- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതേതര രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങളുടെ മേൽ മാത്രം സർക്കാർ നിയന്ത്രണങ്ങൾ തുടരുന്നത് അഭികാമ്യമല്ല; സിഖ് ഗുരുദ്വാരകളുടെ നടത്തിപ്പ് മാതൃകയാക്കി കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം ഭക്തർക്ക് കൈമാറണമെന്ന് ശ്രീ ശ്രീ രവിശങ്കർ
തൃശൂർ: ക്ഷേത്രങ്ങളുടെ ഭരണം ഭക്തർക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്ന് ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ. തൃശൂരിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വാർഷിക സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങളുടെ മേൽ മാത്രം സർക്കാർ നിയന്ത്രണങ്ങൾ തുടരുന്നത് അഭികാമ്യമല്ല. സിഖ് ഗുരുദ്വാരകളുടെ നടത്തിപ്പ് മാതൃകയാക്കി കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും നടത്തിപ്പിനും വിശ്വാസികളുടെ നേതൃത്വത്തിൽ സംവിധാനങ്ങളുണ്ടാകണം.
ക്ഷേത്ര വിശ്വാസങ്ങളിലും ആചാരങ്ങളിലും സർക്കാർ ഇടപെടുന്നതും ശരിയല്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാൻ എല്ലാ മതവിഭാഗങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്. സർക്കാർ അത് തടയരുത്. വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനനുവദിക്കുമ്പോഴാണ് സമൂഹത്തിൽ മതപരമായ ഐക്യവും സഹവർത്തിത്വവും വളരുന്നത്. ക്ഷേത്രങ്ങൾ പ്രാർത്ഥനയ്ക്കുള്ള കേന്ദ്രങ്ങൾ മാത്രമല്ലെന്നും ശ്രീശ്രീ രവിശങ്കർ ചൂണ്ടിക്കാട്ടി. അറിവിന്റേയും സംസ്‌കാരത്തിന്റേയും കേന്ദ്രങ്ങളായി ക്ഷേത്രങ്ങൾ മാറണം. ധ്യാനം, യോഗ എന്നിവ പരിശീലിപ്പിക്കപ്പെടണം. ധർമ്മാനുഷ്ഠാനത്തിന് പ്രേരണ നൽകണം.
സമിതി സംസ്ഥാന അധ്യക്ഷൻ പ്രൊഫ. കൃഷ്ണവർമ്മരാജ അധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി, സ്വാമി ഉദിത് ചൈതന്യ, ഡോ.സി.വി. ആനന്ദബോസ്, ഡോ.എൻ. ഗോപാലകൃഷ്ണൻ, കെ.പി. നീലകണ്ഠൻ മാസ്റ്റർ, കെ.പി. ശശികല ടീച്ചർ, ടി. നാരായണൻകുട്ടി, എ.പി. ഭരത്കുമാർ തുടങ്ങിയവരും സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