- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഒരു വർഷം മുൻപ് കാണാതായ വജ്രക്കല്ലുകൾ ഇപ്പോഴെങ്ങനെ കിട്ടി; പെരിയ നമ്പിക്കും പഞ്ചഗവ്യത്ത് നമ്പിക്കും മാത്രം കയറാൻ അധികാരമുള്ള സ്ഥലത്ത് മറ്റാരെങ്കിലും കയറിയിരുന്നോ ? അന്ന് തകൃതിയായി തിരഞ്ഞിട്ടും കിട്ടാത്ത വജ്രങ്ങൾ പെട്ടെന്ന് എങ്ങനെ വന്നു ?പൊലീസ് വിശദീകരണത്തിൽ തൃപ്തിയില്ലാതെ വിശ്വാസികൾ
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ ആഭരണഭാഗങ്ങൾ ഉൾപ്പെടുന്ന 26 വജ്രക്കല്ലുകളിൽ 12 എണ്ണം തിരികെ കിട്ടിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. കാണാതായി എന്നു രേഖപ്പെടുത്താത്ത എട്ട് കല്ലുകളും ഇതിൽ ഉൾപ്പെടുന്നു. വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 6 വരെ ഐ. ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വജ്രക്കല്ലുകൾ കിട്ടിയത്. വജ്രാഭരണങ്ങളുടെ ഭാഗങ്ങളും കല്ലുകളും മോഷ്ടിക്കപ്പെട്ടതല്ലെന്നും കാണാതായതാണെന്നുമാണ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്. കാണാതായത് വളരെ ചെറിയ കല്ലുകളാണെന്നും പലതും അടർന്നു പോയതാണെന്നുമാണ് ഇപ്പോൾ നൽകുന്ന വിശദീകരണം. ക്ഷേത്രത്തിലെ പെരിയനമ്പിയുടെയും പഞ്ചഗവ്യത്ത് നമ്പിയുടെയും നിയന്ത്രണത്തിലുള്ളതാണ് വജ്രക്കല്ലു പതിച്ച ഈ ആഭരണങ്ങൾ ശ്രീകോവിലിനോട് ചേർന്നുള്ള വിശ്വസേനന്റെ മുറിയോട് ചേർന്ന ഇരുട്ടുമുറിയിലാണ് സൂക്ഷിച്ചിരുന്നത്. നിത്യേന ഉപയോഗിക്കുന്ന ഇവ എടുക്കാൻ പെരിയ നമ്പിക്കും പഞ്ചഗവ്യത്ത് നമ്പിക്കും മാത്രമാണ് അധികാരമുള്ളത്. വിഗ്രഹത്തിന്റെ നെറ്റിക്കു മുകള
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ ആഭരണഭാഗങ്ങൾ ഉൾപ്പെടുന്ന 26 വജ്രക്കല്ലുകളിൽ 12 എണ്ണം തിരികെ കിട്ടിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. കാണാതായി എന്നു രേഖപ്പെടുത്താത്ത എട്ട് കല്ലുകളും ഇതിൽ ഉൾപ്പെടുന്നു. വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 6 വരെ ഐ. ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വജ്രക്കല്ലുകൾ കിട്ടിയത്.
വജ്രാഭരണങ്ങളുടെ ഭാഗങ്ങളും കല്ലുകളും മോഷ്ടിക്കപ്പെട്ടതല്ലെന്നും കാണാതായതാണെന്നുമാണ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്. കാണാതായത് വളരെ ചെറിയ കല്ലുകളാണെന്നും പലതും അടർന്നു പോയതാണെന്നുമാണ് ഇപ്പോൾ നൽകുന്ന വിശദീകരണം. ക്ഷേത്രത്തിലെ പെരിയനമ്പിയുടെയും പഞ്ചഗവ്യത്ത് നമ്പിയുടെയും നിയന്ത്രണത്തിലുള്ളതാണ് വജ്രക്കല്ലു പതിച്ച ഈ ആഭരണങ്ങൾ ശ്രീകോവിലിനോട് ചേർന്നുള്ള വിശ്വസേനന്റെ മുറിയോട് ചേർന്ന ഇരുട്ടുമുറിയിലാണ് സൂക്ഷിച്ചിരുന്നത്. നിത്യേന ഉപയോഗിക്കുന്ന ഇവ എടുക്കാൻ പെരിയ നമ്പിക്കും പഞ്ചഗവ്യത്ത് നമ്പിക്കും മാത്രമാണ് അധികാരമുള്ളത്. വിഗ്രഹത്തിന്റെ നെറ്റിക്കു മുകളിൽ ചാർത്തുന്ന ജമന്തിമാലയുടെയും മാണിക്യമാലയുടെയും ഭാഗങ്ങളാണ് കാണാതായിരുന്നത്.
ക്ഷേത്രം ഭരണസമിതി ചെയർമാൻ ഹരിപാലിന്റെ സാന്നിദ്ധ്യത്തിൽ ഇപ്പോൾ ജി. നിലവറ എന്നുവിളിക്കുന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പെരിയ നമ്പി വാരിക്കാട് വാസുദേവൻ നാരായണൻ, മുതൽപ്പിടി ലക്ഷ്മണൻ പോറ്റി, കീഴ്ശാന്തി ആറമ്പാടി വാസുദേവൻ എന്നിവരാണ് ക്രൈംബ്രാഞ്ച് ഐ. ജിയും ഡിവൈ.എസ്‌പിയും ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും ജെമ്മോളജിസ്റ്റിനും ഒപ്പം കയറി ആഭരണങ്ങൾ എടുത്തു കൊടുത്തത്.
കഴിഞ്ഞ വർഷം ജൂണിലാണ് വജ്രക്കല്ലുകൾ കാണാതായത് പുറത്തറിഞ്ഞത്. ഇതിന് 21 ലക്ഷം രൂപയാണ് അന്ന് വില കണക്കാക്കിയത്. പുതിയ പെരിയനമ്പിയായി വാരിക്കാട് വാസുദേവൻ നാരായണൻ ചുമതലയേൽക്കുമ്പോൾ രേഖകൾ പ്രകാരമുള്ള ആഭരണങ്ങൾ ഇല്ലാത്തതിനാൽ ഏറ്റെടുക്കാൻ ആദ്യം വിസമ്മതിച്ചിരുന്നു. തുടർന്ന് നിലവിലുണ്ടായിരുന്ന പെരിയ നമ്പി ഉപാർണം നരസിംഹം കുമാറിനെതിരെ ക്ഷേത്രം അധികൃതർ പൊലീസിൽ പരാതി നൽകി. ക്ഷേത്രം രേഖകളുടെ അടിസ്ഥാനത്തിൽ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യവും വജ്രാഭരണങ്ങൾ കാണാതായതിനെക്കുറിച്ച് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ക്ഷേത്രത്തിൽ നിന്ന് ഒരു വർഷം മുൻപ് കാണാതായ വജ്രക്കല്ലുകൾ ഇപ്പോഴെങ്ങനെ കിട്ടിയെന്നതിൽ ദുരൂഹത നിലനിൽക്കുന്നു. പെരിയനമ്പിക്കും പഞ്ചഗവ്യത്ത് നമ്പിക്കും മാത്രം കയറാൻ അധികാരമുള്ള മുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. എക്‌സിക്യൂട്ടീവ് ഓഫീസർക്കുപോലും ഇവിടെ പ്രവേശനമില്ല. ഈ മുറി പരിശോധിച്ചപ്പോൾ കല്ലുകൾ കിട്ടിയെന്നാണ് പറയുന്നത്.
2015 ഡിസംബറിലാണ് അന്നത്തെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ് പഞ്ചഗവ്യത്ത് നമ്പിക്ക് ചുമതല നൽകിയത്. പുതിയ പഞ്ചഗവ്യത്ത് നമ്പി ചുമതലയേൽക്കുമ്പോഴാണ് നിലവിലുള്ള പഞ്ചഗവ്യത്ത് നമ്പി പെരിയ നമ്പിയാകുന്നത്. പുതിയ പഞ്ചഗവ്യത്ത് നമ്പി 2016 ജൂണിൽ ചുമതലയേറ്റപ്പോഴാണ് മുതൽപ്പിടി പട്ടിക പ്രകാരമുള്ള കല്ലുകൾ ഇല്ലെന്ന് കണ്ടെത്തിയത്.
അന്ന് ചുമതലയൊഴിഞ്ഞ പെരിയനമ്പിക്കെതിരെ പൊലീസിൽ പരാതി വരുമെന്ന സാഹചര്യത്തിൽ തകൃതിയായി തിരഞ്ഞിട്ടും കാണാതിരുന്ന കല്ലുകൾ ഇപ്പോഴെങ്ങനെ കണ്ടെത്തി എന്നതാണ് ഉത്തരം കിട്ടാത്തചോദ്യം.