- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തിന്റെ സി.വി അനുരാഗ് വേഗരാജാവ്; വേഗറാണിയായി പാലക്കാടിന്റെ എസ്.മേഘ; സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിന്റെ കുതിപ്പ് തുടരുന്നു
തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജില്ലാ ചാമ്പ്യൻ പട്ടം നിലനിർത്താനുള്ള പാലക്കാടിന്റെ കുതിപ്പ് തുടരുന്നു.ട്രാക്കിലും ഫീൽഡിലും സമഗ്രമായ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് ജില്ല മുന്നേറുന്നത്.ഏറ്റവുമൊടുവിലായി സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ പാലക്കാടിന്റെ എസ് മേഘയാണ് വേഗറാണിയായി സുവർണ്ണനേട്ടം കൊയ്തത്.12.23സെക്കൻഡിൽ ആണ് മേഘ ഫിനിഷ് ചെയ്തത്.തൊട്ടടുത്ത് തന്നെ 12.35 സമയമെടുത്ത് ഫിനിഷ് ചെയ്ത പാലക്കാടിന്റെ തന്നെ നേഹ വി ആണ് വെള്ളി നേടിയത്.
കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ വിഭാഗത്തിൽ സി വി അനുരാഗ് വേഗരാജാവായി.തിരുവനന്തപുരം ജിവിരാജ സ്‌കൂളിലെ വിദ്യാർത്ഥിയാണ് അനുരാഗ്.നിലവിൽ 13 സ്വർണ്ണവുമായാണ് കായിക മേളയിൽ പാലക്കാട് മുന്നേറുന്നത്.100 പോയിന്റിന് മുകളിൽ നേടിക്കൊണ്ടുള്ള പോയിന്റ് പട്ടികയിലെ കുതിപ്പിലൂടെ ഇത്തവണയും ജില്ലാ ചാമ്പ്യൻ പട്ടം നിലനിർത്തുമെന്നുള്ള സൂചനയാണ് പാലക്കാട് നൽകുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