- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോളങ് ഗാരോസിൽ ഈവട്ടവും ഇഗയെ വെല്ലാൻ ആരുമില്ല; ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കീരീടം പോളിഷ് താരം ചൂടിയത് ചെക് താരം കരോളിനയെ കീഴടക്കി; ഇഗ നേടിയത് കരിയറിലെ നാലാം ഗ്രാൻസ്ലാം കിരീടം
പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്വിയാടെക് നിലനിർത്തി. ചെക്ക് റിപ്പബ്ലിക് താരം കരോളിന മുക്കോവോയെ കീഴടക്കി തുടർച്ചയായ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടമാണ് നേടിയത്. 2020ൽ യുഎസിന്റെ സോഫിയ കെനിനെ കീഴടക്കി ആദ്യ ഫ്രഞ്ച് ഓപ്പൺ നേടിയിരുന്നു. പാരീസിലെ കോർട്ടിൽ ഇത് മൂന്നാമത് ട്രോഫിയാണ്.ഫൈനലിൽ കടുത്ത വെല്ലുവിളിയാണ് ചെക് താരം ഉയർത്തിയത്. രണ്ടാം സെറ്റ് മുക്കോവ പിടിക്കുകയും ചെയ്തു. സ്‌കോർ: 6-2, 5-7, 6-4.
കരിയറിലെ നാലാം ഗ്രാൻഡ് സ്ലാം കിരീടമാണ് സ്വിയടെക് നേടിയത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. ആദ്യ സെറ്റ് ഇഗ അനായാസം സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഫൈനലിൽ വരെ എത്തിയ ഇഗയ്ക്കു രണ്ടാം സെറ്റിൽ കാലിടറി. മുക്കോവ ശക്തമായി തിരിച്ചുവന്നു. മുക്കോവയുടെ ആദ്യ ഗ്രാൻസ്ലാം ഫൈനലായിരുന്നു. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ ലോക ഒന്നാം നമ്പർ താരത്തിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ മുചോവ മുട്ടുമടക്കി.
മറുനാടന്‍ മലയാളി ബ്യൂറോ