- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണവില കുറയാത്തതിന് മോദിയെ മാത്രം കുറ്റം പറഞ്ഞ് രക്ഷപെടേണ്ട..! ഒരു ലിറ്റർ പെട്രോളിന് സംസ്ഥാന സർക്കാർ ചുമത്തുന്ന തീരുവ 16.57 രൂപ, ഡീസലിന് 12.37 രൂപയും; പ്രതിവർഷം ഇന്ധന നികുതിയായ ഖജനാവിലെത്തുന്നത് 5,600 കോടി രൂപ
തിരുവനന്തപുരം: ആഗോള വിപണിയിൽ ഇന്ധന വില കുറയുമ്പോഴും ഇന്ത്യയിൽ മാത്രം വിലയിൽ വലിയ കുറവ് വരുന്നില്ല? കീശ വീർ്പ്പിക്കാനുള്ള തന്ത്രമായി പെട്രോൾ വിലയെ മോദി സർക്കാർ കാണുന്നു. അതുകൊണ്ട് തന്നെ ആഗോള വിപണിയിലെ വില വ്യത്യാസം രാജ്യത്ത് പ്രകടമായി ഉണ്ടാകുന്നില്ല. ഇത്തരം നിരധി ചോദ്യങ്ങൾ രാഷ്ട്രീയമായി തന്നെ ഇന്ത്യയിൽ ഉയർന്നിട്ടുണ്ട്. എണ്ണക്കമ്പനികളെ സഹായിക്കാൻ വേണ്ടി കേന്ദ്രസർക്കാർ ഇടപെടൽ നടത്തുന്നില്ലെന്ന വിധത്തിലുള്ള ആക്ഷേപങ്ങളും ശക്തമായി ഉയർന്നു. എണ്ണ വിലയിലെ നികുതി കേന്ദ്രമാണ് കൂടുതൽ ചുമത്തുന്നത് എന്നതായിരുന്നു പ്രധാന ആക്ഷേപം. ആഗോള വിപണയിൽ ക്രൂഡ് ഓയിലിന് ബാരലിന് 120 ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ പെട്രോളിന് ലിറ്ററിന് 74 രൂപയായിരുന്നു. എന്നാൽ ഇന്ന് 47 ഡോളറാണ് ക്രൂഡ് ഓയിൽ വില. കേരളത്തിൽ പെട്രോളിന് ലിറ്ററിന് 66 രൂപയും. അതായത് അന്താരാഷ്ട്ര വിപണയിൽ വില അറുപത് ശതമാനത്തോളം കുറയുമ്പോൾ ഇന്ത്യയിലെ വില വ്യത്യാസം പത്ത് ശതമാനത്തിൽ താഴെയും. ഇതിന് മോദി സർക്കാരിനെ മാത്രമാണ് ഏവരും കുറ്റം പറയുന്നത്. ഇതിന്റെ ഗുണം സംസ്
തിരുവനന്തപുരം: ആഗോള വിപണിയിൽ ഇന്ധന വില കുറയുമ്പോഴും ഇന്ത്യയിൽ മാത്രം വിലയിൽ വലിയ കുറവ് വരുന്നില്ല? കീശ വീർ്പ്പിക്കാനുള്ള തന്ത്രമായി പെട്രോൾ വിലയെ മോദി സർക്കാർ കാണുന്നു. അതുകൊണ്ട് തന്നെ ആഗോള വിപണിയിലെ വില വ്യത്യാസം രാജ്യത്ത് പ്രകടമായി ഉണ്ടാകുന്നില്ല. ഇത്തരം നിരധി ചോദ്യങ്ങൾ രാഷ്ട്രീയമായി തന്നെ ഇന്ത്യയിൽ ഉയർന്നിട്ടുണ്ട്. എണ്ണക്കമ്പനികളെ സഹായിക്കാൻ വേണ്ടി കേന്ദ്രസർക്കാർ ഇടപെടൽ നടത്തുന്നില്ലെന്ന വിധത്തിലുള്ള ആക്ഷേപങ്ങളും ശക്തമായി ഉയർന്നു. എണ്ണ വിലയിലെ നികുതി കേന്ദ്രമാണ് കൂടുതൽ ചുമത്തുന്നത് എന്നതായിരുന്നു പ്രധാന ആക്ഷേപം.
