- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന് വിലയിരുത്തിയ ഫോബ്‌സ് മോദിയുടെ സുപ്രധാന തീരുമാനം തള്ളി; നോട്ടുനിരോധനം മോദി സർക്കാരിന്റെ കൊള്ളയെന്ന് ഫോബ്‌സ് ചീഫ് എഡിറ്റർ; തീരുമാനം പിഴച്ചതും രോഗാതുരവും; കാഷ്‌ലെസ് അവകാശവാദങ്ങളെയും തള്ളി സാമ്പത്തിക മാഗസിൻ
ന്യൂഡൽഹി: ബ്രിട്ടനെ പിന്തള്ളി ലോകത്തെ ആഭ്യന്തര ഉൽപ്പാദനത്തിൽ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. ഇതിന്റെ ക്രെഡിറ്റ് നൽകിയത് മന്മോഹൻ സിംഗെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ഭരണാധികാരിക്കുമായിരുന്നു. എന്നാൽ, ഇന്ത്യയുടെ സാമ്പത്തിക നേട്ടത്തെ പ്രകീർത്തിച്ച അതേ ഫോബ്‌സ് മാഗസിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ തീരുമാനത്തെ വിമർശിച്ചു രംഗത്തെത്തി. നോട്ട് അസാധുവാക്കൾ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചാണ് ഫോബ്‌സ് ചീഫ് എഡിറ്റർ സ്്റ്റീവ് ഫോബ്‌സ് രംഗത്തെത്തിയത്. ജനങ്ങളുടെ സ്വകാര്യതയെ ആക്രമിച്ച് അവരുടെ ജീവിതത്തിൽ കൂടുതൽ നിയന്ത്രണം അടിച്ചേൽപ്പിക്കുകയാണ് സർക്കാരെന്നും സ്റ്റീവ് ഫോബ്‌സ് പറഞ്ഞു. ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി 1970ൽ ഇന്ത്യയിൽ നടന്ന നിർബന്ധിത വന്ധ്യംകരണത്തോടാണ് നോട്ട് നിരോധിക്കൽ തീരുമാത്തെ സ്റ്റീവ് ഉപമിച്ചത്. അധിക നിയമങ്ങളും നികുതികളും ഉള്ളതിനാൽ മുഖ്യമായും പണത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സമ്പാദ്യം അപഹരിക്കുന്ന വൻ കൊള്ളയ
ന്യൂഡൽഹി: ബ്രിട്ടനെ പിന്തള്ളി ലോകത്തെ ആഭ്യന്തര ഉൽപ്പാദനത്തിൽ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. ഇതിന്റെ ക്രെഡിറ്റ് നൽകിയത് മന്മോഹൻ സിംഗെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ഭരണാധികാരിക്കുമായിരുന്നു. എന്നാൽ, ഇന്ത്യയുടെ സാമ്പത്തിക നേട്ടത്തെ പ്രകീർത്തിച്ച അതേ ഫോബ്‌സ് മാഗസിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ തീരുമാനത്തെ വിമർശിച്ചു രംഗത്തെത്തി. നോട്ട് അസാധുവാക്കൾ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചാണ് ഫോബ്‌സ് ചീഫ് എഡിറ്റർ സ്്റ്റീവ് ഫോബ്‌സ് രംഗത്തെത്തിയത്. ജനങ്ങളുടെ സ്വകാര്യതയെ ആക്രമിച്ച് അവരുടെ ജീവിതത്തിൽ കൂടുതൽ നിയന്ത്രണം അടിച്ചേൽപ്പിക്കുകയാണ് സർക്കാരെന്നും സ്റ്റീവ് ഫോബ്‌സ് പറഞ്ഞു.
ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി 1970ൽ ഇന്ത്യയിൽ നടന്ന നിർബന്ധിത വന്ധ്യംകരണത്തോടാണ് നോട്ട് നിരോധിക്കൽ തീരുമാത്തെ സ്റ്റീവ് ഉപമിച്ചത്. അധിക നിയമങ്ങളും നികുതികളും ഉള്ളതിനാൽ മുഖ്യമായും പണത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ സമ്പാദ്യം അപഹരിക്കുന്ന വൻ കൊള്ളയാണ് മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനമെന്ന് പറഞ്ഞ് അദ്ദേഹം മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ വാദങ്ങളെയും ശരിവച്ചു. യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ ഒരു ജനാധിപത്യ സർക്കാരിൽ നിന്നുണ്ടായ തീരുമാനം ഞെട്ടിക്കുന്നതാണെന്നും സ്റ്റീവ് ഫോബ്‌സ് പറഞ്ഞു.
നോട്ടുനിരോധനത്തിലൂടെ രാജ്യം കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയായി മാറുമെന്ന് മോദി സർക്കാരിന്റെ അവകാശ വാദത്തേയും അദ്ദേഹം തള്ളി. സ്വതന്ത്രമായ ക്രയവിക്രയങ്ങൾ അനുവദിച്ചാൽ അത് അതിന്റേതായ സമയത്ത് നടക്കും. ഏകീകൃത നികുതിയാണ് നികുതി വെട്ടിപ്പിനുള്ള പരിഹാര മാർഗം. നികുതി കുറച്ചാൽ രാജ്യത്ത് വ്യവസായം വളരും. നോട്ടുകൾ പിൻവലിച്ചതുകൊണ്ട് തീവ്രവാദികൾ ഹീനമായ പ്രവൃത്തികളിൽ നിന്നും പിന്മാറില്ല. ലോകത്തിനുള്ള ഭീതിതമായ ഉദാഹരണമാണ് മോദി സർക്കാരിന്റെ നോട്ടുനിരോധനമെന്നും സ്റ്റീവ് ഫോബ്‌സ് പറഞ്ഞു.
വലിയ ആഗോള സാമ്പത്തിക ശക്തിയായി വളരാൻ ഇന്ത്യ നികുതി പരിഷ്‌കരണം കാര്യക്ഷമമായി നടപ്പാക്കണം. ആദായ നികുതിയും വ്യവസായ നികുതിയും കുറച്ച് മൊത്തം നികുതി ഘടന ലഘൂകരിക്കണം. മൂല്യത്തിൽ സ്വിസ് ഫ്രാങ്കിനെപ്പോലെ കരുത്തുറ്റതായി രൂപ മാറണം. കുറഞ്ഞ സമയത്തിനുള്ളിൽ അധികം ചെലവില്ലാതെ വ്യവസായം തുടങ്ങാവുന്ന അവസ്ഥ രാജ്യത്ത് ഉണ്ടാക്കണമെന്നും സ്റ്റീവ് ഫോബ്‌സ് ആവശ്യപ്പെട്ടു.