- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാ നിശാന്തിനെതിരെ പ്രതിഷേധം അണപ്പൊട്ടി; കലോത്സവ വേദിയിൽ എ.ബി.വി.പി, കെ. എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ സംഘർഷം; ഒടുവിൽ പൊലീസ് സംരക്ഷണയിൽ മൂല്യനിർണയം നടത്തി ദീപയുടെ മടക്കം; വിധികർത്താവായി വന്നത് അദ്ധ്യാപിക എന്ന നിലയിൽ; ആരും പിന്മാറാൻ ആവശ്യപ്പെട്ടില്ല! എനിക്ക് എതിരെ ഒരു അച്ചടക്ക നടപടിയും ഇത് വരെ ഉണ്ടായില്ലെന്നും ദീപ നിശാന്ത്; ഇക്കാര്യത്തിൽ തീരുമാനം പറയേണ്ടത് വിദ്യാഭ്യാസ വകുപ്പെന്ന് ജി സുധാകരൻ
ആലപ്പുഴ: കോപ്പിയടി വിവാദത്തിൽപ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വിധികർത്താവായി എത്തിയതിനെ ചൊല്ലി കലോത്സവവേദിയിൽ സംഘർഷം. മൂല്യ നിർണയവേദിക്ക് മുന്നിൽ എ.ബി.വി.പി, കെ. എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഇതാണ് പിന്നീട് സംഘർഷത്തിന് വഴിയൊരുക്കിയത്. ഒടുവിൽ പൊലീസ് സരക്ഷണയിൽ മൂല്യനിർണയം നടത്തി ദീപ നിശാന്ത് മടങ്ങി. എസ്. കലേഷിന്റെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ദീപ നിശാന്ത് വിധി കർത്താവായി എത്തുന്നതിനെതിരേ മൂല്യ നിർണയത്തിന്റെ വേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേരത്തെ മുപ്പതാം നമ്പർ വേദിയായ എൽ.എം. ഹയർ സെക്കൻഡറി സ്‌കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിർണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ദീപ എത്തിയാൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വേദി കോ-ഓപ്പറേറ്റീവ് സൊസൈ
ആലപ്പുഴ: കോപ്പിയടി വിവാദത്തിൽപ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വിധികർത്താവായി എത്തിയതിനെ ചൊല്ലി കലോത്സവവേദിയിൽ സംഘർഷം. മൂല്യ നിർണയവേദിക്ക് മുന്നിൽ എ.ബി.വി.പി, കെ. എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഇതാണ് പിന്നീട് സംഘർഷത്തിന് വഴിയൊരുക്കിയത്. ഒടുവിൽ പൊലീസ് സരക്ഷണയിൽ മൂല്യനിർണയം നടത്തി ദീപ നിശാന്ത് മടങ്ങി.
എസ്. കലേഷിന്റെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ദീപ നിശാന്ത് വിധി കർത്താവായി എത്തുന്നതിനെതിരേ മൂല്യ നിർണയത്തിന്റെ വേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നേരത്തെ മുപ്പതാം നമ്പർ വേദിയായ എൽ.എം. ഹയർ സെക്കൻഡറി സ്‌കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിർണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ദീപ എത്തിയാൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വേദി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു.
എന്നാൽ, ദീപ വരുന്നതും വേദി മാറ്റുന്നവും സംബന്ധിച്ച് ഉച്ച വരെ അനിശ്ചിതത്വം തുടർന്നു. വേദി മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായില്ല. ദീപയെ വിധികർത്താവിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി സ്ഥിരീകരിക്കാത്ത വിവരവും പ്രചരിച്ചു. എന്നാൽ, ദീപയെ വിധികർത്താവിന്റെ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും, വിധി കർത്താവാക്കാനുള്ള തീരുമാനം വിവാദം ഉണ്ടാകുന്നതിന് മുൻപ് കൈക്കൊണ്ടതാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചത്.
കോപ്പിയടി വിവാദം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ദീപ സ്വയം വിധികർത്താവാകുന്നതിൽ നിന്ന് മാറിനിൽക്കേണ്ടതായിരുന്നുവെന്ന് അനിൽ അക്കരെ എംഎൽഎ. അഭിപ്രായപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം പറയേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിധികർത്താവായി വന്നത് അദ്ധ്യാപിക എന്ന നിലയിൽ ആണെന്ന് ദീപ നിശാന്ത് പ്രതികരിച്ചു. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്‌ക്കേണ്ട കാര്യമില്ലെന്നും ദീപ നിശാന്ത് പറഞ്ഞു. ആരും പിന്മാറാൻ ആവശ്യപെട്ടില്ല. എനിക്ക് എതിരെ ഒരു അച്ചടക്ക നടപടിയും ഇത് വരെ ഉണ്ടായില്ല എന്നും ദീപാ നിശാന്ത് പറഞ്ഞു.
മലയാളം ഉപന്യാസ മത്സരത്തിന് വിധികർത്താവായി ദീപ നിശാന്ത് എത്തിയതിന് എതിരെ പ്രതിപക്ഷ യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവർത്തകരാണ് ദീപയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‌യു വനിതാ പ്രവർത്തകരും ദീപയ്‌ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു. ദീപ നിശാന്തിനെ വിധി കർത്താവ് ആക്കിയതിനു എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡിപിഐയെ വിളിച്ചു പ്രതിഷേധം അറിയിച്ചു എന്നും ചെന്നിത്തല പറഞ്ഞു.
വിധിനിർണ്ണയത്തിന് ശേഷം പൊലീസ് വാഹനത്തിലാണ് ദീപ് നിശാന്ത് മടങ്ങിയത്. എന്നാൽ കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്പാണ് ദീപാ നിശാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധികർത്താവായി നിശ്ചയിച്ചതെന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നും അധികൃതർ നിലപാടെടുത്തു. ദീപാ നിശാന്തിനെ ഒഴിവാക്കില്ലെന്നും സംഘാടകർ അറിയിച്ചിരുന്നു.