- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 കേസുകളിലായി പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി വിവരാവകാശ ഓഫീസർ; നാട്ടുകാരിൽനിന്നു പണം അടിച്ചുമാറ്റിയ തട്ടിപ്പുകാരി ഓഫീസിൽ ഹാജർ; പക്ഷേ, വൈക്കം സ്വദേശി ശ്രീലതയെ പൊലീസിനു മാത്രം കിട്ടില്ല
ആലപ്പുഴ: പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി. സർക്കാർ ബുക്കിൽ വിവരാവകാശ ഓഫീസർ. പ്രമോഷൻ കിട്ടിയാൽ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട്. നിയമത്തെ വെല്ലുവിളിച്ച് ഓഫീസർ വിലസുന്നത് സഹജീവനക്കാരുടെ ഒത്താശയോടെ. ജോലിക്ക് വരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുമ്പോഴും വിവരാവകാശ രേഖകളിൽ ഇപ്പോഴും തഹസീൽദാർ. റവന്യൂ വകുപ്പിൽ ഡപ്യൂട്ടി തഹസീൽദ
ആലപ്പുഴ: പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി. സർക്കാർ ബുക്കിൽ വിവരാവകാശ ഓഫീസർ. പ്രമോഷൻ കിട്ടിയാൽ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട്.
നിയമത്തെ വെല്ലുവിളിച്ച് ഓഫീസർ വിലസുന്നത് സഹജീവനക്കാരുടെ ഒത്താശയോടെ. ജോലിക്ക് വരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുമ്പോഴും വിവരാവകാശ രേഖകളിൽ ഇപ്പോഴും തഹസീൽദാർ. റവന്യൂ വകുപ്പിൽ ഡപ്യൂട്ടി തഹസീൽദാറായി പ്രവർത്തിക്കുന്ന വൈക്കം സ്വദേശിനി ശ്രീലതയുടെ കഥ ഇങ്ങനെ.
വിവിധ കോടതികളിലായി പതിനഞ്ചോളം കേസുകളുണ്ട് ശ്രീലതക്കെതിരേ. മിക്കവയും ക്രിമിനൽ കേസുകൾ. നാട്ടുകാരെ മുഴുവൻ പറ്റിച്ച് പണം അടിച്ചുമാറ്റിയ തട്ടിപ്പുകാരി. അന്വേഷിച്ചെത്തുമ്പോൾ വീടുകൾമാറിയും ട്രാൻസ്ഫർ വാങ്ങിയും ശ്രീലത ഉന്നത ഉദ്യോഗസ്ഥയായി വിലസുകയാണ്. ഉന്നത ഉദ്യോഗസ്ഥയെങ്കിലും പൊലീസിന് ഇവരെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ കോടതി ഇവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഗത്യന്തരമില്ലാതെ ആലപ്പുഴ പൊലീസ് ഇവർക്കെതിരെ മേലുദ്യോഗസ്ഥന് പരാതിയും നൽകി, ഇവർ എപ്പോൾ ഓഫീസിൽ എത്തിയാലും പൊലീസിനെ വിവരമറിയിക്കണമെന്ന്. പക്ഷെ ഒന്നും സംഭവിച്ചില്ല. ശ്രീലത ഓഫീസിൽ വരികയും ഹാജർ വെയ്ക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.
ഇതിനിടയിൽ ആവശ്യക്കാരന് വിവരാവകാശ രേഖകൾ സ്വന്തം കൈപ്പടയിൽ എഴുതി നൽകുകയും ചെയ്യുന്നുണ്ട്. ഇവർ കൃത്യമായി ശമ്പളം വാങ്ങുന്നതായും രേഖകൾ തെളിയിക്കുന്നുണ്ട്. ആലപ്പുഴ താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസീൽദാരായ ശ്രീലത ഇപ്പോൾ സ്‌പെഷ്യൽ സഹസീൽദാർ (എൽആൻഡ്എ)വിഭാഗത്തിൽ ജൂനിയർ സൂപ്രണ്ടാണ്.
