മുംബൈ: ഇന്ത്യൻ സിനിമയെ ദാവൂദ് ഇബ്രാഹിം പൂർണ്ണമായും നിയന്ത്രിക്കുമ്പോൾ ലേഡി സൂപ്പർസ്റ്റാർ പവദിയിലായിരുന്നു ശ്രീദേവി. ഈ നടിക്ക് ബോംബെയിലെ പല അധോലോകനായകരേയും അറിയാമായിരുന്നു. അത്തരത്തിലൊരു നടി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നു. കുടുംബവുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അതുകൊണ്ട് തന്നെ ശ്രീദേവിയുടെ മരണം കൊലപാതകമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. പക്ഷേ ദുബായ് പൊലീസ് അന്വേഷണം അവസാനിപ്പിച്ച കേസ് ഇനി ആരും പുനരന്വേഷിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ സ്വാഭാവിക മരണമായി ശ്രീദേവിയുടെ മരണം ചരിത്ര പുസ്തകങ്ങളിൽ ഇടം നേടും. പക്ഷേ വിവാദം ഒരിക്കലും തീരുകയുമില്ല.

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിൽ സംശയം വിട്ടൊഴിയാതെ പ്രമുഖർ. നടിയുടെ മരണം കൊലപാതകമാണെന്ന് ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. അധോലാകത്തിന്റെ ഇടപെടലിലും സ്വമാിക്ക് സംശയമുണ്ട്. നടി വീര്യം കൂടിയമദ്യം കഴിക്കാറില്ലെന്ന് രാജ്യസഭാംഗമായ അമർ സിങ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു പിന്നാലെയായിരുന്നു അമർ സിങ്ങിന്റെ പ്രതികരണം. ശ്രീദേവിയുടെ കുടുംബസുഹൃത്ത് കൂടിയാണ് അദ്ദേഹം. ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയുമാണ് സംവിധായകൻ രാം ഗോപാൽ വർമ പ്രതികരിച്ചത്. ശ്രീദേവിയുടെ ആരാധകർക്ക് അവർ ഏറെ പ്രിയപ്പെട്ടയാളാണ്. ആരേയും വേദനിപ്പിക്കുകയല്ല തന്റെ ഉദ്ദേശ്യം. എന്നാൽ 'ലേഡി സൂപ്പർ സ്റ്റാറി' ന്റെ മരണത്തിന്റെ പിന്നാമ്പുറകഥകൾ അവർക്ക് അറിയേണ്ടതുണ്ട് - അദ്ദേഹം പറയുന്നു.

മാത്രമല്ല, ശ്രീദേവി നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഫേസ്‌ബുക്കിൽ 'മൈ ലവ് ലെറ്റർ ടു ശ്രീദേവി ഫാൻസ്' എന്ന തലക്കെട്ടിൽ ഒരു കത്തും രാം ഗോപാൽ വർമ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ സിനിമാക്കാരും രാഷ്ട്രീയക്കാരും ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നഷ്ടമായത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകുന്നുണ്ട്. ദാവൂദിന്റെ ഇടപെടലുകൾ ചർച്ചയാതോടെയാണ് അന്വേഷണം ദുബായ് പൊലീസ് അവസാനിപ്പിച്ചതെന്ന ആരോപണും ഉയരുന്നു.

