- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികാരകൊലയ്ക്ക് വേണ്ടി പട്ടിക തയ്യാറാക്കി; ആർഎസ്എസുകാരുടെ വിവരങ്ങൾ ശേഖരിച്ചു കൈമാറി; പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ; പിടിയിലായതു കൊടുവായൂർ സ്വദേശി ജിഷാദ് ബി
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോങ്ങാട് ഫയർഫോഴ്‌സ് സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദാണ് അറസ്റ്റിലായത്.
പ്രതികാരകൊലയ്ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരിൽ ഒരാളാണ് ജിഷാദ്ബി. ആർഎസ്എസുകാരുടെ വിവരങ്ങൾ ശേഖരിച്ചു കൈമാറുന്ന റിപ്പോർട്ടർ ആണ് എന്നും അന്വേഷണ സംഘം പറഞ്ഞു.
കോങ്ങാട് ഫയർ സ്റ്റേഷനിലാണ് ജിഷാദ്ബി ജോലി ചെയ്യുന്നത്. 2017 മുതൽ ഫയർഫോഴ്‌സിൽ ജോലി ചെയ്തു വരികയാണ്. കൊടുവായൂർ സ്വദേശിയാണ് ഇയാൾ.
ഇയാളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ ഇയാൾ പങ്കെടുത്തു എന്നാണ് പൊലീസ് നൽകുന്ന സൂചന.
ഏപ്രിൽ പതിനാറിനു പാലക്കാട് മേലാമുറിയിൽ വച്ചാണ് ആർഎസ്എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു ഇരുചക്ര വാഹനങ്ങളിൽ എത്തിയ ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകൾ കഴിയും മുൻപായിരുന്നു കൊലപാതകം.
ഏപ്രിൽ 15-ന് എലപ്പുള്ളിയിൽ പി.എഫ്.ഐ. പ്രാദേശികനേതാവ് സുബൈർ വെട്ടേറ്റുമരിച്ചതിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്. സുബൈർ എലപ്പുള്ളിയിലെ കുപ്പിയോട് വെട്ടേറ്റുമരിച്ച് 24 മണിക്കൂർ തികയുന്നതിനുമുമ്പാണ് ശ്രീനിവാസനെതിരേ ആക്രമണം നടന്നത്.
മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറുപേരിൽ മൂന്നുപേരാണ് ഏപ്രിൽ 16-ന് മേലാമുറിയിലെ കടയിൽക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഘത്തിലുൾപ്പെട്ടവരും ഗൂഢാലോചനയിൽ പങ്കെടുത്തവരുമടക്കം എസ്.ഡി.പി.ഐ.-പി.എഫ്.ഐ.ഭാരവാഹികളും അനുഭാവികളുമാക്കം 21 പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മുപ്പതോളം പ്രതികളുള്ളതായാണ് പൊലീസ് അറിയിച്ചിരുന്നത്.
ശ്രീനിവാസൻ കൊലക്കേസിൽ കൊലയാളികൾ ഉപയോഗിച്ച ഒരു ബൈക്കു കൂടി കണ്ടെത്തി. പ്രതി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പി കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്. ശ്രീനിവാസനെ വെട്ടിക്കൊന്ന സംഘത്തിലുള്ള ഫിറോസുമായി നടത്തിയ തെളിവെടുപ്പിനിടയിലാണ് രക്തക്കറയുള്ള ബൈക്ക് കണ്ടെത്തിയത്.
പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ അരികിൽ മരങ്ങളുടെ മറവിലായിരുന്നു ബൈക്ക് ഒളിപ്പിച്ചിരുന്നത്. നേരത്തെ കൊലയാളികൾ സഞ്ചരിച്ച ബൈക്കുകളിൽ ഒന്നിന്റെ അവശിഷ്ടം ഓങ്ങല്ലൂരിൽ വാഹനം പൊളിച്ചു വിൽക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് തെളിവെടുത്തിരുന്നു.
അന്ന് രണ്ട് ബൈക്കുകളുടെ അവശിഷ്ടം കിട്ടി. വാഹന നമ്പറും ശരിയായിരുന്നു. എന്നാൽ, അതിലൊന്ന് കൃത്യത്തിൽ പങ്കെടുത്ത ബൈക്കിന്റേത് അല്ലെന്ന് വൈകാതെ പൊലീസ് തിരിച്ചറിഞ്ഞു. തെറ്റദ്ധരിപ്പിക്കാൻ വേണ്ടി നമ്പർ പ്ലേറ്റ് മാത്രം ഉപേക്ഷിച്ചത്. ബൈക്കിന്റെ വിവിധ ഭാഗങ്ങളിൽ രക്തക്കറ കണ്ടെത്തിയതിനാൽ ഫൊറൻസിക് സംഘം പരിശോധന നടത്തി.
മറുനാടന് മലയാളി ബ്യൂറോ