- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങും ശരണം വിളികൾ; മണ്ഡലകാലത്തിന് ഭക്തിസാന്ദ്രമായ തുടക്കം
ശബരിമല : കാനന വാസന്റെ കാൽക്കൽ എല്ലാം അർപ്പിച്ച് നിർവൃതിയടയാൻ ശബരിമലയിലേക്ക് ഭക്തസഹസ്രഹങ്ങളുടെ ഒഴുക്ക്. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീകോവിൽ തുറന്നു. ഇനി അറുപത് ദിനനരാത്രങ്ങൾ കലിയുഗ വരദന്റെ പൂങ്കാവനനം ഭക്തിലഹരിയിലാണ്. ഇന്നലെ വൈകിട്ട് 5.30 നാണ് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. ബാലമുരളി നടതുറന്ന് അയ
ശബരിമല : കാനന വാസന്റെ കാൽക്കൽ എല്ലാം അർപ്പിച്ച് നിർവൃതിയടയാൻ ശബരിമലയിലേക്ക് ഭക്തസഹസ്രഹങ്ങളുടെ ഒഴുക്ക്. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീകോവിൽ തുറന്നു. ഇനി അറുപത് ദിനനരാത്രങ്ങൾ കലിയുഗ വരദന്റെ പൂങ്കാവനനം ഭക്തിലഹരിയിലാണ്.
ഇന്നലെ വൈകിട്ട് 5.30 നാണ് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. ബാലമുരളി നടതുറന്ന് അയ്യപ്പസ്വാമിയെ ഉണർത്തി ശ്രീകോവിലിൽ നെയ് വിളക്ക് തെളിച്ചത്. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി മേൽശാന്തി ആഴി ജ്വലിപ്പിച്ചു. ദർശനം കാത്തുനിന്ന പതിനനായിരങ്ങൾക്കായി പതിനെട്ടാംപടി തുറന്നു.
ഇരുമുടിക്കെട്ടുമേന്തി എത്തിയ നിയുക്ത ശബരിമല മേൽശാന്തി വൈക്കം തെക്കേനട ആറാട്ടുകുളങ്ങര പ്രണവത്തിൽ എൻ. ദാമോദരൻ പോറ്റിയും മാളികപ്പുറം മേൽശാന്തി കൂത്താട്ടുകുളം കാരമല കാരിക്കോട്ട് ഇല്ലത്ത് എ. എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും സംഘവുമാണ് ആദ്യം പതിനെനട്ടാംപടി കയറിയത്. ഇതിനകം ദർശനം കാത്തുനിന്നവരുടെ നിര വലിയനടപന്തലും പിന്നിട്ട് ശരംകുത്തിയിലേക്ക് നീണ്ടിരുന്നു. ആറ് മണിയോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പി. ഗോവിന്ദൻ നായരും മെമ്പർ സുഭാഷ് വാസുവും ഇരുമുടിക്കെട്ടുമായി എത്തി. ഇവരെ കമ്മിഷണർ എൻ. വാസു വലിയനടപന്തലിൽവച്ച് ഷാൾ അണിയിച്ച് സ്വീകരിച്ചു.
വൈകിട്ട് ഏഴ് മണിയോടെ പുതിയ മേൽശാന്തിമാരുടെ അവരോധനന ചടങ്ങും നടന്നു. കലശം പൂജിച്ച് തന്ത്രി നിയുക്ത മേൽശാന്തിയെ സോപാനത്തിൽവച്ച് അഭിഷേകം ചെയ്തു. തുടർന്ന് ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ചെവിയിൽ ഓതിക്കൊടുത്തു. തുടർന്ന് മാളികപ്പുറത്തും അവരോധന ചടങ്ങ് നടന്നു. പുതിയ മേൽശാന്തിമാരാണ് ഇന്ന് പുലർച്ചെ നടതുറക്കുക. പുലർച്ചെ അഷ്ടാഭിഷേകം, ഗണപതിഹോമം എന്നീ ചടങ്ങുകളോടെ പൂജകൾ ആരംഭിക്കും.തീർത്ഥാടന ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി. എസ്. ശിവകുമാറും ഇന്നലെ രാത്രി സന്നിധാനനത്ത് എത്തി. കുറ്റമറ്റരീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.