- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാമിനെ ഭാര്യയും കൈവിട്ടു; ചന്ദ്രബോസിനെ കൊന്നത് ഭർത്താവ് ഒറ്റയ്ക്കെന്ന് അമലിന്റെ മൊഴി; വിവാദ വ്യവസായിയെ സംരക്ഷിക്കാൻ ശ്രമിക്കില്ലെന്ന് വ്യക്തമാക്കി ഡിജിപി; നിസാമിൽ നിന്ന് പൊലീസുകാർ കൈക്കൂലി ചോദിച്ചെന്ന വാദത്തിൽ ഉറച്ച് മുൻ കമ്മീഷണറും
കോഴിക്കോട്: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ഭാര്യ അമലയും കൈവിട്ടു. ചന്ദ്രബോസിനെ കൊന്നതിൽ തനിക്ക് പങ്കില്ലെന്നാണ് അമല പൊലീസിന് നൽകിയ മൊഴി. അതിനിടെ നിസാമിനെതിരെ 'കാപ്പ' നിയമം ചുമത്തുന്നതിന് തടസമില്ലെന്ന് ഡി.ജി.പി: കെ.എസ്. ബാലസുബ്രഹ്മണ്യവും പറഞ്ഞു. ഈ നിയമത
കോഴിക്കോട്: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ഭാര്യ അമലയും കൈവിട്ടു. ചന്ദ്രബോസിനെ കൊന്നതിൽ തനിക്ക് പങ്കില്ലെന്നാണ് അമല പൊലീസിന് നൽകിയ മൊഴി. അതിനിടെ നിസാമിനെതിരെ 'കാപ്പ' നിയമം ചുമത്തുന്നതിന് തടസമില്ലെന്ന് ഡി.ജി.പി: കെ.എസ്. ബാലസുബ്രഹ്മണ്യവും പറഞ്ഞു. ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ നിസാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിസാമും മുൻ പൊലീസ് കമ്മീഷണറും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഡിജിപി വ്യക്തമാക്കി.
കൊലപാതകവുമായി ബന്ധപ്പെട്ട് നിസാമിന്റെ ഭാര്യ അമലിനെ പൊലീസ് ഇന്നാണ് ചോദ്യം ചെയ്തത്. പേരാമംഗലം സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയെടുത്തു. കൊച്ചിയിലെത്തിയാണ് മൊഴിയെടുത്തത്. അപ്പോഴാണ് കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് അമല വ്യക്തമാക്കിയത്. ചന്ദ്രബോസിനെ നിസാം തന്നെയാണ് കൊന്നത് എന്നും വ്യക്തമാക്കിയതായാണ് സൂചന. ആക്രമണത്തിലെ പങ്കും നിഷാമിന്റെ തോക്കിനെക്കുറിച്ചുമാണ് പ്രധാനമായും അമലിനോട് ചോദിച്ചറിഞ്ഞത്. എന്നാൽ അമലയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നാണ് സൂചന. അമലിനെ പ്രതിചേർക്കണോയെന്ന് മൊഴിയെ വിശദമായ വിശകലനത്തിന് വിധേയമാക്കിയ ശേഷം തീരുമാനിക്കും. അതിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നാണ് സൂചന.
ചന്ദ്രബോസിനെ കാറിടിപ്പിക്കുന്‌പോൾ അമൽ കാറിലുണ്ടായിരുന്നുവെന്ന് സാക്ഷികൾ മൊഴി നൽകിയിരുന്നു. അമൽ നിസാമിനെ തടയാൻ ശ്രമിച്ചില്ലെന്നും ആരോപണം ഉയർന്നിരുന്നു. ചോദ്യം ചെയ്യലിനായി ശനിയാഴ്ചയാണ് അമലിന് നോട്ടീസ് നൽകിത്. കേസിലെ പ്രധാന സാക്ഷികളായ അനൂപ്, അജീഷ്, അസ്സനാർ എന്നിവരുടെ മൊഴി ഇന്നലെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ വകുപ്പ് 164 പ്രകാരം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമലിനെ ചോദ്യം ചെയ്തത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അമലിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മറ്റ് ചർച്ചകളും സംഘർഷങ്ങളും ഒഴിവാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. തുടർന്നാണ് ഫ്‌ളാറ്റിലെത്തി മൊഴിയെടുത്തത്.
അതിനിടെ, തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചു. കേസിൽ നിന്ന് രക്ഷിക്കാൻ പൊലീസുകാർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് നിസാം പറഞ്ഞതായി മുൻ കമ്മീഷണർ ജേക്കബ് ജോബ് മൊഴി നൽകി. നിസാമിനെ പൊലീസ് സഹായിക്കുന്നുവെന്ന ചന്ദ്രബോസിന്റെ കുടുംബത്തിന്റെ പരാതിയും, അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചനയെന്ന ആരോപണവും വ്യാപകമായതോടെയാണ് ആഭ്യന്തര വകുപ്പിന്റെ വകുപ്പുതല അന്വേഷണം. അന്വേഷണ സംഘത്തിലെ ചിലർ അഞ്ചു ലക്ഷം രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടതായി നിസാം വെളിപ്പെടുത്തിയെന്ന് കമ്മീഷണർ മൊഴി നൽകി. തൃശൂരിലെ പൊലീസുകാർ ഇതിനു മുൻപും പണം വാങ്ങി. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ സ്‌പെഷൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നെന്നും കമ്മീഷണർ അറിയിച്ചു.
നിലവിൽ പത്തനംതിട്ട പൊലീസ് സൂപ്രണ്ടായ ജേക്കബ് ജോബിനെ ഐജി ടി.കെ.ജോസ് ഇന്നലെ തൃശൂരിലേക്കു വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തത്. ചന്ദ്രബോസ് വധക്കേസിലെ നാൾവഴികളും അന്വേഷണഘട്ടങ്ങളും ഇടപെടലുകളും ജേക്കബ് ജോബിൽ നിന്നും ഐജി ചോദിച്ചറിഞ്ഞു. ഇദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങൾ പ്രകാരം രണ്ടു മൂന്നു പേരെക്കൂടി ചോദ്യം ചെയ്യാനുണ്ട്. ഇതിന് ശേഷം ജേക്കബ് ജോബിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങൾ എഡിജിപി ശങ്കർ റെഡിക്ക് കൈമാറും.