മാധ്യമങ്ങളും ചർച്ച തുടരുകയാണ്. അബോധാവസ്ഥയിൽ ശ്രീദേവിയുടെ മുങ്ങിമരണം. എന്താണ് അബോധാവസ്ഥയ്ക്കു കാരണമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. . ദുബായിലേക്ക് അടിയന്തര യാത്ര വേണമെന്നു ബോണി കപൂർ ഒരു സുഹൃത്തിനോടു പറഞ്ഞതായി സൂചനയുണ്ട്. 'സർപ്രൈസ് വിസിറ്റ്, ഡിന്നർ' എന്നിവ മറയാക്കി ബോണി എന്തെങ്കിലും ഒളിക്കുന്നുണ്ടോ എന്നതും ചർച്ചയാകുന്നു. എമിറേറ്റ്‌സ് ടവറിൽ ഒറ്റയ്ക്കായിരുന്ന ദിവസങ്ങളിൽ ശ്രീദേവി പുറത്തിറങ്ങിയില്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ടെന്നതും നിർണ്ണായകമാണ്. ബാത് ടബ്ബിൽ നിന്നു ശ്രീദേവിയുടെ മൃതശരീരം പുറത്തെടുത്തത് ആര്? ബോണിയോ പൊലീസോ എന്ന ചോദ്യവും സംശയത്തിന് ഇടനൽകുന്നു. ശ്രീദേവിയുടെ മരണം അറിഞ്ഞ ശേഷവും. ബോണി കപൂർ പൊലീസിനെ വിളിക്കാൻ രണ്ടര മണിക്കൂറിലധികം വൈകിയത് എന്തുകൊണ്ടെന്നും ചർച്ചകളിൽ വിഷയമാകുന്നു.

ദുബായിൽ നിന്ന് ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മുംബൈയിലെത്തിച്ചത്. ഇന്നാണ് സംസ്‌കാരം. ഏറെ അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമൊടുവിലാണ് മൃതദേഹം അനിൽ അംബാനിയുടെ പ്രത്യേക വിമാനത്തിൽ എത്തിച്ചത്. ഭർത്താവ് ബോണി കപൂർ, അനുജൻ സഞ്ജയ് കപൂർ, ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകൻ അർജുൻ കപൂർ എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു. ശ്രീദേവിയുടെ കുടുംബാംഗങ്ങൾ, അനിൽ അംബാനി, നടൻ അനിൽ കപൂർ തുടങ്ങിയവർ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവിടെനിന്ന് കോകില ബെൻ ഹോസ്?പിറ്റലിലെ ആംബുലൻസിലാണ് മൃതദേഹം ബോണി കപൂറും ശ്രീദേവിയും താമസിക്കുന്ന ലോഖണ്ഡാവലയിലെ ഗ്രീൻ ഏക്കേഴ്സിലേക്ക് കൊണ്ടുപോയത്.

ശനിയാഴ്ച രാത്രി 11.30-നാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ അവ്യക്തത നിലനിന്നിരുന്നതിനാൽ വിശദമായ ഫോറൻസിക് പരിശോധനകൾക്കുശേഷം, ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് മൃതദേഹം വഹിച്ച പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദുബായിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം മുന്നരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. കപൂർ കുടുംബാംഗങ്ങളും ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും ചേർന്നാണ് ശ്രീദേവിയുടെ മൃതദേഹം മോർച്ചറിൽ നിന്നും എറ്റുവാങ്ങിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി ദുബായ് പൊലീസ് ക്ലിയറൻസ് ലെറ്റർ നൽകിയതോടെയാണ് മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള തടസം നീങ്ങിയത്. തുടർന്ന് മുഹ്സിനയിലെ മെഡിക്കൽ സെന്ററിലെത്തിച്ച് മൃതദേഹം എംബാം ചെയ്തു.

എംബാം ചെയ്ത ശേഷം വൈകുന്നേരം ആറരയോടെയാണ് ദുബായ് വിമാനത്താവളത്തിൽ നിന്നും ശ്രീദേവിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം പുറപ്പെട്ടത്. വ്യവസായി അനിൽ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലേക്ക് എത്തിച്ചത് അതേസമയം ശ്രീദേവിയുടെ മരണത്തിലെ അന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ് വ്യക്തമാക്കി. പരാതി ലഭിച്ചാൽ മാത്രം തുടരന്വേഷണം നടത്തും. താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബിൽ ശ്രീദേവി മുങ്ങിമരിച്ചുവെന്ന കണ്ടെത്തൽ. പ്രോസിക്യുഷൻ ശരിവച്ചു.

ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണം. ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. തുടർന്ന് ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനേയും ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു.