- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസ ജീവിതം അവസാനിപ്പിച്ച് കോമഡി പരിപാടിക്കിറങ്ങി; പോളിട്ടിക്കൾ കറക്ട്‌നസ് വീരവാദത്തിൽ സൈബർ സഖാവായി; സൂപ്പർ ശരണ്യയിൽ അഭിനയിച്ച് ലക്ഷ്യമിട്ടത് സിനിമാ ലോകം കൈയടക്കാൻ; പീഡിപ്പിച്ചത് എട്ടു വയസ്സുള്ള കുട്ടിയുടെ അമ്മയെ; പരാതി പിൻവലിക്കാനും സമ്മർദ്ദം; ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ
കൊച്ചി: ഡിവൈഎഫ് ഐ നേതാവും സൈബർ സഖാവും വ്ളോഗറുമായ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ തന്നെ. ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്‌തെന്ന് അറിഞ്ഞതോടെയാണ് സർക്കാരിന് വേണ്ടപ്പെട്ട ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയത്. കൊല്ലം സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണു കേസ് രജിസ്റ്റർ ചെയ്തത്.
കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ളാറ്റിലുംവച്ചു പീഡിപ്പിച്ചു എന്നാണ് പരാതി. ഒളിവിലായ ശ്രീകാന്തിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. യൂട്യൂബ് വ്ളോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്തിനെതിരേ ഫേസ്‌ബുക്ക് പേജിലൂടെയാണു മീ ടൂ ആരോപണം ഉയർന്നത്. ഇയാളുടെ സുഹൃത്തായിരുന്ന യുവതി ഫേസ്‌ബുക്ക് പേജിലൂടെയും പീഡനവിവരം പങ്കുവച്ചിരുന്നു. സൈബർ സഖാക്കളിൽ പ്രമുഖനായിരുന്നു ശ്രീകാന്ത്. ഡിവൈഎഫ് ഐയിലും സജീവമായിരുന്നു.
മീ ടു ആരോപണത്തിന് പിന്നാലെ പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ജന്മദിനാഘോഷത്തിന്റെ പേരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആലുവയിലെ ഫ്ളാറ്റിൽ വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എല്ലാം മീ ടൂ പോസ്റ്റിൽ അവസാനിക്കുമെന്നായിരുന്നു ശ്രീകാന്ത് കരുതിയിരുന്നത്. എന്നാൽ യുവതി പൊലീസിലെത്തിയതോടെ അറസ്റ്റ് ഉറപ്പായി. ജാമ്യമില്ലാ കേസാണ് ഇത്.
തന്റെ പരിപാടികളിയൂടെ പൊളിറ്റിക്കൽ കറക്ട്നസിനെക്കുറിച്ച് സംസാരിച്ചയാൾ തന്നെ ബലാത്സംഗക്കേസിൽ പ്രതിയായത് കടുത്ത വിമർശനത്തിനിടയാക്കുന്നുണ്ട്. ഫേസ്‌ബുക്കിൽ ഏറെ കാഴ്‌ച്ചക്കാരുള്ള വ്ളോഗറായിരുന്നു ശ്രീകാന്ത് വെട്ടിയാർ. പ്രവാസിയായിരുന്ന ശ്രീകാന്ത് വെട്ടിയാർ നാട്ടിലെത്തിയ ശേഷം ചെറിയ കോമഡി പരിപാടികളിലൂടെ തുടങ്ങിയത്. പൊളിറ്റിക്കൽ കറക്ട്‌നസ് പാലിച്ചുകൊണ്ട് മാത്രമേ വീഡിയോ ചെയ്യുകയുള്ളൂവെന്ന ശ്രീകാന്തിന്റെ നിലപാട് ഏറെ ചർച്ചയായി.
നിറം, രൂപം, വംശീയത, ലിംഗം, മതം, ജാതി എന്നിവയെ ഒന്നും കളിയാക്കാതെയുള്ള ശ്രീകാന്തിന്റെ കോമഡി വീഡിയോകൾ വൈറലായിരുന്നു. സിപിഎം രാഷ്ട്രീയമാണ് അവതരിപ്പിച്ചത്. മുഖ്യധാര മാധ്യമങ്ങളിലും ശ്രീകാന്ത് നിറഞ്ഞു. മുൻനിര മാധ്യമങ്ങളിൽ അഭിമുഖങ്ങളടക്കം പ്രസിദ്ധീകരിക്കപ്പെട്ടു. സിനിമയിലും ശ്രീകാന്തിന് അവസരം ലഭിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ 'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
മറ്റ് ചില ചിത്രങ്ങളിലും അഭിനയിച്ചു. ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച താരമാണ് ശ്രീകാന്ത്. നേരത്തെ പേര് വെളിപ്പെടുത്താതെ യുവതി ഇയാൾക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും പിന്നീട് ശ്രീകാന്ത് വെട്ടിയാർ തന്നെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കി യുവതി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. കൊല്ലം സ്വദേശി നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽവെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽവെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാർ സുഹൃത്തുക്കൾവഴി പലവട്ടം സമ്മർദ്ദം ചെലുത്തിയെന്നും പറയുന്നു. ശ്രീകാന്ത് വെട്ടിയാറിന്റെ പീഡനത്തെക്കുറിച്ച് പരാതിക്കാരി സാമൂഹികമാധ്യമം വഴി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
മറുനാടന് മലയാളി ബ്യൂറോ