ഒറ്റപ്പാലം: യുവനടൻ ശ്രീജിത്ത് രവി വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ കേസേന്വഷണത്തിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് സബ്കളക്ടറുടെ അന്വേഷണറിപ്പോർട്ടിലുള്ളതായി സൂചന. ഇതോട് സംഭവത്തിന് പുതിയ മാനം വന്നു. കുറ്റാരോപിതനായ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന സ്‌കൂൾ പ്രിൻസിപ്പലിന്റെ പരാതിപ്രകാരം പ്രാഥമിക അന്വേഷണം നടത്താൻ സ്‌കൂളിലെത്തിയ സിവിൽപൊലീസ് ഓഫീസർക്കെതിരെയാണ് റിപ്പോർട്ടിൽ പരാമർശമുള്ളത്. എന്നാൽ ശ്രീജിത്ത് രവിക്ക് വേണ്ടി ചരട് വലിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനും കളികൾ സജീവമാണ്.

അന്വേഷണം ആരംഭിക്കുന്നതിന് കാലതാമസം വരുത്തിയെന്നും പരാതിക്കാരോട് മോശമായി പെരുമാറിയെന്നും കേസ് മൂടിവെക്കാൻ ശ്രമിച്ചെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. പൊലീസിന്റെഭാഗംകൂടി കേട്ടിതിനുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും. പൊലീസന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കണ്ടത്തിനെത്തുടർന്ന് സ്‌കൂളധികൃതർ കളക്ടറെക്കണ്ട് പരാതി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സബ്കളക്ടറോട് അന്വേഷണറിപ്പോർട്ട് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച സ്‌കൂളിലെത്തിയ സബ്കളക്ടർ വിദ്യാർത്ഥികളിൽനിന്നും അദ്ധ്യാപകരിൽനിന്നും മൊഴിയെടുത്തു. ഇതിലാണ് പൊലീസിനെതിരെ വിമർശനമുള്ളത്. ശ്രീജിത് രവി അശ്ലീല ചേഷ്ട കാണിച്ചെന്ന കേസിനെ സംബന്ധിച്ചു പൊലീസിനെതിരെ ശിശുക്ഷേമ സമിതിക്കു വിദ്യാർത്ഥികളുടെ മൊഴി ലഭിച്ചിട്ടുണ്ട്. പത്തിരിപ്പാല പതിനാലാം മൈലിലെ സ്‌കൂളിൽ ഇന്നലെ നടന്ന തെളിവെടുപ്പിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പരാതിയിൽ ഉറച്ചുനിന്നു.

മൊഴി രേഖപ്പെടുത്താൻ ചില ഉദ്യോഗസ്ഥർ വിദ്യാർത്ഥിനികളെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെന്നാണ് ആക്ഷേപം. ആദ്യം പ്രിൻസിപ്പൽ നൽകിയ പരാതി അവഗണിക്കപ്പെട്ടെന്നും ചെയർമാൻ ഫാ. ജോസ് പോളിന്റെ നേതൃത്വത്തിലുള്ള സമിതി മുൻപാകെ അദ്ധ്യാപകർ മൊഴി നൽകിയതായാണു വിവരം. അദ്ധ്യാപകരും രക്ഷിതാക്കളും നിയമപരമായ ആശങ്കകൾ പങ്കുവച്ചു. വിദ്യാർത്ഥികൾക്കു സമിതി അംഗങ്ങൾ കേസുമായി ബന്ധപ്പെട്ട നിയമ ബോധവൽക്കരണം നൽകി. പരാതിക്കാരായ 14 വിദ്യാർത്ഥിനികളിൽ നിന്നും പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അദ്ധ്യാപകരിൽ നിന്നുമാണു വി.പി.കുര്യാക്കോസ്, സിസ്റ്റർ ടെസിൻ എന്നിവരും ജില്ലാ ശിശുസംരക്ഷണ ഓഫിസർ അനന്തനും ഉൾപ്പെട്ട സംഘം തെളിവെടുത്തത്. ഇതോടെ കേസ് ഒതുക്കി തീർക്കാനുള്ള നീക്കവും പൊളിഞ്ഞു.

