ബംഗ്ലാ കടുവകളെ പുകഴ്ത്തി പോസ്റ്റ്; 'മൈറ്റി ഓസീസ്' ഇത്രയും താഴരുതെന്ന് ആരാധകർ
- Share
- Tweet
- Telegram
- LinkedIniiiii
സെന്റ് വിൻസെന്റ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ട് സെമി കാണാതെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായതിന്റെ നിരാശയിലാണ് ആരാധകർ. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയോട് 24 പരാജയപ്പെട്ടപ്പോഴും അഫ്ഗാനിസ്ഥാൻ - ബംഗ്ലാദേശ് മത്സരം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഓസ്ട്രേലിയൻ ടീം. ബംഗ്ലാദേശ്, 12.1 ഓവറുകൾക്ക് ശേഷം അഫ്ഗാനെ തോൽപ്പിച്ചിരുന്നെങ്കിൽ ഓസീസ് സെമി ഫൈനലിൽ കടക്കുമായിരുന്നു. എന്നാൽ അതുണ്ടായിയില്ല. എട്ട് റൺസിന് അഫ്ഗാൻ ജയിക്കുകയുണ്ടായി. ഇതോടെ അഫ്ഗാൻ സെമി ഉറപ്പിക്കുകയും ഓസിസ് പുറത്താകുകയുമായിരുന്നു.
116 റൺസ് വിജയലക്ഷ്യമാണ് അഫ്ഗാൻ മുന്നോട്ടു വച്ചത്. എന്നാൽ ഇടവിട്ട് മഴ പെയ്തതിനെ തുടർന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി പുതുക്കി നിശ്ചയിച്ചു. എങ്കിലും ബംഗ്ലാദേശ് 17.5 ഓവറിൽ 105 റൺസെടുത്തു ബംഗ്ലാദേശ് പുറത്തായി. ഇതോടെ ബംഗ്ലാദേശിന് ഒപ്പം ഓസിസും ലോകകപ്പിൽ നിന്നും മടങ്ങേണ്ടിവന്നു.
ഇന്നലെ ഇന്ത്യയോടു തോറ്റതിനു ശേഷം, ബംഗ്ലാദേശിന്റെ വിജയത്തിനായുള്ള ഓസ്ട്രേലിയയുടെ കാത്തിരിപ്പും പാഴായി. അഫ്ഗാനിസ്ഥാനെ ബംഗ്ലാദേശ് തോൽപിച്ചിരുന്നെങ്കിൽ ഓസ്ട്രേലിയയ്ക്കു നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാകാമായിരുന്നു. സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാനോടു തോറ്റ് പ്രതിസന്ധിയിലായ ഓസീസിനെ ചൊവ്വാഴ്ച അഫ്ഗാൻ 'ഒരിക്കൽ കൂടി' തോൽപിച്ചെന്നും പറയാം.

എന്നാൽ മത്സരത്തിന് മുമ്പ് ഓസ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ അക്കൗണ്ട് വഴി ബംഗ്ലാദേശിനെ പിന്തുണ അറിയിച്ച് പോസ്റ്റിടുകയും ചെയ്തിരുന്നു. "കയറി വരൂ കടുവകളേ.." എന്നായിരുന്നു പോസ്റ്റ്. എന്നാൽ കടുത്ത പരിഹാസമാണ് പോസ്റ്റിനെതിരെ ഉണ്ടായത്. 'മൈറ്റി ഓസീസ്' ഇത്രയും താഴരുതെന്ന് ചില ആരാധകർ പറയുന്നത്.