ആലപ്പുഴ സി ജെ എം കോടതി അടക്കം അഞ്ചോളം കോടതികൾ ശ്രീലതക്കെതിരെ സമൻസയിച്ചിട്ടും കഴിഞ്ഞ നാലുവർഷമായി കോടതിയിൽ ഹാജരായിട്ടില്ല. നാട്ടുകാരുടെ കൈയിൽനിന്നും കണക്കിൽ കവിഞ്ഞ പണം കൈപ്പറ്റി തിരിച്ചു നൽകാതെ പറ്റിച്ചതിനാണ് കേസ്. സി സി നമ്പർ 166/2012 ആയി സി ജെ എം കോടതി അയച്ച സമൻസ് കൈപ്പറ്റിയശേഷം കോടതിയിൽ ഹാജരാകാതെ കറങ്ങി നടക്കുകയാണു ശ്രീലത. വാറണ്ടുമായി പൊലീസ് ഓഫീസിൽ കയറിയിറങ്ങുന്നത് നിർത്താനായി റവന്യൂ റിക്കവറി വിഭാഗത്തിൽ ജോലിചെയ്തിരുന്ന ശ്രീലത മേലുദ്യോഗസ്ഥരുടെ സ്വാധീനത്തോടെ ഓഫീസിൽനിന്നും ട്രാൻസ്ഫർ വാങ്ങി അധികം പ്രാധാന്യമില്ലാത്ത വകുപ്പിലേക്ക് മാറി.
എന്നാൽ ഒരിക്കൽ പൊലീസ് ഇവിടെ കടന്നുചെന്ന് ഇവരെ അറസ്റ്റു ചെയ്തപ്പോൾ തഹസീൽദാർ നേരിട്ട് ഇടപെട്ട് അവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കാമെന്ന വ്യവസ്ഥയിലായിരുന്നു വിട്ടയച്ചത്. അതിനുശേഷം തഹസീൽദാർ ഇവരെ കോടതിയിലെത്തിക്കാനോ ശ്രീലതയാകട്ടെ കോടതിയിൽ പോകാനോ തയ്യാറായില്ല. ഇപ്പോൾ എൽ പി നമ്പർ 11/2014 എന്ന പേരിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ശ്രീലതയെ അന്വേഷിച്ച് പണം നൽകിയവരിൽ പലരും ഓഫീസിൽ കയറിയിറങ്ങുന്നത് ഇപ്പോൾ സഹജീവനക്കാർക്ക് ശല്യമായി തീർന്നിട്ടുണ്ട്. ആദ്യമൊക്കെ സഹായമെന്ന തരത്തിൽ ശ്രീലതയെ സംരക്ഷിച്ചിരുന്ന സഹപ്രവർത്തകർക്ക് ഇപ്പോൾ സ്വസ്ഥത നഷ്ടപ്പെട്ടതായി പലരും പറഞ്ഞുതുടങ്ങി. ശ്രീലതയുടെ വഴിവിട്ട ഇടപാടുകൾക്ക് ചില ഉന്നതരുടെ സഹായമുണ്ടായിരുന്നുവെന്നു പണം നഷ്ടപ്പെട്ടവർ പറഞ്ഞു. ഇവർക്ക് ഓഫീസിൽ നല്ല പിടിപാടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഓഫീസിൽ ഇരുന്ന് ഇത്തരം പണമിടപാടുകൾ നടത്താൻ മുതിർന്ന ഉദ്യോഗസ്ഥർ അനുവദിച്ചതെന്ന ആരോപണവും ഉയരുകയാണ്.
ശ്രീലത ഇപ്പോഴും ഡപ്യൂട്ടി തഹസീൽദാരായി ജോലിനോക്കുന്നവെന്ന വിവരാവകാശ രേഖ