- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത്രയും ദിവസം ഞാൻ ഇവിടെ ഒറ്റയ്ക്ക് സമരം ചെയ്തു; ഇത്രയും ആളുകളുടെ പിന്തുണ കാണുമ്പോൾ വിശ്വസിക്കാനാകുന്നില്ല; ഈ പിന്തുണ എനിക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല; മരിച്ചുപോയ അനിയനെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞു പരത്തുന്നത് ജനപിന്തുണയെ ഭയക്കുന്നവർ': ഏകാന്ത സമരത്തിൽ നിന്നും ആൾക്കുട്ടത്തിന് നടുവിൽ നിന്ന് ശ്രീജിത്ത് മറുനാടനോട് പറഞ്ഞത്
തിരുവനന്തപുരം: ആരുടേയും പിന്തുണയില്ലാതെ മഴയത്തും വെയിലത്തും നിരവധി ദിവസം ഞാൻ ഇവിടെ ഒറ്റയ്ക്ക് സമരം ചെയ്തിരുന്നു. ഇപ്പോൾ ഇത്രയും ആളുകളുടെ പിന്തുണ കാണുമ്പോൾ സത്യം പറഞ്ഞാൽ വിശ്വസിക്കാനാകുന്നില്ല. പക്ഷേ ഇത്രയും ആളുകളുടെ പിന്തുണ എനിക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല - സെക്രട്ടേറിയറ്റ് പടിക്കലെ തന്റെ നിരാഹാരം സമരം 766ാം ദിവസത്തിലേക്ക് കടക്കുമ്പോൾ പിന്തുണയെ കുറിച്ച് മറുനാടൻ മലയാളിയോട് ശ്രീജിത്ത് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ഏതാനം ദിവസം കൊണ്ട് ലഭിക്കുന്ന പിന്തുണ പലർക്കും കൊണ്ട് തുടങ്ങിയതിന്റെ ഭാഗമായിട്ടാണ് തന്റെ മരിച്ചുപോയ അനിയനെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞ് പരത്തുന്നതിന്റെ പിന്നിലെന്നും ശ്രീജിത് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ പതിനായിരകണക്കിനാളുകൾ പങ്കെടുത്ത സാമൂഹ്യ മാധ്യമ കൂട്ടായ്മയ്ക്ക് ശേഷവും ശ്രീജിത്തിനെ കാണാൻ നിരവധിപേരാണ് എത്തുന്നത്. സ്ഥിരമായി ശ്രീജിത് ഒറ്റയ്ക്ക് ഇരിക്കുന്ന ആ മരച്ചുവട്ടിലേക്ക് ഇപ്പോൾ സന്ദർശന പ്രവാഹമാണ്. ഇന്നലെ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കാനാകാത്ത നിരവധിപേരാണ് ഇന്നു
തിരുവനന്തപുരം: ആരുടേയും പിന്തുണയില്ലാതെ മഴയത്തും വെയിലത്തും നിരവധി ദിവസം ഞാൻ ഇവിടെ ഒറ്റയ്ക്ക് സമരം ചെയ്തിരുന്നു. ഇപ്പോൾ ഇത്രയും ആളുകളുടെ പിന്തുണ കാണുമ്പോൾ സത്യം പറഞ്ഞാൽ വിശ്വസിക്കാനാകുന്നില്ല. പക്ഷേ ഇത്രയും ആളുകളുടെ പിന്തുണ എനിക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല - സെക്രട്ടേറിയറ്റ് പടിക്കലെ തന്റെ നിരാഹാരം സമരം 766ാം ദിവസത്തിലേക്ക് കടക്കുമ്പോൾ പിന്തുണയെ കുറിച്ച് മറുനാടൻ മലയാളിയോട് ശ്രീജിത്ത് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ഏതാനം