ന്റെ പിൻഗാമിയായി ഹില്ലരി ക്ലിന്റൺ വരണമെന്ന മോഹം സാധിക്കാതെ പോയതിന്റെ നിരാശയോടെയാണ് ബരാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് സ്ഥാനം വിട്ടൊഴിഞ്ഞശേഷം നടത്തിയ പ്രസംഗത്തിൽ സംസാരിച്ചത്. എന്നാൽ, പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അബിനന്ദിച്ച അദ്ദേഹം, എല്ലാ അമേരിക്കക്കാരോടും ട്രംപിന്റെ നിർദ്ദേശങ്ങൾക്കായി കാതോർക്കാൻ ആവശ്യപ്പെട്ടു. റോസ് ഗാർഡനിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ വൈറ്റ് ഹൗസിലെ 150-ഓളം ജീവനക്കാരും മാദ്ധ്യമപ്രവർത്തരും പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജോ ബിഡനും ഒപ്പമുണ്ടായിരുന്നു.

തന്റെ പാർട്ടിയുടെ തോൽവിയിൽ നിരാശയുണ്ടാവുക സ്വാഭാവികം. പക്ഷേ അത് താൽക്കാലികം മാത്രമാണ്. അമേരിക്കയുടെ ഐക്യതത്തിനും മുന്നേറ്റത്തിനും ഒരുമിച്ച് പോരാടേണ്ടവരാണ് പിന്നീട് നമ്മൾ. ട്രംപിന്റെ നേതൃത്വത്തിൽ അതിനായി യത്‌നിക്കുകയാണ് ഇനി ചെയ്യേണ്ടത്. ഇനി നാം ഡമോക്രാറ്റിക്കുകളോ റിപ്പബ്ലിക്കുകളല്ല, അമേരിക്കക്കാരും ദേശസ്‌നേഹികളുമാണെന്നും ഒബാമ പറഞ്ഞു. ഒബാമയുടെ പ്രസംഗം വികാര നിർഭരമായാണ് വൈറ്റ് ഹൗസ് ജീവനക്കാർ ശ്രമിച്ചത്.

എട്ടുവർഷം നീണ്ട ഭരണകാലയളവിൽ ജീവനക്കാരോട് വളരെയധികം സൗഹൃദത്തോടെയാണ് ഒബാമ പെരുമാറിയിരുന്നത്. ജീവനക്കാരും അതേ സ്‌നേഹം ഒബാമയ്ക്ക് തിരിച്ചുനൽകിയിരുന്നു. ട്രംപിനോടും സഹപ്രവർത്തകരോടും അതേ വിശ്വസ്തതയും സൗഹൃദവും പുലർത്തണമെന്ന് ഒബാമ ആവശ്യപ്പെട്ടു. ഒബാമ വൈറ്റ് ഹൗസ് ഒഴിയുന്നതിൽ കടുത്ത നിരാശയുണ്ടെന്ന് ജീവനക്കാരിലൊരാൾ പ്രതികരിച്ചു.

അതിനിടെ, ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വിജയിച്ചുവെന്ന വാർത്ത ടെലിവിഷനിൽക്കണ്ട് ഞെട്ടിയ ബ്രിട്ടനിലെ അമേരിക്കൻ അംബാസഡർ മാത്യു ബ്രൂസണിന്റെ പണി തെറിക്കുമെന്ന് ഉറപ്പായി. അമേരിക്കൻ എംബസ്സിയിൽ ചേർന്ന തിരഞ്ഞെടുപ്പ് പാർട്ടിക്കിടെ ഹില്ലരി ക്ലിന്റണിന്റെ വിജയം പ്രതീക്ഷിച്ച ബ്രൂസണിന് ട്രംപിന്റെ വിജയം ഉൾക്കൊള്ളാനായില്ല. തന്റെ നിരാശ മുഖത്ത് പ്രകടിപ്പിച്ചതോടെയാണ് ബ്രൂസൺ ട്രംപിന് അനഭിമതനാകുമെന്ന് ഉറപ്പായത്.

2013-ൽ ഒബാമയാണ് ബ്രൂസണെ ബ്രിട്ടനിൽ അംബാസഡറായി നിയോഗിച്ചത്. ഹില്ലരി പ്രസിഡന്റായാൽ ബ്രൂസൺ ബ്രിട്ടനിൽ തുടരുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ട്രംപ് അധികാരത്തിലേറിയതോടെ ബ്രൂസണിന് നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരുമെന്ന് ഉറപ്പായി. ലണ്ടനിലെ അമേരിക്കൻ അംബാസഡർ പദവി അമേരിക്കൻ നയതന്ത്ര തലത്തിൽ വളരെയേറെ വിലമതിക്കുന്ന തസ്തികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹായിക്കുന്ന ഉറ്റ അനുയായികളെയാണ് പ്രസിഡന്റുമാർ ഈ പദവി നൽകി ആദരിക്കാറുള്ളത്.