മുംബൈ: പുതുവർഷമെത്തിയതോടെ ഓഹരി വിപണി കുതിപ്പ് നടത്തുകയാണ്. തുടർച്ചയായ മൂന്നാം ദിവസമായി ഇന്നും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു.

ബിഎസ്ഇ സെൻസെക്സ് 184.21 പോയന്റ് നേട്ടത്തിൽ 34,153.85ലും നിഫ്റ്റി 54.10 പോയന്റ് ഉയർന്ന് 10,558.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1714 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1215 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

പുറത്തുവരാനിരിക്കുന്ന ഡിസംബർ പാദത്തിലെ കമ്പനി ഫലങ്ങളും ഫെബ്രുവരി ഒന്നിനുള്ള കേന്ദ്ര ബജറ്റും പ്രതിക്ഷയോടെയാണ് നിക്ഷേപകർ കാണുന്നത്.

ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ലുപിൻ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഐടിസി, മാരുതി സുസുകി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഹിൻഡാൽകോ, എസ്‌ബിഐ, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, സൺ ഫാർമ, ഇൻഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.