- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനായാസം ഈ വിജയം; ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസിൽ ശ്രീകാന്തിന് കിരീടം; കലാശപ്പോരാട്ടത്തിൽ കീഴടക്കിയത് ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ
പാരീസ്: ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് കിരീടം. ഫൈനലിൽ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്‌ത്തിയാണു ശ്രീകാന്ത് കിരീടം ചൂടിയത്. സ്‌കോർ: 21-14, 21-13. ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ കിരീടം കൂടിയാണിത്. 34 മിനിറ്റു നീണ്ട മത്സരത്തിൽ ശ്രീകാന്ത് അനായാസം വിജയം കണ്ടു. ആദ്യ സെറ്റിൽ ജാപ്പനീസ് താരത്തോട് മികച്ച ലീഡു നിലനിർത്തിയ ശ്രീകാന്ത്, രണ്ടാം ഗെയിമിലും അത് തുടരുകയായിരുന്നു. ജയത്തോടെ ഒരു കലണ്ടർ വർഷത്തിൽ നാലു സിംഗിൾസ് കിരീടം നേടുന്ന നാലാമത്തെ പുരുഷ താരമായി ശ്രീകാന്ത്. ലിൻ ഡാൻ, ലീ ചോങ് വെയ്, ചെൻ ലോങ് എന്നിവരാണ് മറ്റു താരങ്ങൾ. ദിവസങ്ങൾക്ക് മുൻപു നടന്ന ഡെന്മാർക്ക് ഓപ്പണിലും ശ്രീകാന്ത് കിരീടം നേടിയിരുന്നു. മലയാളി താരം എച്ച്.എസ്.പ്രണോയിയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചത്.
പാരീസ്: ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് കിരീടം. ഫൈനലിൽ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്‌ത്തിയാണു ശ്രീകാന്ത് കിരീടം ചൂടിയത്. സ്‌കോർ: 21-14, 21-13. ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ കിരീടം കൂടിയാണിത്.
34 മിനിറ്റു നീണ്ട മത്സരത്തിൽ ശ്രീകാന്ത് അനായാസം വിജയം കണ്ടു. ആദ്യ സെറ്റിൽ ജാപ്പനീസ് താരത്തോട് മികച്ച ലീഡു നിലനിർത്തിയ ശ്രീകാന്ത്, രണ്ടാം ഗെയിമിലും അത് തുടരുകയായിരുന്നു.
ജയത്തോടെ ഒരു കലണ്ടർ വർഷത്തിൽ നാലു സിംഗിൾസ് കിരീടം നേടുന്ന നാലാമത്തെ പുരുഷ താരമായി ശ്രീകാന്ത്. ലിൻ ഡാൻ, ലീ ചോങ് വെയ്, ചെൻ ലോങ് എന്നിവരാണ് മറ്റു താരങ്ങൾ. ദിവസങ്ങൾക്ക് മുൻപു നടന്ന ഡെന്മാർക്ക് ഓപ്പണിലും ശ്രീകാന്ത് കിരീടം നേടിയിരുന്നു. മലയാളി താരം എച്ച്.എസ്.പ്രണോയിയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചത്.