് ) നേതാവായ കോവൂർ കുഞ്ഞുമോനും ജൂൺ 30ന് പണം കൈപ്പറ്റി. എ.എം. ആരിഫിന് മാർ
കോട്ടയം: മന്ത്രി കെ.കെ. ശൈലജ 27,000 രൂപയുടെ കണ്ണട വാങ്ങിയത് പിണറായി മന്ത്രിസഭയെ വിവാദത്തിലാക്കി. കമ്മ്യൂണിസ്റ്റുകൾക്ക് ചേർന്നതാണോ ഇതെന്ന ചർച്ച സജീവമാക്കി. എന്നാൽ ശൈലജയെക്കാൾ കൂടിയ കണ്ണട വാങ്ങിയവർ ഈ നിയമസഭയിലുണ്ട്. എല്ലാം ഇടതു പക്ഷക്കാർ. നാല് ഭരണപക്ഷ എംഎൽഎമാർ വാങ്ങിയ കണ്ണടകൾക്ക് ശരാശരി 45,000 രൂപ വില വന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതുവഴി സർക്കാർ ഖജനാവിന് ആകെ ചെലവായത് 1.81 ലക്ഷം രൂപയെന്നാണ് റിപ്പോർട്ട്.
നിയമപരമായി തെറ്റില്ലെങ്കിലും സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയുള്ള എംഎൽഎമാരുടെ ഈ നടപടി ചർച്ചയാവുകയാണ്. ഇത് ഭരണപക്ഷ എംഎൽഎമാരുടെ ധൂർത്താണെന്ന് വിമർശനം ഉയരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എംഎൽഎമാർ ചികിത്സാ ചെലവ് ഇനത്തിൽ കൈപ്പറ്റിയ തുക സംബന്ധിച്ച വിവരാവകാശ രേഖയിലാണ് കണ്ണടകൾക്കായി ഇത്രയും രൂപ റീ ഇമ്പേഴ്‌സ് ചെയ്ത വിവരമുള്ളത്. സിപിഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആർ.എസ്‌പി (ലെനിനിസ്റ്റ് ) നേതാവായ കോവൂർ കുഞ്ഞുമോനും ജൂൺ 30ന് പണം കൈപ്പറ്റി. എ.എം. ആരിഫിന് മാർച്ച് 15നും ആംഗ്‌ളോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസിന് മെയ് 17 നും പണം കിട്ടി.
ചിറ്റയം ഗോപകുമാർ- 48,000 രൂപയും കോവൂർ കുഞ്ഞുമോൻ- 44,000രുപയും ജോൺ ഫെർണാണ്ടസ്- 45,700രൂപയും എ.എം. ആരിഫ്- 43,800 രൂപയും കണ്ണടയ്ക്കായി കൈപ്പറ്റി. ചികിൽസാ ചെലവിന്റെ പേരിൽ എംഎൽഎമാർ വൻ തുകകൾ എഴുതി എടുക്കാറുണ്ട്. എന്നാൽ കണ്ണടയ്ക്ക് വേണ്ടി ഇത്തരം തുകകൾ എഴുതിയെടുക്കുന്നതിന്റെ വിഷയങ്ങളാണ് ചർച്ചായാകുന്നത്. ഇവരെല്ലാം ഇടതുപക്ഷക്കാരാണ്. ആഡംബരത്തിനെതിരെ സംസാരിക്കുന്ന നേതാക്കൾ ഖജനാവിൽ നിന്ന് പണമെടുത്ത് പതിനായിരങ്ങളുടെ കണ്ണട വാങ്ങുന്നതാണ് ചർച്ചയാകുന്നത്. രണ്ടായിരം രൂപയ്ക്ക് പോലും നല്ല കണ്ണട കിട്ടും. അപ്പോഴാണ് ഈ ധൂർത്ത്.
നേരത്തെ മന്ത്രി ശൈലജ ടീച്ചർ 27000 രൂപയുടെ കണ്ണട വാങ്ങിയത് വലിയ ചർച്ചായായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദവുമെത്തുന്നത്. എന്നാൽ പ്രതിപക്ഷം ഈ വിഷയങ്ങൾ ഏറ്റെടുക്കില്ല. എംഎൽഎ എന്ന നിലയിൽ വൻ ആരോഗ്യ സഹായങ്ങൾ പ്രതിപക്ഷ എംഎൽഎമാരും എഴുതിയെടുക്കാറുണ്ട്. ഈ സാഹചര്യത്തിൽ വടികൊടുത്ത് അടിവാങ്ങുന്നത് പോലെ കണ്ണട വിവാദം സജീവ ചർച്ചയാക്കി പ്രതിപക്ഷം മാറ്റില്ല. ഇത് സർക്കാരിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ ചികിൽസാ ചെലവിന്റെ രേഖകളും പുറത്തുവന്നിരുന്നു. അതിലും പല മന്ത്രിമാരും അസ്വാഭാവികമായി തുക എഴുതി എടുത്തിട്ടുണ്ട്. ഇതും പ്രതിപക്ഷം ചർച്ചയാക്കിയില്ല.
2017 ഒക്ടോബർ 31 വരെ പൊതുഭരണവകുപ്പ് മുഖേന ചികിത്സാ ഇനത്തിൽ കൈപ്പറ്റിയ മെഡിക്കൽ റീ ഇംപേഴ്‌സ്‌മെന്റ് തുകസംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്ക് ചികിത്സായിനത്തിൽ അനുവദിക്കുന്ന തുകയ്ക്ക് പരിധികളൊന്നും നിഷ്‌കർഷിച്ചിട്ടില്ല. ഇത് പരമാവധി ഉപയോഗിക്കുകയാണ് എംഎൽഎ മാരും മന്ത്രിമാരും. ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവുമധികം പണം ചികിത്സയ്ക്കായി സർക്കാരിൽനിന്ന് വാങ്ങിയിട്ടുള്ളത്. രണ്ടാമത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മന്ത്രിസഭയിലെ അംഗങ്ങളാരുംതന്നെ വിദേശചികിത്സ നടത്തുന്നതിന് അപേക്ഷ നൽകിയിട്ടില്ല. എംഎൽഎയപ്പോൾ ചികിൽസയ്ക്ക് പണം എഴുതിയെടുത്ത് തോമസ് ചാണ്ടി വിവാദ നായകനായിരുന്നു.
പക്ഷേ മന്ത്രിയായ ശേഷം അദ്ദേഹം തുകയൊന്നും എഴുതിയെടുത്തിട്ടില്ല. നിലവിലെ നിയമപ്രകാരം ചെലവാക്കിയ പണം തിരികെ ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷയിൽ ആഡംബരനികുതി, ഭക്ഷണവില എന്നിവ ഒഴികെയുള്ള തുകയാണ് മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ് എന്നിവർക്ക് നൽകുന്നത്. ഒരു ചില്ലകാശ് പോലും ചികിൽസാ ഇനത്തിൽ എഴുതിയെടുക്കാത്ത മന്ത്രിമാരും ഉണ്ട്. തിലോത്തമനും എസ് മൊയ്തീനും രവീന്ദ്രനാഥും ഇക്കാര്യത്തിൽ വേറിട്ടു നിന്നു.