ദിവസം കൊണ്ട് ലഭിക്കുന്ന പിന്തുണ പലർക്കും കൊണ്ട് തുടങ്ങിയതിന്റെ ഭാഗമായിട്ടാണ് തന്റെ മരിച്ചുപോയ അനിയനെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞ് പരത്തുന്നതിന്റെ പിന്നിലെന്നും ശ്രീജിത് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇന്നലെ പതിനായിരകണക്കിനാളുകൾ പങ്കെടുത്ത സാമൂഹ്യ മാധ്യമ കൂട്ടായ്മയ്ക്ക് ശേഷവും ശ്രീജിത്തിനെ കാണാൻ നിരവധിപേരാണ് എത്തുന്നത്. സ്ഥിരമായി ശ്രീജിത് ഒറ്റയ്ക്ക് ഇരിക്കുന്ന ആ മരച്ചുവട്ടിലേക്ക് ഇപ്പോൾ സന്ദർശന പ്രവാഹമാണ്. ഇന്നലെ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കാനാകാത്ത നിരവധിപേരാണ് ഇന്നും സെക്രട്ടേറിയറ്റ് പടിക്കലേക്ക് എത്തിയത്. വടക്കൻ ജില്ലകളിൽ നിന്നെത്തിയ.വരും സെക്രട്ടേറിയറ്റിൽ വിവിധ ആവശ്യങ്ങൾ്കായി എത്തിയവരും ഇവിടെയെത്തി ശ്രീജിത്തിനെ കണ്ട് മടങ്ങുന്ന ദൃശ്യങ്ങളും സെക്രട്ടേറിയറ്റിന്മുന്നിൽ കാണാമായിരുന്നു. വിദ്യാർത്ഥികളുൾപ്പടെയുള്ളവർ ഇന്നും സെക്രട്ടേറിയറ്റ് പടിക്കലെത്തി.
അതേ സമയം ഇന്നലെ നടന്ന സാമൂഹ്യ മാധ്യമങ്ങളുടെ പ്രതിഷേധ കൂട്ടായ്മ വൻ വിജയമായതിന് ശേഷം നിരവധി രാഷ്ട്രീയ നേതാക്കളാണ് ഇന്ന് ഇവിടേക്ക് എത്തിയത്.സോഷ്യൽ മീഡിയ ആഹ്വാനത്തെ തുടർന്ന് ആയിരങ്ങൾ ഒഴുകിയെത്തിയ ശ്രീജിത്തിന്റെ സമരപന്തലിലേക്ക് ഇന്ന് നേതാക്കളുടെ ഒഴുക്കാണ്. കോൺഗ്രസ് നേതാവ് വി എം.സുധീരൻ, സിപിഎം നേതാവ് വി എസ് ശിവൻകുട്ടി, ശിവകുമാർ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ഇന്ന് ശ്രീജിത്തിനവെ സന്ദർശിച്ചു. ശ്രീജിത്തിന് പിന്തുണ തേടിയുള്ള ഒപ്പു ശേഖരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. വി എം സുധീരൻ ഇന്നലെയും ശ്രീജിത്തിനെ സന്ദർശിച്ചിരുന്നു.
ശ്രീജിത്തിന്റെ മരിച്ച് പോയ അനിയൻ ശ്രീജിവിനെ കുറിച്ച് മോശം അഭിപ്രായങ്ങൾ പടച്ച് വിടുന്നവർക്കതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എത്തുന്നവർ രേഖപ്പെടുത്തുന്നത്. ഇത്രയും ദിവസം ഇവിടെ ശ്രീജിത് സമരം ചെയ്തപ്പോൾ ശ്രീജിവിനെക്കുറിച്ച് ആരും ഒരു കുറ്റവും മോശം അഭിപ്രായവും നടത്തികണ്ടില്ല, ഇപ്പോൾ ശ്രീജിത്തിന് പിന്തുണയേറിവരുന്നത് കണ്ട അസ്വസ്ഥത ബാധിച്ചതാകാം പൊലീസുകാരും അവരെ പി്തുണയ്ക്കുന്നവരും ഇത്തരം അഭിപ്രായ പ്രകടനം നടത്തുന്നതിന് പിന്നിൽ എന്നാണ് ശ്രീജിത്തും അനുകൂലികളും പറയുന്നത്.
