- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസയിൽ കഴിയുന്ന നടന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ
കൊച്ചി: മലയാള സിനിമയിലെ തലമുതിർന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് പക്ഷാഘാതം. കൊച്ചയിലെ ആസ്റ്റർ മെഡിസിറ്റിയിലാണ് ശ്രീനിവാസൻ ചികിൽസയിലുള്ളത്. അരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്നാണ് ആശുപത്രി അറിയിച്ചത്. അറുപത്തിയൊന്നുകാരനായ ശ്രീനിവാസനെ ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിലാണ് ശ്രീനിവാസൻ ഇപ്പോഴുള്ളത്. നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യനിലയിൽ മറ്റ് പ്രശ്നമില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. മസ്തിഷ്‌ക രക്തസ്രാവം സംഭവിക്കുമ്പോഴാണ് അതിന്റെ ഭാഗമായി ശരീരത്തിൽ തളർച്ച അനുഭവപ്പെടുന്നത്. തലച്ചോറിൽ ഏതുഭാഗത്താണ് രക്തസ്രാവം ഉണ്ടായത് എന്നതിന് അനുസരിച്ച് അതുമായി ബന്ധപ്പെട്ട ശരീരഭാഗത്തിന് തളർച്ച അനുഭവപ്പെടും. എത്രയും വേഗം ചികിത്സ തേടുന്നുവോ അത്രയും ആഘാതം കുറയും. ശ്രീനിവാസന്റെ നില ഗുരുതരമല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്
കൊച്ചി: മലയാള സിനിമയിലെ തലമുതിർന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് പക്ഷാഘാതം. കൊച്ചയിലെ ആസ്റ്റർ മെഡിസിറ്റിയിലാണ് ശ്രീനിവാസൻ ചികിൽസയിലുള്ളത്. അരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്നാണ് ആശുപത്രി അറിയിച്ചത്. അറുപത്തിയൊന്നുകാരനായ ശ്രീനിവാസനെ ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഐസിയുവിലാണ് ശ്രീനിവാസൻ ഇപ്പോഴുള്ളത്. നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യനിലയിൽ മറ്റ് പ്രശ്നമില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. മസ്തിഷ്‌ക രക്തസ്രാവം സംഭവിക്കുമ്പോഴാണ് അതിന്റെ ഭാഗമായി ശരീരത്തിൽ തളർച്ച അനുഭവപ്പെടുന്നത്. തലച്ചോറിൽ ഏതുഭാഗത്താണ് രക്തസ്രാവം ഉണ്ടായത് എന്നതിന് അനുസരിച്ച് അതുമായി ബന്ധപ്പെട്ട ശരീരഭാഗത്തിന് തളർച്ച അനുഭവപ്പെടും. എത്രയും വേഗം ചികിത്സ തേടുന്നുവോ അത്രയും ആഘാതം കുറയും. ശ്രീനിവാസന്റെ നില ഗുരുതരമല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്‌കൂൾ അദ്ധ്യാപകനും, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. തന്റെ സ്‌കൂൾ ജീവിതം ശ്രീനി കതിരൂർ ഗവ. സ്‌കൂളിലും, കലാലയജീവിതം പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിലുമാണ് പൂർത്തിയാക്കിയത്. പിന്നീട് അദ്ദേഹം മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു.
സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു.
കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. ഇതോടെ മലയാള സിനിമയിലെ കഥാകൃത്തുക്കളിൽ പ്രധാനിയായി ശ്രീനിവാസൻ മാറി. ഇതിനിടെയിൽ നടനായും മലയാളികളെ ചിരിപ്പിച്ചു. സംവിധാനം ചെയ്ത ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായി.
ആക്ഷേപ ഹാസ്യത്തിലൂടെ സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുകയായിരുന്നു ശ്രീനിവാസൻ. മകൻ വിനീത് ശ്രീനിവാസനും പിന്നീട് അച്ഛന്റെ വഴിയേ നടനും തിരക്കഥാകൃത്തും സംവിധായകനുമായി. ഗായകനുമാണ്. രണ്ടാമത്തെ മകൻ ധ്യാൻ ശ്രീനിവാസനും സിനിമയിൽ പിഴച്ചില്ല.