ആഗോള വിപണയിൽ ക്രൂഡ് ഓയിലിന് ബാരലിന് 120 ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ പെട്രോളിന് ലിറ്ററിന് 74 രൂപയായിരുന്നു. എന്നാൽ ഇന്ന് 47 ഡോളറാണ് ക്രൂഡ് ഓയിൽ വില. കേരളത്തിൽ പെട്രോളിന് ലിറ്ററിന് 66 രൂപയും. അതായത് അന്താരാഷ്ട്ര വിപണയിൽ വില അറുപത് ശതമാനത്തോളം കുറയുമ്പോൾ ഇന്ത്യയിലെ വില വ്യത്യാസം പത്ത് ശതമാനത്തിൽ താഴെയും. ഇതിന് മോദി സർക്കാരിനെ മാത്രമാണ് ഏവരും കുറ്റം പറയുന്നത്. ഇതിന്റെ ഗുണം സംസ്ഥാനങ്ങൾക്കും കിട്ടുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. കേന്ദ്രത്തെ പോലെ തന്നെ സംസ്ഥാന സർക്കാറും പെട്രോൾ വില കൂട്ടുമ്പോൾ നികുതിയും വർദ്ധിപ്പിക്കാറുണ്ട്. ചിലപ്പോൾ രാഷ്ട്രീയ തന്ത്രമെന്ന നിലയിൽ ഉമ്മൻ ചാണ്ടി ഇവിടെ തീരുവ കുറച്ച് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ശൈലിയാണ് കൈക്കൊണ്ട് പോന്നത്.
എന്നാൽ എണ്ണ വില കൂടുന്നതുകൊണ്ട് തന്നെ കേന്ദ്ര സംസ്ഥാന ഖജനാവുകളിലേക്കുള്ള പണമൊഴുക്ക് കൂട്ടും. സാമ്പത്തിക പ്രതിസന്ധയിൽ കേരളത്തിന് താങ്ങും തണലുമാണ് പെട്രോളിൽ നിന്നും ഡീസലിൽ നിന്നുമുള്ള നികുതികൾ. അതുകൊണ്ട് തന്നെ നികുതി കൂടണമെന്ന ചിന്ത തന്നെയാണ് സംസ്ഥാന സർക്കാരുകൾക്കുമുള്ളത്. ഈ ചിന്തയിൽ നിന്ന് സംസ്ഥാനങ്ങൾ പുറത്തുവന്നാലും ഉപഭോക്താക്കൾക്ക് ആശ്വാസമാകും. പെട്രോളിൽ കേരളം ലിറ്റർ ഒന്നിന് ചുമത്തുന്നത് 16 രൂപ 57 പൈസാണെന്നാണ് കണക്ക്. പെട്രോളിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം ഖജനാവിലേക്ക് ഒഴുകിയെത്തിയത് 2551.07 കോടി രൂപയാണ്.
പെട്രോളിനേക്കാൾ ഡിസലിലാണ് സംസ്ഥാന സർക്കാരിന് കൂടുതൽ ലാഭം. ഒരു ലിറ്ററിൽ തീരീവയായി ഈടാക്കുന്നത് 12.37 രൂപയാണ്. അതായത് പെട്രോളിൽ നിന്ന് ഈടാക്കുന്നതിനെക്കാൾ നാല് രൂപ കുറവാണ് ലിറ്റർ ഒന്നിന് ഡീസലിനുള്ള വിൽപ്പന നികുതി. എന്നാൽ കഴിഞ്ഞ വർഷം 3138.48 കോടി രൂപയാണ് പിരിഞ്ഞു കിട്ടിയത്. അതായത് പെട്രോൾ ഉപഭോഗത്തെക്കാൾ കൂടുതലായി സംസ്ഥാനത്ത് വിൽക്കുന്നത് ഡീസലാണെന്ന് സാരം. ചരക്കു വണ്ടികളും വൻകിട യാത്രവാഹനങ്ങളുമാണ് ഡീസലിലൂടെ ഇത്രയേറെ തുക ഖജനാവിലേക്ക് എത്തിക്കുന്നത്. ഇതിൽ ചെറിയ മാറ്റം പോലും വില വർദ്ധനവ് അടക്കമുള്ള സാമൂഹിക പ്രതിഭാസങ്ങളെ സ്വാധീനിക്കുമെന്നതാണ് വസ്തുത. അതായത്. 5689 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം പെട്രോളിലും ഡീസലിലെയും നികുതിയായി ഖജനാവിലെത്തിയത്. ജൂലൈ 14ന് നിയമസഭയിൽ ധനമന്ത്രി നൽകി കണക്ക് പ്രകാരമാണ് ഇത്.