മരിച്ച് പോയ ഒരാളെക്കുറിച്ച് ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നവർ സ്വന്തം മനസാക്ഷിയോട് തന്നെ ചോദിച്ചാൽ മതി ചെയ്തത് ശരിയാണോ എ്ന്ന്. പിന്നെ പറയുന്നത് വെറുതെയല്ല അവർ പുണ്യാളന്മാരുമല്ല. എന്റെ അനിയൻ പൊലീസ് കസ്റ്റഡിയിൽ തന്നെയാണ് കൊല്ലപെട്ടത് അത് വീണ്ടും ആവർത്തിക്കുന്നു. നീതി ലഭിക്കും വരെ, അിതിന് ഇനി മരിക്കുകയാണ് വേണ്ടതെങ്കിൽ അതും ചെയ്യാൻ തയ്യാറാണെന്നാണ് ശ്രീജിത്ത് പറയുന്നത്. നാട്ടുകാർക്കും തന്നെ അത്തരത്തിൽ മോശമായ അഭിപ്രായമില്ലെന്ന് സമരപന്തലിലെത്തിയ നാട്ടുകാരും പറയുന്നു പിന്നെ ഈ നാട്ടുകാർ എന്ന് പറയുന്നത് പെൺകുട്ടിയുടെ ബന്ധുക്കളേയും പൊലീസുകാരെയും ആണെങ്കിൽ അവർ ശ്രീജിവിനെ കുറിച്ച് നല്ലത് പറയും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നും നാട്ടുകാർ ചോദിക്കുന്നു.
ഇന്നലത്തെ സമരത്തിൽ കണ്ട ജന പങ്കാളിത്തം കേരള സമൂഹത്തിന് ഈ വിഷയത്തിലുള്ള താൽപര്യമാണ് സൂചിപ്പിക്കുന്നതെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ സംഭവത്തെ നീതി ലഭിക്കത്തക്ക ഒന്നാക്കി മാറ്റണമെന്നുമാണ് മുൻ കെപിസിസി അദ്ധ്യക്ഷൻ വി എം സുധീരൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.ശ്രീജിത്തിന്റെ ആവശ്യമായ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ വീണ്ടും ശുപാർശ ചെയ്തിട്ടുണ്ട്. ഇത് സിബിഐ വീണ്ടും തള്ളുമോ എന്ന ഭയമുള്ളതിനാൽ തന്നെ ഹൈക്കോടതി വഴി സമീപിക്കാനും ശ്രീജിത്ത് തീരുമാനിച്ചിട്ടുണ്ട്.
ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സ്ഥാപിക്കാൻ കൊണ്ടു പിടിച്ചു ശ്രമിക്കുമ്പോൾ മറ്റൊരു ഉത്തരവും പുറത്തുവന്നു. ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് സർക്കാർ തന്നെ സ്ഥിരീകരിച്ച് കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. അങ്ങനെ ആത്മഹത്യയായിരുന്നില്ല അതെന്നും കൊലപാതകമാണെന്നും സർക്കാർ തന്നെ സമ്മതിച്ചതുമാണ്. പക്ഷേ പൊലീസ് അന്വേഷണം മാത്രം നടത്തിയില്ല. ഇത് പ്രതികളായ പൊലീസുകാരെ സഹായിക്കാനായിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിന്റെ സമരം വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കിയത്. ഇതോടെ നിൽക്കള്ളി ഇല്ലാതെ പൊലീസുകാർ മാറി. ശ്രിജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ സിഐ ഗോപകുമാർ അടക്കമുള്ളവർക്ക് വേണ്ടി സൈബർ ലോകത്ത് ഇടപെടൽ ശക്തമാക്കി.