അഫ്ഗാന്റെ കുഞ്ഞൻ സ്കോറിനെതിരെ മോശമായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. തൻസിദ് ഹസൻ (0), നജ്മുൽ ഹുസൈൻ ഷാന്റെ (5), ഷാക്കിബ് അൽ ഹസൻ (0) എന്നിവർ 23 റൺസിനിടെ പുറത്തായി. തൗഹിദ് ഹൃദോയ് (14), സൗമ്യ സർക്കാർ (10) എന്നിവരും വിക്കറ്റ് നൽകിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. 12.1 ഓവറിൽ ജയിക്കുകയെന്ന് പിന്നീട് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. അടുത്തടുത്ത പന്തുകളിൽ മഹ്മുദുള്ള (6), റിഷാദ് ഹുസൈൻ (0) എന്നിവരെ പുറത്താക്കി റാഷിദ് ഖാൻ, അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പിന്നീടുള്ള പ്രതീക്ഷ ലിറ്റൺ ദാസിൽ (49 പന്തിൽ പുറത്താവാതെ 54) മാത്രമായിരുന്നു. എന്നാൽ തസ്നിം ഹസനെ (3) ഗുൽബാദിൻ നെയ്ബും ടസ്കിൻ അഹമ്മദ് (2), മുസ്തഫിസുർ റഹ്മാൻ (0) എന്നിവരെ നവീൻ ഉൽ ഹഖും മടക്കിയതോടെ ബംഗ്ലാദേശ് തീർന്നു. കൂടെ ഓസ്ട്രേലിയയും. നവീനും റാഷിദും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയെ വെല്ലുവിളിച്ചു, ബാറ്റുകൊണ്ട് ഹിറ്റ്മാന്റെ മറുപടി
സൂപ്പർ 8 ൽ ബംഗ്ലാദേശിനെ തോൽപിച്ചു തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് അഫ്ഗാനോടു തോറ്റതോടെയാണു കാലിടറിത്തുടങ്ങിയത്. എന്നാലും ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. 'ഇന്ത്യക്കെതിരെ ജയിച്ചാൽ മാത്രമേ ഇനി മുന്നേറാനാവു. ഇന്ത്യയെ തോൽപ്പിക്കാൻ ഞങ്ങളെക്കാൾ മികച്ച മറ്റൊരു ടീമില്ല.' അഫ്ഗാനിസ്ഥാനോടു തോറ്റപ്പോൾ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ വാക്കുകളായിരുന്നു ഇത്. ഇന്ത്യയോടും തോറ്റതോടെ മിച്ചൽ മാർഷ് അതൊന്നു മാറ്റിപ്പറഞ്ഞു. 'രോഹിത് ശർമ ഇങ്ങനെ കളിച്ചാൽ തടയാൻ കുറച്ച് ബുദ്ധിമുട്ടാണ്'. ഓസ്ട്രേലിയയ്ക്കു സെമിയിലെത്താൻ ഇനി ബംഗ്ലാദേശ് കനിയണമെന്നും മാർഷ് മത്സരശേഷം സമ്മതിച്ചു.
സെന്റ് ലൂസിയയിൽ ഇന്ത്യയെ അനായാസം വീഴ്ത്താൻ ഇറങ്ങിയ ഓസീസിന് ആദ്യം അടിപതറി. 24 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തപ്പോൾ ഓസ്ട്രേലിയയുടെ മറുപടി ഏഴിന് 181 റൺസിൽ അവസാനിച്ചു. മൂന്നാം വിജയത്തോടെ സെമി ഉറപ്പാക്കി ഇന്ത്യ സേഫായി. എട്ട് റൺസ് വിജയമാണ് സൂപ്പർ 8ലെ അവസാന പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ നേടിയത്. ഇതോടെ ഒന്നാം ഗ്രൂപ്പിൽനിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാൻ സെമിയിലെത്തി. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ അഫ്ഗാനു നാലു പോയിന്റായി. മൂന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് രണ്ടു പോയിന്റു മാത്രമാണുള്ളത്.