പത്തിരിപ്പാല ചന്തയ്ക്കു സമീപം 27നു രാവിലെ 7.50നു നിർത്തിയിട്ട കാറിൽ മുൻവശത്തെ ഇടതു സീറ്റിൽ ഇരുന്നിരുന്ന ശ്രീജിത് സ്‌കൂളിലേക്കു നടന്നു പോയിരുന്ന പെൺകുട്ടികൾ കാൺകെ അശ്ലീലം കാണിച്ചെന്നാണു കേസ്.വ്യാഴാഴ്ച വൈകിട്ടു കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പരാതി കിട്ടയ ഉടൻ പൊലീസ് നടപടിയൊന്നും എടുത്തില്ല. നടനെ രക്ഷിക്കാനായിരുന്നു ശ്രമം. തുടർന്ന്, വിഷയം മാദ്ധ്യമങ്ങളിൽ വരികയും ചർച്ചചെയ്യാൻ ആരംഭിച്ചതോടും കൂടിയാണ് പൊലീസ് സ്‌കൂളിലെത്തി വിദ്യാർത്ഥികളിൽനിന്ന് മൊഴിയെടുത്തതും നടനെ കസ്റ്റഡിയിലെടുത്തതും. സബ് കലക്ടറുടെ റിപ്പോർട്ടിൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്കെതിരെ നടപടിക്കു ശുപാർശയുള്ളതായാണു വിവരം. പത്തിരിപ്പാല ചന്തയ്ക്കു സമീപം 27നു രാവിലെ 7.50നു നിർത്തിയിട്ട കാറിൽ മുൻവശത്തെ ഇടതു സീറ്റിൽ ഇരുന്നിരുന്ന ശ്രീജിത് സ്‌കൂളിലേക്കു നടന്നു പോയിരുന്ന പെൺകുട്ടികൾ കാൺകെ അശ്ലീലം കാണിച്ചെന്നാണു കേസ്.വ്യാഴാഴ്ച വൈകിട്ടു കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

താനൊന്നും അറിഞ്ഞില്ലെന്ന് മാദ്ധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞ ശ്രീജിത്ത് രവി പലതവണയാണ് മാറ്റിമാറ്റി കാര്യങ്ങൾ പറഞ്ഞത്. ആദ്യം പറഞ്ഞത് കാർ ഓടിച്ചത് താനല്ലെന്നും മറ്റാരോയാകുമെന്നുമാണ് പിന്നീട് പറഞ്ഞത് കാറിലിരുന്ന് സെക്‌സ് ചാറ്റ് നടത്തിയത് കണ്ട് പെൺകുട്ടികൾ തെറ്റിദ്ധരിച്ചെന്നാണ്. ഇപ്പോൾ പറയുന്നത് കാർ നമ്പർ എഴുതിയപ്പോൾ പെൺകുട്ടികൾക്ക് തെറ്റിയതാകാമെന്നുമാണ്. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ ഇതൊക്കെ പൊളിഞ്ഞതോടെയാണ് നടന് വിലങ്ങു വീണത്. പാതയോരത്തുകൂടി നടന്നുപോകുന്നതിനിടെ കാറിലിരുന്നു നഗ്‌നതാപ്രദർശനം നടത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും മൊബൈൽഫോണിൽ ചിത്രം പകർത്തിയെന്നുമാണു വിദ്യാർത്ഥിനികൾ ശ്രീജിത്തിനെതിരെ ഉയർന്ന ആദ്യ പരാതി. കാറിന്റെ നമ്പറും പരാതിക്കൊപ്പമുണ്ടായിരുന്നു. കാറിന്റെ ഉടമസ്ഥൻ ശ്രീജിത് രവിയാണെന്നു കണ്ടെത്തിയ പൊലീസ്, സ്‌കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം (പോസ്‌കോ) അനുസരിച്ചാണ് കേസ്.

കുട്ടികൾ സമീപത്തുണ്ടായിരുന്ന നാട്ടുകാരോടും പിന്നീട് അദ്ധ്യാപകരോടും പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയിതോടെയാണ് നടനെതിരെ അന്വേഷണം നീങ്ങിയത്. തുടർന്നു കണ്ടാലറിയാവുന്ന യുവാവെന്ന പേരിൽ പ്രതിചേർത്ത് 31നു കേസെടുത്തു. നാട്ടുകാർ നൽകിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തിൽ കാർ ശ്രീജിത്തിന്റെതാണെന്നു പൊലീസ് കണ്ടെത്തി. വിദ്യാർത്ഥികളുടെ സംഘത്തിലുണ്ടായിരുന്ന 16 പേരിൽ നിന്നു മൊഴിയെടുത്തു. വ്യാഴാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ കേസിൽ സാക്ഷിയായി ഉൾപ്പെടുത്തിയിട്ടുള്ള അകലൂർ സ്വദേശിയെ കാണിച്ചു തിരിച്ചറിയൽ നടപടി പൂർത്തിയാക്കിയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് അറിയിച്ചു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഉച്ചകഴിഞ്ഞു പാലക്കാട് കോടതിയിൽ ഹാജരാക്കിയ നടന് ജഡ്ജി കെ.പി.ഇന്ദിര ഉപാധികളോടെ ജാമ്യം അനുവദിച്ചു. ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തത്തുല്യമായ തുകയ്ക്കു രണ്ടുപേരുടെ ആൾജാമ്യവുമാണു പ്രധാന ഉപാധി. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും വ്യാഴാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.