ബാറുകൾ പൂട്ടിയതു കൊണ്ട് സംസ്ഥാനത്തിന് ലഭിക്കാവുന്ന സുരക്ഷിതമായ നികുതിയാണ് ഇന്ധന നികുതി. അടുത്തെങ്ങാൻ ഇന്ധന വില ഉയർത്തിയാൽ ആനുപാതികമായി നികുതിയും ഖജനാവിലെത്തും. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുജനങ്ങളിൽ നിന്നും ഭാരം കുറയ്ക്കാമെന്ന ചിന്ത എന്തായാലും ഐസക്കിന് ഉണ്ടാവില്ല. എന്നാൽ, ഉമ്മൻ ചാണ്ടിയെ പോലെ അധിക തീരുവ വേണ്ടെന്ന് വെക്കുമോ എന്ന ചോദ്യമാകും പ്രതിപക്ഷം ഉന്നയിക്കുക. എന്തായാലും, ഖജനാവ് കാലിയായ വിവരം ചൂണ്ടിക്കാട്ടിയാകും ഐസക് ഇതിനെ നേരിടുക എന്ന കാര്യവും ഏതാണ്ട് ഉറപ്പാണ്.
ക്രൂഡ് ഓയിലിന് 20.34 രൂപയാണ് ലിറ്ററിന് ചെലവാകുക. ഇതിൽ സംസ്‌കരണ ചെലവെല്ലാം ഉൾപ്പെടുമ്പോൾ പെട്രോളിന്റെ വില 25.46 രൂപയാകും. എക്‌സൈസ് ഡ്യൂട്ടിയായി കേന്ദ്ര സർക്കാർ ഖജനാവിൽ 21.48 രൂപയെത്തും. ഡീലർമാരുടെ കമ്മീഷൻ 2.28 രൂപയും. അതായത് കേന്ദ്ര ടാക്‌സ് ഉൾപ്പെടെ 49.22 രൂപയാണ് പെട്രോളിന് വരിക. ബാക്കി തുക സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതിയാണ്. നിലവിൽ തിരുവനന്തപുരത്ത് ഒരു ലിറ്ററിന് 66.41 രൂപയാണ് വില. അതായത് തിരുവനന്തപുരത്ത് 17.19 രൂപ സംസ്ഥാന സർക്കാരിന് നികുതിയായി കിട്ടുന്നുവെന്ന് വേണം അനുമാനിക്കാൻ. വിലയിലുണ്ടാകുന്ന മാറ്റം നികുതി വരുമാനത്തെ സ്വാധീനിക്കും. വില കൂടിയാൽ നികുതിയും കൂടും. ഡീസലിലും ഇത് തന്നെയാണ് അവസ്ഥ. ഒരു ലിറ്റർ ഡീസലിന് നികുതിയായി കേന്ദ്ര സർക്കാരിൽ 17.33 രൂപ കിട്ടുന്നുണ്ട്. കേരളത്തിന് നിലവിൽ 13 രൂപയും. ചുരുക്കി പറഞ്ഞാൽ വിലയുടെ ഇരട്ടിയിലധികം നികുതി നൽകിയാണ് പെട്രോളും ഡീസലും ആവശ്യക്കാർ വാങ്ങുന്നത്.
പെട്രോൾ, ഡീസൽ നികുതികളിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷ്യമിട്ട പരോക്ഷനികുതി പിരിവ് നേടുക മാത്രമല്ല 40,000 കോടിരൂപ അധികം പിരിക്കു കയും ചെയ്യാൻ കേന്ദ്ര സർക്കാരിനായി. ഇതു വർധിക്കാൻ മുഖ്യകാരണം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടിയതാണ്. വർഷം 61000 കോടി രൂപ കിട്ടാവുന്ന വർധനയാണ് നവംബർ മുതൽ അഞ്ചുതവണയായി നടത്തിയത്. തലേവർഷം നികുതി വർധിപ്പിച്ചതു കൂടാതെയാണിത്. രാജ്യാന്തര വിലയിൽ വന്ന ഇടിവ് ജനങ്ങൾക്കു നൽകാതെ നികുതി വർധിപ്പിച്ചപ്പോൾ നികുതിവരവ് കൂടുകയായിരുന്നു.