ജയിക്കുമെന്നു വീരവാദം മുഴക്കിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ടോസ് ജയിച്ച് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. വിരാട് കോലിയെ തുടക്കത്തിൽ തന്നെ നഷ്ടമായപ്പോൾ ഇന്ത്യയൊന്നു പകച്ചു. എന്നാൽ രോഹിത് ശർമയുടെ ബാറ്റിന്റെ ചൂട് ഓസീസ് ബോളർമാരെ കാത്തിരിക്കുന്നുണ്ടായിരുന്നു. പവർപ്ലേ തീരുംമുൻപു തന്നെ രോഹിത് അർധ സെഞ്ചറി പിന്നിട്ടിരുന്നു. ഇടയ്ക്കു മഴയെത്തിയെങ്കിലും ഹിറ്റ്മാന്റെ വെടിക്കെട്ടിനെ തടുക്കാൻ അതിനും സാധിച്ചില്ല. ഏതാനും നിമിഷങ്ങൾക്കു ശേഷം കളി തുടങ്ങിയപ്പോൾ രോഹിത് അടി തുടർന്നു.
ചരിത്രം കുറിച്ച ഇന്നിങ്സ്
വെറും 19 പന്തുകളിലാണ് രോഹിത് അർധ സെഞ്ചറി പിന്നിട്ടത്. ട്വന്റി20 ലോകകപ്പിലെ വേഗമേറിയ ഫിഫ്റ്റി. മിച്ചൽ സ്റ്റാർക്കിന്റെ ഒരോവറിൽ നാലു സിക്സുകളും ഒരു ഫോറുമാണു ബൗണ്ടറിയിലേക്കു മൂളിപ്പറന്നത്. 41 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്റ്റൻ 92 റൺസാണ് അടിച്ചെടുത്തത്. എട്ടു സിക്സുകളും ഏഴു ഫോറുകളും രോഹിത് ബൗണ്ടറിയിലേക്കു പായിച്ചു. ചെറിയ വ്യത്യാസത്തിൽ സെഞ്ചറി നഷ്ടമായെങ്കിലും ഒരു കൂട്ടം റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് രോഹിത് ഗ്രൗണ്ട് വിട്ടത്.
ഓസ്ട്രേലിയയ്ക്കെതിരെ ട്വന്റി20 ക്രിക്കറ്റിൽ ഒരു താരം നേടുന്ന വേഗമേറിയ അർധ സെഞ്ചറിയാണിത്. ട്വന്റി20യിൽ 200 സിക്സുകൾ തികയ്ക്കുന്ന ആദ്യ താരവും രോഹിത് തന്നെ. ഒരു ട്വന്റി20 ലോകകപ്പ് ഇന്നിങ്സിൽ കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡും ഇനി ഇന്ത്യൻ ക്യാപ്റ്റനു സ്വന്തം. ട്വന്റി20യിൽ കൂടുതൽ റൺസെന്ന റെക്കോർഡിൽ പാക്ക് താരം ബാബർ അസമിനെ പിന്തള്ളി രോഹിത് ഒന്നാമതെത്തി. രാജ്യാന്തര മത്സരങ്ങളിൽ രോഹിത് ശർമയ്ക്ക് 4165 റൺസുണ്ട്. 4145 ആണ് ബാബർ അസമിന്റെ സ്കോർ. ഇന്ത്യൻ താരം വിരാട് കോലിക്ക് 4103 റൺസുണ്ട്.
പവർപ്ലേയിൽ ഒരു വിക്കറ്റു നഷ്ടത്തിൽ 60 റൺസാണ് ഇന്ത്യ നേടിയത്. രണ്ടാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് വിരാട് കോലിയെ നഷ്ടമായപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയുടെ രക്ഷാപ്രവർത്തനമാണു തുണച്ചത്. അഞ്ചു പന്തുകൾ നേരിട്ട കോലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ ടിം ഡേവിഡ് ക്യാച്ചെടുത്താണു കോലിയെ പുറത്താക്കിയത്. 4.1 ഓവറിൽ 43 റൺസാണ് ഇന്ത്യ നേടിയത്. പിന്നാലെ മഴയെത്തിയതോടെ ഏതാനും മിനിറ്റുകൾ കളി നിർത്തിവച്ചു. ഒരു ഭാഗത്തു രോഹിത് തകർത്തടിക്കുന്നതിനിടെ ഋഷഭ് പന്തും ഏതാനും ബൗണ്ടറികൾ കണ്ടെത്തിയെങ്കിലും അധികനേരം ക്രീസിൽ തുടരാൻ സാധിച്ചില്ല. 14 പന്തിൽ 15 റൺസെടുത്ത താരത്തെ മാർകസ് സ്റ്റോയ്നിസിന്റെ പന്തിൽ ജോഷ് ഹെയ്സൽവുഡ് ക്യാച്ചെടുത്തുപുറത്താക്കി. 8.4 ഓവറിൽ (52 പന്തുകൾ) ഇന്ത്യ 100 പിന്നിട്ടു. പിന്നാലെ രോഹിത് ശർമയെ സ്റ്റാർക്ക് ബോൾഡാക്കി.
