- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേഹമാസകലം കടിച്ചു പരിക്കേൽപ്പിച്ചു; തലയിണയമർത്തി കൊല്ലാനും ശ്രമിച്ചു; മലയാളി മാധ്യമ പ്രവർത്തകയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരൻ; ശ്രുതിയോട് പണം ആവശ്യപ്പെട്ടെന്നും ഭർതൃപീഡനമാണ് മരണത്തിന് പിന്നിലെന്നും ബന്ധുക്കൾ
ബംഗളൂരു: ബംഗളുരുവിലെ മലയാളി മാധ്യമപ്രവർത്തകയും റോയിട്ടേഴ്‌സന്റെ സബ്എഡിറ്ററുമായിരുന്ന ശ്രുതി നാരായണന്റെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി സഹോദരൻ നിഷാന്ത് രംഗത്ത്.ഭർതൃപീഡനം മൂലമാണ് ശ്രുതി മരിച്ചതെന്ന് സഹോദരൻ വ്യക്തമാക്കി.തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടനെതിരെയാണ് യുവതിയുടെ കുടുംബം ഗുരുതര ആരോപണം ഉന്നയിക്കുന്നത്.
വിവാഹശേഷം ശ്രുതിയെ അനീഷ് നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബം ആരോപിക്കുന്നു. എപ്പോഴും ശ്രുതിയോട് പണം ആവശ്യമായിരുന്നു. നേരത്തെ തർക്കമുണ്ടായപ്പോൾ അനീഷ് മുഖത്ത് തലയിണ വച്ച് അമർത്തിയതായി ശ്രുതി പറഞ്ഞതായി സഹോദരൻ നിഷാന്ത് പറഞ്ഞു. തലയിണ അമർത്തി കൊല്ലാൻ ശ്രമിച്ചു. ദേഹമാസകലം കടിച്ചു പരിക്കേൽപ്പിച്ചതായി ശ്രുതി പറഞ്ഞിരുന്നെന്നും സഹോദരൻ പറഞ്ഞു.
ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാർട്ട്മെന്റിലായിരുന്നു ശ്രുതിയും ഭർത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭർത്താവ് അനീഷ്. സംഭവത്തിൽ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് ബെംഗ്ലൂരു പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
നാട്ടിൽനിന്ന് അമ്മ ഫോൺ വിളിച്ചിട്ട് പ്രതികരണമുണ്ടാവത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ എൻജിനീയറായ സഹോദരൻ നിഷാന്ത് അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റിയോട് ഫോണിൽ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേത്തുടർന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാല് വർഷം മുമ്പാണ് ശ്രുതിയും അനീഷും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
കാസർകോട് വിദ്യാനഗർ സ്വദേശിനിയായ എൻ.ശ്രുതി ബെംഗളൂരുവിലെ ഫ്‌ളാറ്റിലാണ് ആത്മഹത്യ ചെയ്തത്.റോയിട്ടേഴ്‌സിൽയിരുന്നു പേജ് എഡിറ്ററായിരുന്നു ശ്രുതി.
മറുനാടന് മലയാളി ബ്യൂറോ