സ്റ്റാർക്കിന്റെ പന്തിൽ തന്നെയായിരുന്നു സൂര്യകുമാർ യാദവിന്റേയും മടക്കം. വൈഡ് ലൈനിലൂടെ ചേർന്നുപോകുകയായിരുന്ന പന്ത് എഡ്ജ് ചെയ്ത് ഓസീസ് വിക്കറ്റ് കീപ്പർ മാത്യു വെയ്ഡ് പിടിച്ചെടുക്കുകയായിരുന്നു. ആദം സാംപയെറിഞ്ഞ 17ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടേയും ക്യാച്ചുകൾ ഓസീസ് ഫീൽഡർമാർ പാഴാക്കി. സ്റ്റോയ്നിസ് എറിഞ്ഞ 19ാം ഓവറിലെ ആദ്യ രണ്ടു പന്തുകൾ പാണ്ഡ്യ സിക്സർ പറത്തി. എന്നാൽ നാലാം പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച ശിവം ദുബെയെ ഡേവിഡ് വാർണർ ക്യാച്ചെടുത്തു പുറത്താക്കി. 28 റൺസുമായാണു ദുബെ ഡ്രസിങ് റൂമിലേക്കു മടങ്ങിയത്.
ലോകകപ്പ് ഫൈനലിലെ തോൽവിക്ക് മറുപടി
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറിൽ തന്നെ ഡേവിഡ് വാർണറെ (6) നഷ്ടമായി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ട്രാവിസ് ഹെഡ് (43 പന്തിൽ 76) മിച്ചൽ മാർഷ് (28 പന്തിൽ 37) സഖ്യം കൗണ്ടർ അറ്റാക്കിലൂടെ സ്കോർ ബോർഡ് മുന്നോട്ടുനീക്കി. ക്യാച്ചുകൾ കൈവിട്ട് ഇന്ത്യൻ ഫീൽഡർമാർ 'സഹായിച്ചതോടെ' പവർപ്ലേയിൽ ഓസീസ് സ്കോർ 65ൽ എത്തി. ഇരുവരും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് കുൽദീപ് യാദവിന്റെ പന്തിൽ അവിശ്വസനീയമായ ക്യാച്ചിലൂടെ അക്ഷർ പട്ടേൽ മാർഷിനെ പുറത്താക്കിയത്. പിന്നാലെയെത്തിയ ഗ്ലെൻ മാക്സ്വെലിനെയും (12 പന്തിൽ 20) പുറത്താക്കിയ കുൽദീപ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
എന്നാൽ ഒരറ്റത്ത് ആക്രമിച്ചു കളിച്ച ഹെഡ് സ്കോറിങ് കുറയാതെ നോക്കി. തന്റെ രണ്ടാം സ്പെല്ലിനെത്തിയ ജസ്പ്രീത് ബുമ്രയാണ് ഹെഡിനെ മടക്കി മത്സരത്തിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചത്. പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ ഓസീസിനെ 181 റൺസിൽ പിടിച്ചുകെട്ടി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് 2 വിക്കറ്റ് നേടി. ഏകദിന ലോകകപ്പിൽ ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ഓസിസിന് ട്വന്റി 20 ലോകകപ്പിൽ മറുപടി നൽകാൻ രോഹിത് ശർമയ്ക്കും സംഘത്തിനുമായി.